പിടിച്ചുകെട്ടാന്‍ മാത്രമല്ല, സിനിമയാക്കാനും പാടാ; ഷാരൂഖും രണ്‍വീറും ഡോണിനെ കൈവിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍

'ഒരുപക്ഷേ രണ്ടാം ഭാഗം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരേയൊരു ചിത്രം ഡോണ്‍ മാത്രമാണ്. കാരണം എല്ലാ തവണയും ഞങ്ങള്‍ സിനിമ അങ്ങനെയാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഫര്‍ഹാന്റെ പക്കല്‍ ഇതുവരെ ഡോണ്‍ 3 ക്കുള്ള കഥയില്ല'
പിടിച്ചുകെട്ടാന്‍ മാത്രമല്ല, സിനിമയാക്കാനും പാടാ; ഷാരൂഖും രണ്‍വീറും ഡോണിനെ കൈവിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍
Published on

'ഡോണ്‍ 3' യുമായി ബന്ധപ്പെട്ട ചര്‍ച്ചകളിലാണ് ബോളിവുഡ് ഇപ്പോള്‍. രണ്‍വീര്‍ സിംഗിന്റെ പിന്മാറ്റവും അതിനുശേഷമുണ്ടായ തര്‍ക്കങ്ങളും സിനിമയുടെ നിര്‍മാണത്തിനു തന്നെ പ്രതിസന്ധി സൃഷ്ടിച്ചു. 'ഡോണ്‍' സിനിമ ഫ്രാഞ്ചൈസി ആദ്യമായല്ല വിവാദങ്ങളില്‍ അകപ്പെടുന്നത്. അതായത് ഷാരൂഖ് ഖാന്‍ ഈ ചിത്രത്തില്‍ നിന്ന് പിന്മാറിയ നിമിഷത്തില്‍ നിന്നാണ് യഥാര്‍ത്ഥത്തില്‍ വിവാദങ്ങളുടെ കഥ ആരംഭിക്കുന്നത്.

2011-ല്‍ പുറത്തിറങ്ങിയ 'ഡോണ്‍ 2' ആ വര്‍ഷത്തെ ഏറ്റവും കൂടുതല്‍ കളക്ഷന്‍ നേടിയ ചിത്രങ്ങളില്‍ ഒന്നായിരുന്നു. ചിത്രത്തിലെ ഷാരൂഖ് ഖാന്റെ സ്‌റ്റൈലിഷും ക്രൂരവുമായ ഐക്കോണിക് കഥാപാത്രത്തിന്റെ പ്രകടനം ഏറെ പ്രശംസിക്കപ്പെട്ടു. ലഭ്യമായ വിവരങ്ങള്‍ പ്രകാരം, ഡോണ്‍ എന്ന കഥാപാത്രത്തെ ഒരു നീണ്ട ഫ്രാഞ്ചൈസിയായി വളര്‍ത്തിയെടുക്കാന്‍ ഷാരൂഖ് ഖാന്‍ ആഗ്രഹിച്ചിരുന്നു. എന്നാല്‍ ആരാധകര്‍ 'ഡോണ്‍ 3' ക്കായി കാത്തിരുന്നപ്പോള്‍ അണിയറയില്‍ പല മാറ്റങ്ങളും സംഭവിച്ചു. ഒന്നാമതായി, ഡോണ്‍ 2 റിലീസ് ചെയ്ത അതേ വര്‍ഷം തന്നെ ഫര്‍ഹാന്‍ അക്തര്‍ 'സിന്ദഗി നാ മിലേഗി ദൊബാര' എന്ന ചിത്രത്തില്‍ അഭിനയിച്ചു. ആ ചിത്രം വന്‍ വിജയമാവുകയും ഫര്‍ഹാന്റെ അഭിനയം വലിയ രീതിയില്‍ പ്രശംസിക്കപ്പെടുകയും ചെയ്തു. ഇതിന് പിന്നാലെ 'ഭാഗ് മില്‍ഖാ ഭാഗ്' (2013) എന്ന ചിത്രവും വിജയമായി. ഫര്‍ഹാന് ക്യാമറയ്ക്ക് മുന്നിലുള്ള ഫെയിമില്‍ താല്‍പ്പര്യം കൂടിയതോടെ ഡോണ്‍ 3 ന്റെ ചര്‍ച്ചകള്‍ വര്‍ഷങ്ങളോളം പ്രാരംഭഘട്ടത്തില്‍ ഒതുങ്ങി.

രണ്ടാമതായി, ഷാരൂഖ് ഖാന്‍ ചിത്രങ്ങള്‍ ബോക്‌സ് ഓഫീസില്‍ മികച്ച പ്രകടനം കാഴ്ചവെക്കാതെ ഇഴയുന്ന വര്‍ഷങ്ങള്‍ കൂടിയായിരുന്നു. മറ്റൊരു വശത്ത് ബോളിവുഡ് സിനിമകളുടെ രീതി മാറിക്കൊണ്ടിരിക്കുകയായിരുന്നു. സീക്വലുകളും ഫ്രാഞ്ചൈസികളും സിനിമാ വ്യവസായത്തില്‍ പുതിയ വിജയസൂത്രവാക്യമായി മാറിതുടങ്ങിയപ്പോള്‍, ഷാരൂഖിനോട് അദ്ദേഹത്തിന്റെ ജനപ്രിയ ചിത്രങ്ങളുടെ രണ്ടാം ഭാഗങ്ങളെക്കുറിച്ച് ചോദ്യങ്ങള്‍ ഉയര്‍ന്നു. 2017 ജനുവരിയില്‍ 'റയീസ്' സിനിമയുടെ പ്രൊമോഷനിടെ ഷാരൂഖ് ഇതിന് കൃത്യമായ മറുപടി നല്‍കി.

പിടിച്ചുകെട്ടാന്‍ മാത്രമല്ല, സിനിമയാക്കാനും പാടാ; ഷാരൂഖും രണ്‍വീറും ഡോണിനെ കൈവിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍
'മഴക്കാലം സിനിമാക്കാലം'; ജൂണിൽ ആവേശം കൊള്ളിക്കാൻ ഒരുപിടി ചിത്രങ്ങൾ

'ഒരുപക്ഷേ രണ്ടാം ഭാഗം ഉണ്ടാകാന്‍ സാധ്യതയുള്ള ഒരേയൊരു ചിത്രം ഡോണ്‍ മാത്രമാണ്. കാരണം എല്ലാ തവണയും ഞങ്ങള്‍ സിനിമ അങ്ങനെയാണ് അവസാനിപ്പിക്കുന്നത്. എന്നാല്‍ ഫര്‍ഹാന്റെ പക്കല്‍ ഇതുവരെ ഡോണ്‍ 3 ക്കുള്ള കഥയില്ല'. എന്നാല്‍ അണിയറയിലെ സംസാരങ്ങള്‍ വേറെയായിരുന്നു. ഫാന്‍, ജബ് ഹാരി മെറ്റ് സേജല്‍, സീറോ തുടങ്ങിയ ഷാരൂഖ് ഖാന്റെ വന്‍ ബജറ്റ് ചിത്രങ്ങള്‍ തുടര്‍ച്ചയായി പരാജയപ്പെട്ടതോടെ, അദ്ദേഹത്തിന്റെ സൂപ്പര്‍ താര പദവിയില്‍ സംശയങ്ങള്‍ ഉയര്‍ന്നു. ഫര്‍ഹാന്‍ അക്തറും നിര്‍മാതാക്കളായ എക്‌സല്‍ എന്റര്‍ടൈന്‍മെന്റും പ്രോജക്റ്റുമായി മുന്നോട്ട് പോകാനും വലിയ തുക നിക്ഷേപിക്കാനും തയ്യാറായില്ല. ഷാരൂഖിന്റെ ബോക്‌സ് ഓഫീസ് പദവി കൂടുതല്‍ ഭദ്രമാകുന്നത് വരെ നിര്‍മാതാവ് കാത്തിരിക്കുകയായിരുന്നു എന്നാണ് റിപ്പോര്‍ട്ട്.

ശക്തമായ ഒരു തിരിച്ചുവരവിനായി ഡോണ്‍ 3 സംഭവിക്കാന്‍ ഷാരൂഖ് ആഗ്രഹിച്ചിരുന്നു എന്നും പ്രോജക്റ്റ് വൈകുന്നതില്‍ നിരാശയുണ്ടായിരുന്നു എന്നും റിപ്പോര്‍ട്ടുണ്ട്. അതേസമയം, ഫര്‍ഹാന്‍ തന്റെ അഭിനയ പരാജയങ്ങളുടെ (റോക്ക് ഓണ്‍ 2, ലഖ്‌നൗ സെന്‍ട്രല്‍, തൂഫാന്‍) തിരക്കിലുമായിരുന്നു. 2023-ല്‍ 'പത്താന്‍' എന്ന ചിത്രത്തിലൂടെ ഷാരൂഖ് ചരിത്രപ്രസിദ്ധമായ തിരിച്ചുവരവ് നടത്തിയപ്പോഴേക്കും കാര്യങ്ങള്‍ മാറിമറിഞ്ഞു. ഫര്‍ഹാന്‍ ഡോണ്‍ 3 ചര്‍ച്ചകള്‍ വേഗത്തിലാക്കി. എന്നാല്‍ ഷാരൂഖിന്റെ മുന്‍ഗണനകള്‍ വലിയ ജനപ്രീതിയുള്ള മാസ്സ് ആക്ഷന്‍ ചിത്രങ്ങളായിരുന്നു. ഒടുവില്‍ 2023 മെയ് മാസത്തില്‍ ഷാരൂഖ് ഔദ്യോഗികമായി ചിത്രത്തില്‍ നിന്ന് പിന്മാറി. എന്നാല്‍ ആ ബ്രാന്‍ഡ് മൂല്യം നഷ്ടപ്പെടുത്താന്‍ നിര്‍മാതാക്കള്‍ തയ്യാറായില്ല. അവര്‍ രണ്‍വീര്‍ സിംഗിനെ പുതിയ 'ഡോണ്‍' ആയി പ്രഖ്യാപിച്ചു.

രണ്‍വീര്‍ സിംഗിന്റെ പിന്മാറ്റത്തിന് പിന്നില്‍

ഡോണ്‍ 3-യുടെ ടീസറില്‍ പുതിയ ഡോണ്‍ ആയി രണ്‍വീര്‍ സിംഗിനെ പരിചയപ്പെടുത്തിയപ്പോള്‍ അദ്ദേഹത്തിന്റെ കാസ്റ്റിംഗിനെക്കുറിച്ച് വലിയ ചര്‍ച്ചകള്‍ നടന്നിരുന്നു. എങ്കിലും അമിതാഭ് ബച്ചന്റെയും ഷാരൂഖ് ഖാന്റെയും പാരമ്പര്യം പേറുന്ന ഈ ഐക്കോണിക് കഥാപാത്രമാകാന്‍ രണ്‍വീര്‍ ആഗ്രഹിച്ചിരുന്നു. ഷൂട്ട് തുടങ്ങാന്‍ ആഴ്ചകള്‍ മാത്രം ബാക്കിനില്‍ക്കെ രണ്‍വീര്‍ ഈ പ്രോജക്റ്റില്‍ നിന്ന് പിന്മാറി. സിനിമാ വൃത്തങ്ങളില്‍ നിന്നുള്ള വിവരങ്ങള്‍ പ്രകാരം, പരിഹരിക്കപ്പെടാത്ത നിരവധി പ്രശ്‌നങ്ങളാണ് പിന്മാറ്റത്തിന് കാരണം. ഡോണ്‍ 3 പ്രഖ്യാപനത്തിന് ശേഷം രണ്‍വീര്‍ സിംഗ് 'ധുരന്ധര്‍' എന്ന സിനിമയുടെ തിരക്കുകളിലേക്ക് കടന്നു. ഫര്‍ഹാന്‍ അക്തര്‍ തന്റെ മ്യൂസിക് കണ്‍സേര്‍ട്ടുകളിലും '21 ബഹാദൂര്‍' എന്ന മിലിട്ടറി ആക്ഷന്‍ ചിത്രത്തിന്റെ ഷൂട്ടിംഗിലും തിരക്കിലായി. ഇതിനിടയില്‍ ഡോണ്‍ 3-യുടെ തിരക്കഥയുടെ ഒന്നിലധികം ഡ്രാഫ്റ്റുകള്‍ രണ്‍വീറും അണിയറപ്രവര്‍ത്തകരും തമ്മില്‍ കൈമാറിയിരുന്നു.

പിടിച്ചുകെട്ടാന്‍ മാത്രമല്ല, സിനിമയാക്കാനും പാടാ; ഷാരൂഖും രണ്‍വീറും ഡോണിനെ കൈവിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍
വലിയ ഹിറ്റുകള്‍ക്ക് വലിയ ബജറ്റ് ആവശ്യമില്ല, ബ്ലാസ്റ്റായി 'ബ്ലാസ്റ്റ്'; ഇതാണ് പ്രേക്ഷകര്‍ ആഗ്രഹിച്ച തിരിച്ചുവരവ്

ഡോണ്‍ 3- യെ 'ധുരന്ധര്‍' ഇല്ലാതാക്കിയോ?

ധുരന്ധറിന്റെ വന്‍ വിജയം ഈ സാഹചര്യത്തെ സ്വാധീനിച്ചതായി സൂചനയുണ്ട്. ചരിത്രം ആവര്‍ത്തിക്കുകയാണെന്നാണ് സിനിമാ ലോകം ഇതിനെ വിശേഷിപ്പിച്ചത്. പത്താന്റെ വിജയത്തിന് ശേഷം ഷാരൂഖ് പിന്മാറിയതുപോലെ ധുരന്ധര്‍ വന്‍ വിജയമായതിന് ശേഷം രണ്‍വീര്‍ സിംഗും തന്റെ തീരുമാനങ്ങള്‍ പുനപരിശോധിച്ചതായി വിശ്വസിക്കപ്പെടുന്നു. ലഭ്യമായ വിവരങ്ങള്‍ അനുസരിച്ച് ഡോണ്‍ 3- യുടെ ചിത്രീകരണം 2026-ന്റെ ആദ്യ പകുതിയില്‍ ആരംഭിക്കേണ്ടതായിരുന്നു. ഏകദേശം ആറ് മാസത്തോളം നീളുന്ന ഷൂട്ടാണ് പ്ലാന്‍ ചെയ്തിരുന്നത്. രണ്‍വീര്‍ സിംഗ് ഇതിനായുള്ള പ്രാരംഭ തയ്യാറെടുപ്പുകള്‍ ആരംഭിക്കുകയും 2025 നവംബറില്‍ ആക്ഷന്‍, സ്റ്റണ്ട് പരിശീലനങ്ങള്‍ നടത്തുകയും ചെയ്തിരുന്നു. ഇതിനുള്ള ചിലവുകള്‍ എക്‌സല്‍ എന്റര്‍ടൈന്‍മെന്റാണ് നല്‍കിയത്. എന്നാല്‍ ഡിസംബര്‍ അവസാനത്തോടെ രണ്‍വീര്‍ വ്യക്തിപരമായി നിര്‍മ്മാതാക്കളെ വിളിച്ച് താന്‍ ഡോണ്‍ 3- ല്‍ നിന്ന് പിന്മാറുകയാണെന്ന തീരുമാനം അറിയിച്ചു.

അപ്പോഴേക്കും അന്താരാഷ്ട്ര ലൊക്കേഷന്‍ ഹണ്ടിംഗ്, ക്രൂ ലോജിസ്റ്റിക്‌സ്, പരിശീലനം, വസ്ത്രാലങ്കാരം, യാത്രാ സൗകര്യങ്ങള്‍, സെറ്റ് ഡിസൈന്‍ എന്നിവയുള്‍പ്പെടെയുള്ള പ്രീ-പ്രൊഡക്ഷന്‍ ജോലികള്‍ക്കായി എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് ഏകദേശം 45 കോടി രൂപയോളം ചിലവഴിച്ചിരുന്നു. ഈ തുക ഇപ്പോള്‍ രണ്‍വീര്‍ സിംഗില്‍ നിന്ന് ഈടാക്കാനാണ് നിര്‍മ്മാതാക്കളുടെ ശ്രമം. രണ്‍വീര്‍ സിംഗിനെ കരാര്‍ ചെയ്ത ശേഷവും അണിയറപ്രവര്‍ത്തകര്‍ രഹസ്യമായി ഹൃത്വിക് റോഷനെ സമീപിച്ചുവെന്ന അഭ്യൂഹങ്ങളും പരന്നു. രണ്‍വീറിന്റെ മാര്‍ക്കറ്റ് മൂല്യത്തെ ചോദ്യം ചെയ്യുന്ന ഈ നടപടി രണ്‍വീറിനെ ചൊടിപ്പിച്ചതായും റിപ്പോര്‍ട്ടുകളുണ്ട്.

തിരക്കഥയിലെ പോരായ്മകളാണ് രണ്‍വീറിന്റെ പിന്മാറ്റത്തിന്റെ മറ്റൊരു കാരണമായി ചൂണ്ടിക്കാണിക്കുന്നത്. രണ്‍വീറിന് ചിത്രത്തോട് ഇത്രയും വലിയ എതിര്‍പ്പുകള്‍ ഉണ്ടായിരുന്നുവെങ്കില്‍, എന്തുകൊണ്ടാണ് പ്രീ-പ്രൊഡക്ഷന്‍ ജോലികളുമായി മുന്നോട്ട് പോയത് എന്നാണ് നിര്‍മാതാക്കളുടെ അടുത്ത വൃത്തങ്ങള്‍ ചോദിക്കുന്നത്. ഈ തര്‍ക്കം ഒടുവില്‍ പരസ്യമായ നിയമപോരാട്ടത്തിലേക്ക് നീങ്ങി. സാമ്പത്തിക നഷ്ടം ഉണ്ടായതിനെ തുടര്‍ന്ന് ഫര്‍ഹാന്‍ അക്തറും നിര്‍മാതാവ് റിതേഷ് സിദ്ധ്വാനിയും ഫെഡറേഷന്‍ ഓഫ് വെസ്റ്റേണ്‍ ഇന്ത്യ സിനി എംപ്ലോയീസിനെ സമീപിച്ചു. ഫെഡറേഷന്‍ താരത്തിനെതിരെ വിലക്ക് പുറപ്പെടുവിച്ചു. ഒരു സ്വകാര്യ കരാര്‍ തര്‍ക്കത്തില്‍ ഇടപെടാന്‍ ഫെഡറേഷന് അധികാരമില്ലെന്ന് കാണിച്ച് നടന്‍ നിയമപരമായ നോട്ടീസ് അയച്ചു. തുടര്‍ന്ന് ഒരാഴ്ചയ്ക്ക് ശേഷം എഫ്ഡബ്ല്യുഐസിഇ ഈ വിലക്ക് പിന്‍വലിച്ചു.

പിടിച്ചുകെട്ടാന്‍ മാത്രമല്ല, സിനിമയാക്കാനും പാടാ; ഷാരൂഖും രണ്‍വീറും ഡോണിനെ കൈവിട്ടതിന് പിന്നിലെ യഥാര്‍ത്ഥ കാരണങ്ങള്‍
ഹോട്ടലില്‍ ബില്ല് കൊടുക്കാന്‍ നിര്‍മാതാവിന്റെ കയ്യില്‍ പണമില്ല, 20 ദിവസം പണയം കിടന്നു, നരകിക്കുന്നത് കണ്ട് പറഞ്ഞുവിട്ടു: നന്ദു പൊതുവാള്‍

ബോളിവുഡിലെ പ്രമുഖര്‍ ഇടപെടുന്നു

കഴിഞ്ഞ ഏതാനും മാസങ്ങളായി തര്‍ക്കം പരിഹരിക്കാന്‍ അണിയറയില്‍ പല ശ്രമങ്ങളും നടന്നിരുന്നു. എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് പ്രൊഡ്യൂസേഴ്സ് ഗില്‍ഡ് ഓഫ് ഇന്ത്യയെ സമീപിച്ചതിന് ശേഷം, ഇരുവിഭാഗത്തെയും ഒത്തുതീര്‍പ്പിലെത്തിക്കാന്‍ ചില പ്രമുഖര്‍ ശ്രമിച്ചു. ആമിര്‍ ഖാന്‍, സല്‍മാന്‍ ഖാന്‍, അനില്‍ കപൂര്‍, അശുതോഷ് ഗോവാരിക്കര്‍, രോഹിത് ഷെട്ടി, കരണ്‍ ജോഹര്‍ തുടങ്ങിയ സ്വാധീനമുള്ള പല ബോളിവുഡ് പ്രമുഖരും ഈ തര്‍ക്കം പരിഹരിക്കാനും ഒരു വഴി കണ്ടെത്താനുമുള്ള ഔദ്യോഗികവും അനൗദ്യോഗികവുമായ ചര്‍ച്ചകളില്‍ പങ്കാളികളായതായാണ് സൂചന.

ഇത്തരമൊരു അനൗദ്യോഗിക യോഗത്തില്‍ രണ്‍വീര്‍ സിംഗ് നേരിട്ട് പങ്കെടുക്കുകയും തന്റെ ആശങ്കകള്‍ വിശദമായി അവതരിപ്പിക്കുകയും ചെയ്തതായാണ് വിവരം. തിരക്കഥ താന്‍ പ്രതീക്ഷിച്ച നിലവാരത്തിലല്ല എന്നതായിരുന്നു അദ്ദേഹത്തിന്റെ പ്രധാന പരാതി. കൂടാതെ, മ്യൂസിക് കണ്‍സേര്‍ട്ടുകളും അഭിനയ പ്രോജക്റ്റുകളും കാരണം ഫര്‍ഹാന്‍ അക്തറിന് ഡോണ്‍ 3- ക്കായി വേണ്ടത്ര സമയം നീക്കിവെക്കാന്‍ കഴിയുന്നില്ലെന്ന ആശങ്കയും അദ്ദേഹം പങ്കുവെച്ചു. ഒപ്പം, എക്‌സല്‍ എന്റര്‍ടൈന്‍മെന്റ് ചിത്രത്തിന്റെ ബജറ്റിലും തന്റെ പ്രതിഫലത്തിലും വലിയ കുറവ് വരുത്തിയതായും രണ്‍വീര്‍ ആരോപിച്ചു.

എന്നാല്‍ ഈ ആരോപണങ്ങള്‍ നിര്‍മ്മാതാക്കള്‍ നിഷേധിച്ചു. തിരക്കഥാ ചര്‍ച്ചകളുടെ സമയത്ത് രണ്‍വീര്‍ വളരെ സജീവമായും താല്‍പര്യത്തോടെയുമാണ് പങ്കെടുത്തതെന്നും അതിനുള്ള തെളിവുകള്‍ തങ്ങളുടെ പക്കലുണ്ടെന്നും അവര്‍ അവകാശപ്പെടുന്നു. തന്റെ പിന്മാറ്റം ഉണ്ടാക്കിയ ബുദ്ധിമുട്ടുകള്‍ കണക്കിലെടുത്ത്, രണ്‍വീര്‍ സിംഗ് 10 കോടി രൂപ നഷ്ടപരിഹാരമായി നല്‍കാമെന്നും അക്തര്‍ കുടുംബങ്ങളുമായുള്ള ഭാവി ചിത്രങ്ങള്‍ക്ക് തന്റെ പ്രതിഫലത്തില്‍ ഇളവ് നല്‍കാമെന്നും വാഗ്ദാനം ചെയ്തതായും റിപ്പോര്‍ട്ടുണ്ട്. എന്നാല്‍ പ്രൊഡക്ഷന്‍ ഹൗസ് ഇത് നിരസിക്കുകയും 45 കോടി രൂപ പൂര്‍ണ്ണമായി വേണമെന്ന് ആവശ്യപ്പെടുകയും ചെയ്തു.

English Summary: The troubled journey of Don 3 has once again put the iconic franchise in the spotlight. While recent controversy centers on Ranveer Singh's reported exit from the project, the franchise's challenges date back to Shah Rukh Khan's departure.

Madism Digital
madismdigital.com