വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'

ഹാഷിറും കൂട്ടുകാരും മാറ്റുന്ന മലയാള സിനിമയുടെ ഗെയിം
വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'
Published on

‘മലയാള സിനിമയിൽ പുതിയൊരു മീറ്റർ കൊണ്ടുവന്ന തിരക്കഥാകൃത്താണ് വിപിൻ ദാസ്. 2024-ൽ ആനന്ദ് മേനോൻ സംവിധാനം ചെയ്ത 'വാഴ: ബയോപിക് ഓഫ് എ ബില്യൺ ബോയ്‌സ്' എന്ന ചിത്രത്തിലൂടെ വിപിൻ മലയാള സിനിമയിലൊരു പുതിയ ഫ്രാഞ്ചൈസി തുറക്കുകയായിരുന്നു. ഇതിനു പിന്നാലെ വിപിൻ ദാസിന്റെ തിരക്കഥയിൽ സവിൻ സാ സംവിധാനം ചെയ്ത 'വാഴ 2: ബയോപിക് ഓഫ് എ ബില്യൺ ബ്രോസ്' റിലീസ് ദിനം മുതൽ പലതരം റെക്കോർഡ് നേട്ടവുമായാണ് മുന്നേറുന്നത്.

കഴിഞ്ഞ ദിവസം പുറത്തുവന്ന കണക്കുകൾ പ്രകാരം 200 കോടി ക്ലബ്ബിൽ മുത്തമിട്ടിരിക്കുകയാണ് ഹാഷിറും കൂട്ടുകാരും. ഈ വിജയങ്ങളുടെ തുടർച്ചയായാണ് പ്രേക്ഷകരുടെ ആവശ്യപ്രകാരം ചിത്രത്തിന്റെ മൂന്നാം ഭാഗമായ 'വാഴ 3: ബയോപിക് ഓഫ് എ ബില്യൺ ഗേൾസ്' പ്രഖ്യാപിക്കപ്പെട്ടത്.

വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'
പ്രവചനങ്ങൾ സത്യമാക്കി 'വാഴ 3', ഇനി ബില്യൺ ഗേള്‍സിന്‍റെ കഥ; സംവിധാനം നവാഗതനായ വിശ്വൻ ശ്രീജിത്ത്

ഈ ചിത്രങ്ങളുടെ ഗംഭീര വിജയങ്ങൾക്കു പിന്നിലെ രഹസ്യക്കൂട്ടിനെക്കുറിച്ചാണ് സമൂഹമാധ്യമങ്ങളിലടക്കം ഇപ്പോൾ നടക്കുന്ന ചർച്ച. ഈ വിജയങ്ങൾ നമ്മളെ പഠിപ്പിക്കുന്ന ഒരു സത്യം കൂടിയുണ്ട്, ഒരു കഥ അതിന്റെ സത്യസന്ധതയിൽനിന്നുകൊണ്ട് വെള്ളം ചേർക്കാതെ അവതരിക്കപ്പെട്ടാൽ അത് വിജയിക്കാൻ ഉയർന്ന താരമൂല്യമുള്ള അഭിനേതാക്കൾ വേണമെന്നില്ല എന്നതാണത്.

നിലവിൽ ആഗോളതലത്തിൽ ഏറ്റവും കൂടുതൽ കളക്ഷൻ നേടിയ മലയാള സിനിമകളുടെ പട്ടികയിൽ അഞ്ചാം സ്ഥാനത്താണ് വാഴ 2. മോഹൻലാലിന്റെ തുടരും, എമ്പുരാൻ എന്നീ ചിത്രങ്ങളും മഞ്ഞുമ്മൽ ബോയ്‌സും ലോകയുമാണ് പട്ടികയിൽ മുന്നിലുള്ളത്.

വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'
'പടക്കം പൊട്ടിച്ച ചേട്ടന് എന്ത് പറ്റി? എനിക്കും അറിയണം'; വാഴയിലെ വിങ്ങുന്ന രംഗത്തെക്കുറിച്ച് ബിജുക്കുട്ടൻ

സമൂഹമാധ്യങ്ങളിലൂടെ വൈറലായ ഹാഷിറും കൂട്ടുകാരുമാണ് വാഴയുടെ രണ്ടാം ഭാഗം നയിക്കുന്നത്. സ്വതസിദ്ധമായ ശൈലിയിൽ ചെറിയ വീഡിയോകൾ മറ്റും ചെയ്ത് തൊടുന്നത് വൈറലാക്കിയവരാണ് ഈ ടീം. ഈ വർക്കല ഗ്യാങ്ങിനു പുറമെ സിനിമയുടെ എല്ലാ പ്രധാന കഥാപാത്രങ്ങളുടെയും മുഖമായി മാറിയ നിരവധി കണ്ടന്റ് ക്രിയേറ്റർമാർക്ക് വിപിൻ ദാസ് അവസരം തുറന്നുകൊടുക്കുകയായിരുന്നു.

വാഴ 2 ഇപ്പോൾ എത്തിനിൽക്കുന്ന പട്ടിക പരിശോധിച്ചാൽ തന്നെ കൗതുകമുണ്ടാവും. കാരണം ഹാഷിറും കൂട്ടുകാരും ഇന്നെത്തിനിൽക്കുന്നത് മലയാള സിനിമയിൽ വർഷങ്ങളുടെ അഭിനയ പരിചയമുള്ളവരുടെയും ഹിറ്റ് സിനിമകളുടെ ഭാഗമായവരുടെയും നെപ്പോ കിഡുകളുടെയും തൊട്ടരുകിലാണ്. തങ്ങളുടെ സ്വപ്നസാക്ഷാത്കാരത്തിനായി കുഞ്ഞുകഥകളും ജീവിത സന്ദർഭങ്ങളും വീഡിയോകളിലൂടെ പറഞ്ഞ് നാളുകൾ നീണ്ട പ്രയത്‌നം നടത്തിയ ഹാഷിറിനെ പോലെയുള്ള ചെറുപ്പക്കാർ മലയാള സിനിമയുടെ പുതുചരിത്രത്തിന്റെ ഭാഗവാക്കായി മാറിയിരിക്കുകയാണ്.

വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'
'വാഴ പടർന്നു പന്തലിക്കുന്നു'; മൂന്നാം ഭാഗം നാളെ പ്രഖ്യാപിക്കും

നവാഗതർ അണിനിരക്കുന്ന ഒരു ചിത്രത്തിന് ആദ്യ ദിനത്തിൽ തന്നെ അഞ്ച് കോടിക്ക് മുകളിൽ ആഗോള കളക്ഷൻ കിട്ടുന്നത് തന്നെ മലയാള സിനിമയുടെ ചരിത്രത്തിൽ ആദ്യമായാണ്. പിന്നീട് റിലീസ് ദിനത്തിലല്ലാതെ ഒറ്റ ദിവസത്തിൽ എട്ട് കോടിയില്‍ അധികം കളക്ഷന്‍ നേടി 'വാഴ 2' റെക്കോർഡിട്ടപ്പോൾ രജനികാന്തിനെ പുറത്താക്കി ഹാഷിർ എത്തിയത് എലൈറ്റ് ക്ലബിലേക്കാണ്. മലയാള സിനിമയുടെ ചരിത്രത്തിൽ റിലീസ് ദിനം എട്ട് കോടിയില്‍ അധികം നേടിയ ചിത്രങ്ങളുള്ള താരങ്ങൾ മോഹന്‍ലാല്‍, വിജയ്, രജനികാന്ത് എന്നിവരായിരുന്നു. ഈ എലൈറ്റ് ക്ലബിലേക്കാണ് 'വാഴ 2' ലൂടെ ഹാഷിർ എത്തിയത്. എമ്പുരാന്‍, ലിയോ, കൂലി എന്നിവയാണ് വാഴയ്ക്ക് മുന്‍പ് ഈ നേട്ടം സ്വന്തമാക്കിയ ചിത്രങ്ങള്‍.

വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'
അരിഷ്ടം കുടിച്ചാൽ ലിവർ സിറോസിസ് വരുമോ? വാഴ 2-നെതിരെ ആയുർവേദ മെഡിക്കൽ അസോസിയേഷൻ രംഗത്ത്

വൈറൽ താരങ്ങളായ ഹാഷിർ, അലൻ ബിൻ സിറാജ്, അജിൻ ജോയ്, വിനായക്, അമീൻ തുടങ്ങിയവരോടപ്പം സീനിയർ താരങ്ങളായ സുധീഷ്, വിജയ് ബാബു, അജു വർഗീസ്, ബിജുക്കുട്ടൻ, അൽഫോൻസ് പുത്രൻ, വിനോദ് കെടാമംഗലം തുടങ്ങിയവരും ചിത്രത്തിലെ പ്രധാനകഥാപാത്രങ്ങളെ അവതരിപ്പിച്ചിട്ടുണ്ട്. തിയേറ്ററിൽ നിറഞ്ഞ ചിരിയുണർത്തി തുടങ്ങിയ ചിത്രം ഇമോഷണൽ ഡ്രാമയിലൂടെയും കടന്ന് മികച്ച അനുഭവം നൽകിയാണ് അവസാനിക്കുന്നത്.

ആദ്യ പകുതി ഹാസ്യത്തിൽ പൊതിഞ്ഞതാണെങ്കിൽ രണ്ടാം ഭാഗം പ്രേക്ഷകന്റെ ഉള്ളുലയ്ക്കുന്ന ജീവിത യാഥാർഥ്യങ്ങളുടെ നേർക്കാഴ്ചയാണ് പങ്കുവെക്കുന്നത്. വിദ്യാഭ്യാസക്കാലത്ത് അധ്യാപകരിൽനിന്ന് വിദ്യാർത്ഥികൾക്കുണ്ടാകുന്ന മാനസിക സംഘർഷങ്ങൾ, വിദ്യാർത്ഥികൾ മയക്കുമരുന്നിലേക്കെത്തിപ്പെടാനുള്ള കാരണങ്ങൾ, സഹോദര ബന്ധങ്ങൾ തുടങ്ങി ഘട്ടംഘട്ടമായി മികച്ച അനുഭവമാണ് ചിത്രം നൽകുന്നത്. സെക്കൻഡുകളുടെ ദൈർഘ്യം മാത്രമുള്ള വീഡിയോകളിലൂടെ ആരാധകരെ സൃഷ്ഠിച്ചവർ ഒരു മുഴുനീള സിനിമയിലും മടുപ്പിക്കാതെ പ്രേക്ഷകരെ പിടിച്ചിരുത്തുന്നു എന്നതാണ് ഹൈലൈറ്റ്.

വിജയത്തിനു പിന്നിലെ രഹസ്യക്കൂട്ട്, സിനിമയുടെ മാറുന്ന അൽഗോരിതം; സോഷ്യൽ മീഡിയ ചർച്ചയിൽനിന്നു മാറാതെ 'വാഴ 2'
ആഗോള കളക്ഷന് പുറമെ അഡ്വാൻസ് ബുക്കിങ്ങിലും ചരിത്രം കുറിച്ച് 'വാഴ 2'

English Summary: The Vaazha franchise, led by writer Vipin Das, showcases how fresh storytelling and viral content creators can redefine success in Malayalam cinema. Vaazha 2 has crossed ₹200 crore globally, proving that strong content can outperform star-driven formulas.

Related Stories

No stories found.
Madism Digital
madismdigital.com