രവീന്ദ്രന്റെ നിയമനത്തിൽ 'ബിപ്പ്ളവ' പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ; പരിഹസിച്ച് ജോയ് മാത്യു‌

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ജോയ് മാത്യുവിനേയും പരിഗണിക്കുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.
രവീന്ദ്രന്റെ നിയമനത്തിൽ 'ബിപ്പ്ളവ' പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ; പരിഹസിച്ച് ജോയ് മാത്യു‌
Published on: 

കേരള ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രൻ തിരഞ്ഞെടുക്കപ്പെട്ടതിന് പിന്നാലെ ഫെയ്സ്ബുക്ക് പോസ്റ്റുമായി നടനും സംവിധായകനുമായ ജോയ് മാത്യു. രവീന്ദ്രനെ ചെയർമാനായി പ്രഖ്യാപിച്ചത് മുതൽ 'ബിപ്പ്ളവ' പാർട്ടി അടിമകൾ വിഷമത്തിലാണെന്നാണ് അദ്ദേഹം കുറിച്ചത്. 10 വർഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ തനിക്ക് യാതൊരു വിഷമവുമില്ലെന്നും ജോയ് മാത്യു പരിഹസിച്ചു. ‌ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് ജോയ് മാത്യുവിനേയും പരിഗണിക്കുന്നുവെന്ന് നേരത്തേ റിപ്പോർട്ടുകളുണ്ടായിരുന്നു.

രവീന്ദ്രന്റെ നിയമനത്തിൽ 'ബിപ്പ്ളവ' പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ; പരിഹസിച്ച് ജോയ് മാത്യു‌
ഇന്റിമേറ്റ് രംഗത്തിന്റെ വീഡിയോ പുറത്തായത് ഭയപ്പെടുത്തി, പക്ഷേ; അനുഭവം വെളിപ്പെടുത്തി രാധിക ആപ്തെ

ജോയ് മാത്യു എഴുതിയ കുറിപ്പ്

"ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് നടൻ രവീന്ദ്രനെ പ്രഖ്യാപിച്ചത് മുതൽ എന്റെ അഭ്യുദയകാംക്ഷികൾ, പ്രത്യേകിച്ച് 'ബിപ്ലവ' പാർട്ടി അടിമകൾ വിഷമത്തിലാണ്. പാതിരാത്രി കണ്ണിൽ പാമോയിൽ ഒഴിച്ച് കാത്തിരിക്കുകയായിരുന്നു അവർ എന്ന് തോന്നിപ്പോകുന്ന തരത്തിലുള്ള പോസ്റ്റുകൾ ആണ്. സാരമില്ല സഖാക്കളെ സാരമില്ല. 10 വർഷം മുമ്പ് 'ചിറകൊടിഞ്ഞ കിനാവുകളിൽ' വിറകുവെട്ടുകാരനായി അഭിനയിച്ചതിനാൽ നിങ്ങളെപ്പോലെ എനിക്ക് യാതൊരു വിഷമവുമില്ല. രവീന്ദ്രനും ടീമിനും ആശംസകൾ."

ചലച്ചിത്ര അക്കാദമി ചെയർമാൻ സ്ഥാനത്തേക്ക് കഴിഞ്ഞ ദിവസമാണ് രവീന്ദ്രനെ തിരഞ്ഞെടുത്തത്. വിവിധ രാജ്യാന്തര ചലച്ചിത്രമേളകളുടെ സംഘാടകനായും ക്യുറേറ്ററായും പ്രവർത്തിച്ചിട്ടുള്ള അദ്ദേഹത്തിന്റെ ദീർഘകാല പരിചയമാണ് നിയമനത്തിന് പിന്നിലെ പ്രധാന ഘടകങ്ങളായി ചൂണ്ടിക്കാട്ടിയിട്ടുള്ളത്. IDSFFK ഉൾപ്പെടെയുള്ള പ്രധാന മേളകൾ നടക്കുമ്പോൾ അക്കാദമിക്ക് സ്ഥിരം നേതൃത്വം ഇല്ലെന്ന വിമർശനത്തിനും പുതിയ നിയമനത്തോടെ പരിഹാരമാകുമെന്നാണ് വിലയിരുത്തൽ.

പ്രിയങ്കാ നായർ ചലച്ചിത്ര അക്കാദമിയുടെ വൈസ് ചെയർപേഴ്സണാകും. ജനറൽ കൗൺസിലിലേക്കും പുതിയ അംഗങ്ങളെ തിരഞ്ഞെടുത്തു. ദീപു കരുണാകരൻ, വൈക്കം വിജയലക്ഷ്മി, എം.വി. ഗിരീഷ്‌കുമാർ, സലിം ഹസ്സൻ, ബി. രാകേഷ്, സജീവൻ അന്തിക്കാട്, ജോഫിൻ ടി. ചാക്കോ, സക്കരിയ, ആർ.എസ്. പണിക്കർ, ധർമ്മജൻ ബോൾഗാട്ടി, വാഴൂർ ജോസ്, എ. കബീർ, സാബു ശങ്കർ, ഷെർഗ സന്ദീപ്, അബ്ദുൾ ഹനാൻ എന്നിവരാണ് ജനറൽ കൗൺസിലിലെ അംഗങ്ങൾ.

Summary

Actor Joy Mathew reacted to Raveendran’s appointment as Kerala Chalachitra Academy Chairman with a sarcastic Facebook post. Referring to criticism from what he called “revolutionary party slaves,” Mathew said he had no reason to be upset and congratulated Raveendran and his team. Priyanka Nair has been appointed Vice Chairperson.

Madism Digital
madismdigital.com