'ജീവിക്കണമെങ്കിൽ നമ്മുടെ നാട്ടിൽ ജീവിക്കണം'; വാഴ 2 ലെ പനിരംഗങ്ങളൊക്കെ സത്യമെന്ന് കല്യാണി പണിക്കർ

‘വാഴ 2’യിലെ വിദേശ ആശുപത്രി അനുഭവങ്ങൾ യാഥാർത്ഥ്യമെന്ന് കല്യാണി; കേരളം തന്നെ മികച്ചത് എന്നും അഭിപ്രായം
'ജീവിക്കണമെങ്കിൽ നമ്മുടെ നാട്ടിൽ ജീവിക്കണം'; വാഴ 2 ലെ പനിരംഗങ്ങളൊക്കെ സത്യമെന്ന് കല്യാണി പണിക്കർ
Published on

വൈറൽ താരങ്ങളായ ഹാഷിറും കൂട്ടുകാരും പ്രധാന കഥാപാത്രങ്ങളായെത്തിയ ചിത്രം 'വാഴ 2' ലെ വിദേശത്ത് കാണിക്കുന്ന ആശുപത്രി രംഗങ്ങളൊക്കെ സത്യമാണെന്ന് നടി കല്യാണി പണിക്കർ. ഷറഫുദ്ദീനും കല്യാണിയും നായികാ നായകന്മാരെത്തിയ 'മധുവിധു' എന്ന ചിത്രവുമായി ബന്ധപ്പെട്ട് നൽകിയ അഭിമുഖത്തിലായിരുന്നു കല്യാണിയുടെ പ്രതികരണം.

കല്യാണിയുടെ വാക്കുകൾ:

വാഴ 2 ൽ കാണിക്കുന്ന വിദേശത്തെ കാര്യങ്ങളൊക്കെ സത്യമാണ്. അവിടെ പോയപ്പോഴാണ് നമ്മുടെ നാട് എത്രയോ നല്ലതാണെന്ന് മനസിലാകുന്നത്. അവിടെ വെച്ച് പനിയൊക്കെ വന്നാൽ വലിയ ബുദ്ധിമുട്ടാണ്. ശ്വാസ തടസം പോലെയുള്ള ബുദ്ധിമുട്ടുകൾ അനുഭവപ്പെട്ടാൽ അല്ലാതെ അവർ ചികിത്സ തരില്ല. ഞാൻ പലപ്പോഴും ശ്വാസ തടമുള്ളതായി അഭിനയിക്കുക വരെ ചെയ്തിട്ടുണ്ട്. ജീവിക്കണമെങ്കിൽ നമ്മുടെ നാട്ടിൽ ജീവിക്കണമെന്ന് അവിടെ വെച്ചാണ് ഞാൻ തീരുമാനിച്ചത്. നമുക്കിവിടെ ആവശ്യത്തിന് ആശുപത്രി, കാഷ്വാലിറ്റി തുടങ്ങി എന്തെല്ലാം സൗകര്യങ്ങളുണ്ട്. പുറത്ത് പോയാൽ അതൊന്നുമല്ല അവസ്ഥ. നമ്മുടെ നാടൊക്കെ സ്വർഗമാണ്.

'ജീവിക്കണമെങ്കിൽ നമ്മുടെ നാട്ടിൽ ജീവിക്കണം'; വാഴ 2 ലെ പനിരംഗങ്ങളൊക്കെ സത്യമെന്ന് കല്യാണി പണിക്കർ
വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'

റൊമാന്റിക്-കോമഡി ഴോണറിൽ ഷറഫുദ്ദീൻ, കല്യാണി പണിക്കർ എന്നിവർ കേന്ദ്രകഥാപാത്രങ്ങളായി എത്തുന്ന ചിത്രമാണ് മധുവിധു. ബിബിൻ മോഹൻ- ജയ് വിഷ്ണു എന്നിവരുടെ രചനയിൽ വിഷ്ണു അരവിന്ദ് ആണ് ചിത്രം സംവിധാനം ചെയ്തിരിക്കുന്നത്. ചിത്രത്തിലെ ജഗദീഷ്, സായികുമാർ എന്നിവരുടെ അച്ഛൻ കഥാപാത്രങ്ങൾക്ക് മികച്ച അഭിപ്രായമാണ് ലഭിക്കുന്നത്.

'ജീവിക്കണമെങ്കിൽ നമ്മുടെ നാട്ടിൽ ജീവിക്കണം'; വാഴ 2 ലെ പനിരംഗങ്ങളൊക്കെ സത്യമെന്ന് കല്യാണി പണിക്കർ
'ഇവളുമാർക്ക് എന്ത് കഥ?'; വാഴ 3 പ്രഖ്യാപനത്തോടെ വിഷം തുപ്പുന്ന 'ആൺ' ബോധങ്ങൾ

English Summary: Actress Kalyani Panicker reveals that the foreign hospital scenes shown in Vazha 2 are realistic, sharing her personal experiences abroad and praising Kerala’s healthcare system.

Related Stories

No stories found.
Madism Digital
madismdigital.com