കമൽഹാസൻ വേണ്ടെന്നുവച്ച 'റോബോട്ട്'; 10 വർഷത്തിന് ശേഷം അതേ കഥയിലൂടെ രജനികാന്ത് സൃഷ്ടിച്ചത് ഫ്രാഞ്ചൈസി!

സൂപ്പർ ഹിറ്റായ 'യന്തിരന്റെ' ആരും അറിയാത്ത കഥ
കമൽഹാസൻ വേണ്ടെന്നുവച്ച 'റോബോട്ട്'; 10 വർഷത്തിന് ശേഷം അതേ കഥയിലൂടെ  രജനികാന്ത് സൃഷ്ടിച്ചത് ഫ്രാഞ്ചൈസി!
Published on

ഒരു നടൻ ഉപേക്ഷിക്കുന്ന സിനിമ മറ്റൊരാൾ ചെയ്യുകയും അത് പിന്നീട് ചരിത്ര വിജയമായി മാറുകയും ചെയ്യുന്നത് സിനിമാലോകത്ത് പുതിയ കാര്യമല്ല. എന്നാൽ, തെന്നിന്ത്യൻ സിനിമയുടെ ചരിത്രം തന്നെ തിരുത്തിക്കുറിച്ച ഒരു വമ്പൻ പ്രോജക്റ്റിന്റെ പിന്നിലും ഇങ്ങനെയൊരു കഥയുണ്ട്. സംവിധായകൻ എസ്. ശങ്കർ തന്റെ സയൻസ് ഫിക്ഷൻ ചിത്രമായ 'യന്തിരൻ' ആദ്യം പ്ലാൻ ചെയ്തിരുന്നത് 'ഉലകനായകൻ' കമൽഹാസനെയും ബോളിവുഡ് താരം പ്രീതി സിന്റയെയും പ്രധാന കഥാപാത്രങ്ങളാക്കിയായിരുന്നു. 1990-കളുടെ അവസാനത്തിൽ 'റോബോട്ട്' എന്ന പേരിൽ പ്രഖ്യാപിച്ച ഈ ചിത്രത്തിന് വേണ്ടി ഇരുവരും പങ്കെടുത്ത ഒരു ഫോട്ടോ ഷൂട്ടും അക്കാലത്ത് നടന്നിരുന്നു. എന്നാൽ താരങ്ങളുടെ ഡേറ്റുകൾ തമ്മിലുള്ള പ്രശ്നങ്ങളും പ്രതിഫലത്തെച്ചൊല്ലിയുള്ള തർക്കങ്ങളും കാരണം ചിത്രം അന്ന് പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നു

കമൽഹാസൻ വേണ്ടെന്നുവച്ച 'റോബോട്ട്'; 10 വർഷത്തിന് ശേഷം അതേ കഥയിലൂടെ  രജനികാന്ത് സൃഷ്ടിച്ചത് ഫ്രാഞ്ചൈസി!
പിടിച്ചുകെട്ടാന്‍ മാത്രമല്ല, സിനിമയാക്കാനും പാടാ; ഷാരൂഖും രണ്‍വീറും ഡോണിനെ കൈവിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

തുടർന്ന് മറ്റ് സിനിമകളിലേക്ക് മാറിയെങ്കിലും ശങ്കർ ഈ കഥ നെഞ്ചോട് ചേർത്തുപിടിച്ചു. പിന്നീട് വർഷങ്ങൾക്ക് ശേഷം 'ശിവജി' എന്ന ചിത്രത്തിന്റെ ഷൂട്ടിങ്ങിനിടയിലാണ് ശങ്കർ ഈ കഥ സൂപ്പർസ്റ്റാർ രജനികാന്തിനോട് പറയുന്നത്. കഥ കേട്ടയുടൻ തന്നെ ത്രില്ലടിച്ച രജനി, ഇന്ത്യൻ സിനിമയിൽ അതുവരെ ആരും പരീക്ഷിക്കാത്ത ആ റോബോട്ട് വേഷം ഒരു വെല്ലുവിളിയായി ഏറ്റെടുക്കാൻ തയ്യാറായി. അങ്ങനെയാണ് 'റോബോട്ട്' എന്ന പ്രോജക്റ്റ് 'യന്തിരൻ' എന്ന പേരിൽ പുനർജനിക്കുന്നത്. കമൽഹാസന് പകരം രജനികാന്തും, പ്രീതി സിന്റയ്ക്ക് പകരം ഐശ്വര്യ റായും ചിത്രത്തിലേക്ക് എത്തി. ഈ സിനിമയെക്കുറിച്ച് പിന്നീട് സംസാരിച്ച കമൽഹാസൻ, അക്കാലത്തെ സങ്കീർണ്ണമായ ബിസിനസ്സ് സാഹചര്യങ്ങൾ കൊണ്ടാണ് താൻ പ്രോജക്റ്റിൽ നിന്ന് മാറിയതെന്നും, തന്റെ സുഹൃത്തായ ശങ്കർ അത് ശരിയായ സമയത്ത് ഏറ്റെടുത്ത് വലിയ വിജയമാക്കിയതിൽ സന്തോഷമേയുള്ളൂ എന്നും വ്യക്തമാക്കിയിട്ടുണ്ട്.

കമൽഹാസൻ വേണ്ടെന്നുവച്ച 'റോബോട്ട്'; 10 വർഷത്തിന് ശേഷം അതേ കഥയിലൂടെ  രജനികാന്ത് സൃഷ്ടിച്ചത് ഫ്രാഞ്ചൈസി!
എ ഐ തരംഗത്തില്‍ ഇന്ത്യക്ക് 'കാലിടറി'; ദക്ഷിണ കൊറിയയ്ക്കും തായ്‌വാനും മുന്നില്‍ വിപണി കിതയ്ക്കുമ്പോള്‍

2010-ൽ ഏകദേശം 132 കോടി രൂപയുടെ ഭീമൻ ബഡ്ജറ്റിൽ തിയേറ്ററുകളിലെത്തിയ 'യന്തിരൻ' ബോക്സ് ഓഫീസിൽ കൊടുങ്കാറ്റായി മാറി. ലോകമെമ്പാടുനിന്നുമായി 291 കോടി രൂപയിലധികം വാരിക്കൂട്ടിയ ചിത്രം ആ വർഷത്തെ ഏറ്റവും വലിയ ഇന്ത്യൻ ഹിറ്റായി മാറി. എന്നാൽ ശങ്കറിന്റെയും രജനിയുടെയും വിജയയാത്ര അവിടെയും തീർന്നില്ല. എട്ട് വർഷങ്ങൾക്ക് ശേഷം, 2018-ൽ 543 കോടി രൂപ ചിലവിട്ട് ചിത്രത്തിന്റെ രണ്ടാം ഭാഗമായ '2.0' അവർ പുറത്തിറക്കി. ബോളിവുഡ് താരം അക്ഷയ് കുമാർ വില്ലനായി എത്തിയ ഈ ചിത്രം തിയേറ്ററുകളിൽ നിന്ന് മാത്രം അടിച്ചെടുത്തത് 691 കോടി രൂപയാണ്! അങ്ങനെ കമൽഹാസൻ വേണ്ടെന്ന് വെച്ച ഒരു ഒറ്റക്കഥയിലൂടെ 10 വർഷങ്ങൾക്ക് ശേഷം രജനികാന്ത് പടുത്തുയർത്തിയത് 982 കോടിയിലധികം രൂപ കളക്ട് ചെയ്ത ഇന്ത്യൻ സിനിമയിലെ തന്നെ ഏറ്റവും വലിയ ഫ്രാഞ്ചൈസികളിൽ ഒന്നാണ്.

രസകരമായ മറ്റൊരു കാര്യം, '2.0' എന്ന ചിത്രത്തിലെ വില്ലൻ വേഷമായ പക്ഷിരാജനായി ശങ്കർ ആദ്യം സമീപിച്ചത് കമൽഹാസനെയായിരുന്നു. എന്നാൽ ആ ഓഫർ അദ്ദേഹം നിരസിക്കുകയാണുണ്ടായത്. നെഗറ്റീവ് വേഷമായത് കൊണ്ടല്ല താൻ അത് വേണ്ടെന്ന് വെച്ചതെന്നും, താനും രജനികാന്തും തമ്മിൽ പണ്ടേ ഒരു രഹസ്യ കരാറുണ്ടെന്നും കമൽഹാസൻ പിന്നീട് വെളിപ്പെടുത്തിയിരുന്നു. തങ്ങൾ രണ്ടുപേരും ഇനി ഒരുമിച്ച് ഒരു സിനിമ ചെയ്യുകയാണെങ്കിൽ അത് ഒന്നുകിൽ രജനിയോ അല്ലെങ്കിൽ താനോ തന്നെ നിർമ്മിക്കണമെന്നതാണ് ആ കരാർ. എങ്കിൽ മാത്രമേ ആരാധകരെ പൂർണ്ണമായി തൃപ്തിപ്പെടുത്താൻ കഴിയൂ എന്ന് ഇരുവരും വിശ്വസിക്കുന്നു. അന്ന് '2.0'വിൽ ഇരുവരും ഒന്നിക്കാതിരുന്നതു കൊണ്ട് തന്നെയാണ്, സംവിധായകൻ നെൽസൺ ദിലീപ്കുമാറിന്റെ 'KH x RK' എന്ന വരാനിരിക്കുന്ന ചിത്രത്തിലൂടെ ദശകങ്ങൾക്ക് ശേഷം ഈ രണ്ട് ഇതിഹാസങ്ങളും ഒരേ സ്ക്രീനിൽ ഒന്നിച്ചു വരുന്ന ചരിത്ര നിമിഷത്തിനായി ആരാധകർക്ക് ഇത്രയും കാലം കാത്തിരിക്കേണ്ടി വന്നത്.

English Summay: Director S. Shankar originally planned Enthiran with Kamal Haasan in the lead, but the project was shelved due to production and scheduling issues. A decade later, Rajinikanth headlined Enthiran and its sequel 2.0, turning the concept into one of Indian cinema's most successful sci-fi franchises.

Madism Digital
madismdigital.com