

ബോളിവുഡ് സൂപ്പർതാരം ആമിർ ഖാനും ആദ്യ ഭാര്യ റീന ദത്തും വളരെ പക്വമായാണ് വിവാഹമോചനത്തെ കണ്ടതെന്ന് വെളിപ്പെടുത്തി മകൻ ജുനൈദ് ഖാൻ. പിരിഞ്ഞു കഴിയുമ്പോഴും മക്കളുടെ കാര്യത്തിൽ അവർക്കു യോജിപ്പായിരുന്നെന്ന് ജുനൈദ് പറഞ്ഞു. യുട്യൂബർ വിക്കി ലാൽവാനിയുമായുള്ള അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു ജുനൈദ്.
' വേർപിരിയലിനെ സംബന്ധിച്ച് ഇരുവർക്കും വളരെ പക്വമായ സമീപനമായിരുന്നു. രണ്ട് നല്ല മനുഷ്യർ എപ്പോഴും നല്ല ജീവിപങ്കാളികൾ ആയിരിക്കണമെന്നില്ല. വേർപിരിഞ്ഞ ശേഷവും അവർ എനിക്കു നല്ല മാതാപിതാക്കൾ ആയിരുന്നു. പരസ്പരം വിയോജിപ്പുള്ള മാതാപിതാക്കളേക്കാൾ നല്ലത് ഒന്നിച്ചു ജീവിക്കുന്നില്ലെങ്കിലും മക്കളുടെ കാര്യത്തിൽ യോജിപ്പുള്ളതാണ്,'
എനിക്ക് ഏഴോ എട്ടോ വയസ്സുള്ളപ്പോൾ ആണ് അവരുടെ വേർപിരിയൽ. ഏതെങ്കിലും കാര്യത്തിൽ അവർ തമ്മിൽ വിയോജിപ്പ് ഉണ്ടാകുന്നതോ തർക്കിക്കുന്നതോ ഞാൻ കണ്ടിട്ടില്ല. ഞങ്ങൾ മക്കളുടെ കാര്യത്തിൽ അവർ എല്ലായ്‌പ്പോഴും യോജിപ്പോടെയായിരുന്നു. എനിക്ക് 19 വയസ് ഉള്ളപ്പോഴാണ് ഒരു വിഷയത്തിൽ അവർക്കിടയിൽ അഭിപ്രായ വ്യത്യാസമുണ്ടെന്ന കാര്യം താൻ ആദ്യമായി കാണുന്നതെന്നും ജുനൈദ് പറഞ്ഞു.
' അവർ തമ്മിൽ ഏതെങ്കിലും വിഷയത്തിൽ അഭിപ്രായ വ്യത്യാസം ഉണ്ടെന്ന് എനിക്ക് തോന്നുന്നത് 19-ാം വയസ്സിലാണ്. അത് എന്ത് കാര്യത്തിലാണെന്ന് ഓർമയില്ല. 'നിനക്ക് എത്ര വയസ്സായി?' അച്ഛൻ എന്നോടു ചോദിച്ചു. 'അവന് 19 വയസ്സായി, നമ്മൾ എല്ലാ കാര്യത്തിലും യോജിക്കുന്നവരല്ല എന്ന് മനസിലാക്കാനുള്ള പ്രായവും പക്വതയും ഇപ്പോൾ അവനുണ്ട്,' എന്ന് അച്ഛനു അമ്മയാണ് മറുപടി കൊടുത്തത്. ഇപ്പോഴും ഞങ്ങൾ കുട്ടികളുടെ കാര്യത്തിൽ അവർ ഒന്നിച്ച് ആലോചിക്കുകയും അഭിപ്രായം പറയുകയും ചെയ്യുന്നുണ്ട്,' ജുനൈദ് പറഞ്ഞു.
ആമിറിന്റെ രണ്ടാമത്തെ ജീവിതപങ്കാളി കിരൺ റാവുവിനെ കുറിച്ചും ഇപ്പോഴത്തെ പങ്കാളി ഗൗരി സ്പ്രാത്തിനെ കുറിച്ചും ജുനൈദ് മനസ് തുറന്നു. ഇരുവരും വളരെ സ്‌നേഹമുള്ള ആളുകൾ ആണെന്നും എല്ലാവരും പരസ്പരം ഇടപഴകിയും സ്‌നേഹിച്ചുമാണ് ജീവിക്കുന്നതെന്നും ജുനൈദ് കൂട്ടിച്ചേർത്തു.
English Summary: Bollywood superstar Aamir Khan and his first wife Reena Dutta handled their divorce with great maturity, their son Junaid Khan has revealed. Junaid said that despite separating, the two remained united when it came to their children. He was speaking in an interview with YouTuber Vickey Lalwani.
"Both of them had a very mature approach to the separation. Two good people do not necessarily make good life partners. Even after they parted ways, they remained good parents to me. It's better for children to have parents who agree on matters concerning them, even if they don't live together, than parents who constantly disagree while living under the same roof," Junaid said.