ജാക്ക് സ്പാരോ വീണ്ടും കപ്പലിറങ്ങും! ‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ 6’; ജോണി ഡെപ്പിനായി ചർച്ചകൾ സജീവം

2017ൽ പുറത്തിറങ്ങിയ ‘ഡെഡ് മെൻ ടെൽ നോ ടെയിൽസ്’ ആണ് ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം.
ജാക്ക് സ്പാരോ വീണ്ടും കപ്പലിറങ്ങും! ‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ 6’; ജോണി ഡെപ്പിനായി ചർച്ചകൾ സജീവം
Published on

ലോകത്തെ സിനിമ പ്രേമികളുടെ എക്കാലത്തേയും ഹരമായ ജാക്ക് സ്പാരോയായി ജോണി ഡെപ്പ് വീണ്ടും എത്തുമെന്ന പ്രതീക്ഷകൾക്ക് ശക്തിയേറുന്നു. ‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ’ ഫ്രാഞ്ചൈസിയിലെ ആറാമത്തെ ചിത്രത്തിനായി ജോണി ഡെപ്പുമായി ചർച്ചകൾ നടക്കുന്നതായി നിർമാതാവ് ജെറി ബ്രക്ക്ഹെയ്മർ സ്ഥിരീകരിച്ചു. തിരക്കഥയുടെ ജോലികൾ പുരോഗമിക്കുകയാണെന്നും ജോണി ഡെപ്പിനൊപ്പം ചിത്രം യാഥാർഥ്യമാക്കാനാകുമെന്നാണ് പ്രതീക്ഷയെന്നും ബ്രക്ക്ഹെയ്മർ പറഞ്ഞു. 2017ൽ പുറത്തിറങ്ങിയ ‘ഡെഡ് മെൻ ടെൽ നോ ടെയിൽസ്’ ആണ് ഫ്രാഞ്ചൈസിയിലെ അവസാന ചിത്രം.

2022ൽ മുൻഭാര്യയും ‘ദ റം ഡയറി’ ചിത്രത്തിലെ സഹതാരവുമായ ആംബർ ഹേർഡിനെതിരായ മാനനഷ്ടക്കേസിനിടെ കരീബിയൻ ഫ്രാഞ്ചൈസിയിലേക്ക് താൻ ഇനി മടങ്ങിവരില്ലെന്ന് ജോണി ഡെപ്പ് വ്യക്തമാക്കിയിരുന്നു. എന്നാൽ അന്ന് കോടതിയിൽ വെച്ച്, ക്യാപ്റ്റൻ ജാക്ക് സ്പാരോ എന്ന കഥാപാത്രത്തെ അടിസ്ഥാനമാക്കിയുള്ള മറ്റ് വ്യവസായങ്ങൾ തുടരുന്നുണ്ടെന്ന് ഡെപ്പ് ചൂണ്ടിക്കാട്ടിയിരുന്നു. എന്നാൽ ഇപ്പോൾ ചിത്രത്തിന്റെ ആറാം ഭാഗത്തിനായി ഡെപ്പുമായി ചർച്ചകൾ നടക്കുന്നതായി നിർമാതാവ് ജെറി ബ്രക്ക്ഹെയ്മർ സ്ഥിരീകരിച്ചതോടെ, ജാക്ക് സ്പാരോയുടെ തിരിച്ചുവരവിനായുള്ള കാത്തിരിപ്പ് വീണ്ടും ശക്തമായിരിക്കുകയാണ്.

ജാക്ക് സ്പാരോ വീണ്ടും കപ്പലിറങ്ങും! ‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ 6’; ജോണി ഡെപ്പിനായി ചർച്ചകൾ സജീവം
ലാലേട്ടൻ വന്നത് എന്നോടുള്ള സ്നേഹം കൊണ്ട്; 'ഖലീഫ'യിലെ മോഹൻലാൽ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

2024ൽ നിർമാതാവ് ജെറി ബ്രക്ക്ഹെയ്മർ, ഡെപ്പ് ചിത്രത്തിലുണ്ടാകണമെന്നാണ് തന്റെ ആഗ്രഹമെന്ന് വ്യക്തമാക്കിയിരുന്നു. കൂടാതെ ഈ ഫ്രാഞ്ചൈസിയിൽ പഴയ താരങ്ങളെ വീണ്ടും ഒരുമിപ്പിക്കുന്നത് മികച്ച തീരുമാനമായിരിക്കുമെന്ന് നടൻ ഓർലാൻഡോ ബ്ലൂമും അഭിപ്രായപ്പെട്ടിരുന്നു. മാത്രമല്ല, ആറാം ഭാഗം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് അണിയറയിൽ ചർച്ചകൾ നടക്കുകയാണെന്നും പല ആശയങ്ങൾ പരിഗണനയിലുണ്ടെന്നും താരം പറഞ്ഞു.

‘Pirates of the Caribbean’ ഫ്രാഞ്ചൈസിയിൽ പഴയ താരങ്ങളെ വീണ്ടും ഒരുമിപ്പിക്കുന്നത് മികച്ച കാര്യമായിരിക്കുമെന്ന് ഓർലാൻഡോ ബ്ലൂം. ആറാം ഭാഗം എങ്ങനെയായിരിക്കണമെന്നതിനെക്കുറിച്ച് അണിയറയിൽ ചർച്ചകൾ നടക്കുകയാണെന്നും പല ആശയങ്ങൾ പരിഗണനയിലുണ്ടെന്നും താരം പറഞ്ഞു. അതേസമയം, അടുത്തിടെ സാൻ ഡിയാഗോ കോമിക്-കോണിൽ ജോണി ഡെപ്പ് ‘എബനേസർ സ്ക്രൂജ്’ എന്ന കഥാപാത്രത്തിന്റെ വേഷത്തിലെത്തിയിരുന്നു. ഡെപ്പ് പ്രധാന വേഷത്തിലെത്തുന്ന ‘എബനേസർ’ ഈ വർഷം നവംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

ജാക്ക് സ്പാരോ വീണ്ടും കപ്പലിറങ്ങും! ‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ 6’; ജോണി ഡെപ്പിനായി ചർച്ചകൾ സജീവം
ഗാര്‍ഹികപീഡനത്തില്‍ നിന്ന് രക്ഷപ്പെട്ട് സിനിമയിലെത്തിയ ദുര്‍ഗ്ഗാഭായ് കാമത്ത്; ഇന്ത്യയിലെ ആദ്യ ചലച്ചിത്ര നടി

അതേസമയം, അടുത്തിടെ സാൻ ഡിയാഗോ കോമിക്-കോണിൽ ജോണി ഡെപ്പ് ‘എബനേസർ സ്ക്രൂജ്’ എന്ന കഥാപാത്രത്തിന്റെ വേഷത്തിലെത്തിയിരുന്നു. ഡെപ്പ് പ്രധാന വേഷത്തിലെത്തുന്ന ‘എബനേസർ’ ഈ വർഷം നവംബറിൽ റിലീസ് ചെയ്യുമെന്നാണ് റിപ്പോർട്ട്.

Summary

Johnny Depp may return as Captain Jack Sparrow in Pirates of the Caribbean 6. Producer Jerry Bruckheimer confirmed talks with Depp while the screenplay is being developed. Orlando Bloom has also expressed interest in reuniting the original cast. The potential comeback has reignited excitement among franchise fans worldwide.

Madism Digital
madismdigital.com