'ഭൈരവ ഈസ് ബാക്ക്': പിറന്നാൾ ദിനത്തിൽ 'കൽക്കി 2' ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ

പ്രഭാസിന്റെ 47-ാം ജന്മദിനത്തിലാണ് 'കൽക്കി 2898 എഡി' സീക്വലിന്റെ പ്രൊമോഷൻ വീഡിയോ നിർമ്മാതാക്കൾ പങ്കുവെച്ചത്.
'ഭൈരവ ഈസ് ബാക്ക്': പിറന്നാൾ ദിനത്തിൽ 'കൽക്കി 2' ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
Published on: 

പ്രഭാസിന്റെ 47-ാം ജന്മദിനത്തോടനുബന്ധിച്ച് 'കൽക്കി 2898 എഡി' രണ്ടാം ഭാഗത്തിന്റെ ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ടു. സംവിധായകൻ നാഗ് അശ്വിനും ചിത്രത്തിന്റെ അണിയറപ്രവർത്തകരും ചേർന്നാണ് ആരാധകർക്കായി സർപ്രൈസ് വീഡിയോ പങ്കുവെച്ചത്. ആദ്യ ഭാഗത്തിലെ നായക കഥാപാത്രമായ ഭൈരവയായി പ്രഭാസ് തിരിച്ചെത്തുന്നു എന്ന് വ്യക്തമാക്കുന്നതാണ് ഈ പ്രൊമോഷൻ വീഡിയോ.

"ഇന്ത്യൻ സിനിമയുടെ സൂപ്പർഹീറോയ്ക്ക്, പ്രിയപ്പെട്ട പ്രഭാസിന് ജന്മദിനാശംസകൾ. നിങ്ങളോടൊപ്പം മറ്റൊരു ഇതിഹാസ ചലച്ചിത്ര യാത്രയ്ക്ക് കൂടി തുടക്കമിടുന്നതിൽ ഞങ്ങൾ ആവേശഭരിതരാണ്," എന്ന അടിക്കുറിപ്പോടെയാണ് അണിയറപ്രവർത്തകർ സോഷ്യൽ മീഡിയയിൽ വീഡിയോ പോസ്റ്റ് ചെയ്തത്.

'ഭൈരവ ഈസ് ബാക്ക്': പിറന്നാൾ ദിനത്തിൽ 'കൽക്കി 2' ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
‘രാമായണ 2’വുമായി ബോക്സ് ഓഫീസ് പോരാട്ടം കുറിച്ച് വാം​ഗയുടെ ‘സ്പിരിറ്റ്’; റിലിസ് തിയതി പുറത്ത്

32 സെക്കൻഡ് ദൈർഘ്യമുള്ള പ്രൊമോയിൽ ബ്ലൂ സ്ക്രീൻ സെറ്റിൽ ചിത്രീകരണത്തിനുള്ള തയ്യാറെടുപ്പുകൾ കാണിക്കുന്നുണ്ട്. 'ഭൈരവ ഈസ് ബാക്ക്' എന്ന തലക്കെട്ടോടെയാണ് പ്രഭാസിന്റെ എൻട്രി കാണിക്കുന്നത്. തന്റെ സിഗ്നേച്ചർ അർമർ ധരിച്ച് 'ബുജ്ജി' എന്ന വാഹനത്തിലിരിക്കുന്ന താരത്തോട് സംവിധായകൻ 'ആക്ഷൻ' എന്ന് പറയുന്നതും വീഡിയോയിലുണ്ട്. നീണ്ട മുടിയും താടിയുമുള്ള പ്രഭാസിന്റെ സിലൗട്ട് മാത്രമാണ് പ്രൊമോയിൽ വ്യക്തമായി കാണിച്ചിരിക്കുന്നത്. പൂർണ്ണമായ ലുക്ക് പുറത്തുവിട്ടിട്ടില്ലെങ്കിലും പ്രഭാസിന്റെ ഈ മാസ്സ് ലുക്ക് വലിയ രീതിയിലാണ് സോഷ്യൽ മീഡിയ ഏറ്റെടുത്തിരിക്കുന്നത്

'ഭൈരവ ഈസ് ബാക്ക്': പിറന്നാൾ ദിനത്തിൽ 'കൽക്കി 2' ഫസ്റ്റ് ലുക്ക് വീഡിയോ പുറത്തുവിട്ട് അണിയറപ്രവർത്തകർ
മാസ് എന്റർടെയ്നർ പാതയിൽ മാത്യു തോമസ്; ഉടുമ്പൻചോല വിഷൻ ട്രെയിലർ പുറത്ത്

സുപ്രീം യാസ്ക് ലോകത്തിലെ മുഴുവൻ വിഭവങ്ങളും കൈക്കലാക്കി സാധാരണ ജനങ്ങളെ ദുരിതത്തിലാക്കുന്ന ഒരു ഡിസ്റ്റോപ്പിയൻ പശ്ചാത്തലത്തിലാണ് ആദ്യ ഭാഗം കഥ പറഞ്ഞത്. യാസ്കിനെതിരെ പോരാടുന്ന ഷാംബാല എന്ന ഇടം, ഒരു രക്ഷകന്റെ ജനനത്തിനായി കാത്തിരിക്കുന്നതും ചിത്രത്തിൽ കാണിക്കുന്നുണ്ട്. സുമതിയുടെ ഗർഭത്തിലുള്ള കുഞ്ഞാണ് കൽക്കിയുടെ അവതാരമെന്ന് വിശ്വസിച്ച് അശ്വത്ഥാമാവ് അവളെ സംരക്ഷിക്കുന്നതും ഒടുവിൽ ഭൈരവ കർണ്ണന്റെ പുനർജൻമമാണെന്ന വലിയ വെളിപ്പെടുത്തലോടെയാണ് ചിത്രം അവസാനിച്ചത്. ഈ ഭാഗം അവസാനിച്ച ഇടത്തുനിന്നായിരിക്കും രണ്ടാം ഭാഗം ആരംഭിക്കുന്നത്.

രണ്ടാം ഭാഗത്തിന്റെ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയിലാണ് ഫസ്റ്റ് ലുക്ക് എത്തിയത്. അശ്വത്ഥാമാവായി അമിതാഭ് ബച്ചനും സുപ്രീം യാസ്കിനായി കമൽ ഹാസനും രണ്ടാം ഭാഗത്തിന്റെ സെറ്റിൽ തിരിച്ചെത്തിയിട്ടുണ്ട്. അതേസമയം, ഒന്നാം ഭാഗത്തിൽ സുമതി എന്ന കഥാപാത്രത്തെ അവതരിപ്പിച്ച ദീപിക പദുകോൺ ഈ പ്രൊജക്ടിൽ നിന്ന് പിന്മാറിയെന്നാണ് റിപ്പോര്‍ട്ട്. ദീപികയ്ക്ക് പകരം സായ് പല്ലവി, ആലിയ ഭട്ട് എന്നിവരുടെ പേരുകൾ പ്രചരിച്ചിരുന്നെങ്കിലും പുതിയ കഥാപാത്രങ്ങളെ ഒന്നും കൂട്ടിച്ചേർക്കുന്നില്ലെന്ന് നാഗ് അശ്വിൻ വ്യക്തമാക്കിയിരുന്നു. വൈജയന്തി മൂവീസ് നിർമ്മിക്കുന്ന ചിത്രത്തിന്റെ കൂടുതൽ വിവരങ്ങൾ വരും ദിവസങ്ങളിൽ പുറത്തുവരും.

Summary

The makers of Kalki 2898 AD have released a promotional first-look video for the sequel on Prabhas’s 47th birthday, October 23. Titled “Bhairava Is Back,” the 32-second video teases Prabhas’s return as Bhairava, while the sequel’s shoot is underway.

Madism Digital
madismdigital.com