'എരിതീയിൽ എണ്ണയൊഴിക്കരുത്'; ഹൃത്വിക് റോഷനോട് വീണ്ടും പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്

ഒരു അഭിമുഖത്തിനിടെ ഹൃത്വിക്കിനെ തന്റെ "Silly Ex" എന്ന് കങ്കണ വിശേഷിപ്പിച്ചതോടെയായിരുന്നു സംഭവവികാസങ്ങളുടെ തുടക്കം.
'എരിതീയിൽ എണ്ണയൊഴിക്കരുത്'; ഹൃത്വിക് റോഷനോട് വീണ്ടും പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്
Published on

ബോളിവുഡ് താരങ്ങളായ ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള വർഷങ്ങളായുള്ള വാക്‌പോര് സമൂഹമാധ്യമങ്ങളിൽ വീണ്ടും ചർച്ചയാകുന്നു. ഇന്റർനെറ്റിൽ വൈറലായ 'We Need to Apologise to Hrithik' ട്രെൻഡിനോട് ഹൃത്വിക് റോഷൻ പ്രതികരിച്ചതിന് മണിക്കൂറുകൾക്കുള്ളിൽ കങ്കണയുടെ മറുപടിയെത്തി. സമൂഹമാധ്യമങ്ങളിലെ ട്രെൻഡുകളെയും പ്രചാരണങ്ങളെയും കണ്ട് ആളുകൾ തെറ്റിദ്ധരിക്കരുതെന്നും, അവയെ അന്ധമായി വിശ്വസിക്കരുതെന്നും ഹൃത്വിക് അഭിപ്രായപ്പെട്ടിരുന്നു. ഇതിന് പിന്നാലെ, "എരിതീയിൽ വീണ്ടും എണ്ണയൊഴിക്കുന്നത് അവസാനിപ്പിക്കൂ. നിങ്ങളുടെ പങ്കാളിയെ നാണംകെടുത്തരുത്," എന്ന് പറഞ്ഞാണ് കങ്കണ ഹൃത്വിക്കിനെതിരെ വീണ്ടും രൂക്ഷ വിമർശനവുമായി രംഗത്തെത്തിയത്.

യഥാർഥ വസ്തുതകളും, സംഭവങ്ങളുടെ പൂർണ പശ്ചാത്തലവും മനസ്സിലാക്കിയ ശേഷമേ താൻ നിലപാട് സ്വീകരിക്കാറുള്ളുവെന്ന് ഹൃത്വിക് റോഷൻ തന്റെ പ്രതികരണത്തിൽ വ്യക്തമാക്കിയിരുന്നു. എന്നാൽ, പ്രേക്ഷകർ ഈ വൈറൽ ട്രെൻഡിനെ 2016-ൽ കങ്കണയുമായുണ്ടായ പരസ്യ വിവാദവുമായാണ് ബന്ധപ്പെടുത്തിയത്. തുടർന്ന്, ഹൃത്വിക്കിന്റെ പ്രതികരണവുമായി ബന്ധപ്പെട്ട വാർത്ത ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ പങ്കുവെച്ച കങ്കണ, തന്റെ പേരുപയോഗിച്ച് വർഷങ്ങളായി ട്രോളുകയും അധിക്ഷേപിക്കുകയും ചെയ്യുന്നവർക്കെതിരെ ഹൃത്വിക് ഒരിക്കലും ശബ്ദമുയർത്തിയിട്ടില്ലെന്ന് ആരോപിച്ചു.

'എരിതീയിൽ എണ്ണയൊഴിക്കരുത്'; ഹൃത്വിക് റോഷനോട് വീണ്ടും പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്
കൊച്ചിൻ ഹനീഫയുടെ സ്വന്തം മമ്മൂക്ക; മരണത്തിനു പോലും മായ്ക്കാനാവാത്ത സൗഹൃദം

തന്റെ ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ പങ്കുവെച്ച കുറിപ്പിൽ, ഹൃത്വിക് റോഷൻ സബ ആസാദിനെ ജീവിതപങ്കാളിയായി കണ്ടെത്തിയതിൽ തനിക്ക് സന്തോഷമുണ്ടെന്നും, എന്നാൽ ഇത്തരം പരാമർശങ്ങളിലൂടെ തന്നെ വീണ്ടും പ്രകോപിപ്പിക്കാൻ ശ്രമിക്കരുതെന്നും കങ്കണ പറഞ്ഞു. മാത്രമല്ല ഹൃത്വിക്കിന്റെ പ്രവർത്തികൾ 'എരിതീയിൽ എണ്ണയൊഴിക്കുന്നതിന്' തുല്യമാണെന്നും കങ്കണ വിമർശിച്ചു.

കങ്കണയുടെ കുറിപ്പ്

"പ്രിയ ഹൃത്വിക്, സബ ആസാദിനെ താങ്കൾ ജീവിതപങ്കാളിയായി കണ്ടെത്തിയതിൽ എനിക്ക് ഏറെ സന്തോഷമുണ്ട്. നിങ്ങളിരുവരും നിലവിൽ വളരെ പ്രതിബദ്ധതയുള്ള ബന്ധത്തിലാണുള്ളത്. അതിനാൽ, ഇത്തരത്തിൽ ഒരു സ്ത്രീയെ പരിഹസിക്കുന്നത് നിങ്ങൾക്ക് യോജിച്ച കാര്യമല്ല. മാത്രമല്ല, നിങ്ങളുടെ പേരിൽ എന്നെ വർഷങ്ങളായി അധിക്ഷേപിക്കുകയും സൈബർ ആക്രമണത്തിന് ഇരയാക്കുകയും ചെയ്യുന്ന ആരാധകരെ നിങ്ങൾ അപലപിക്കണം. ദയവു ചെയ്ത് എരിതീയിൽ എണ്ണയൊഴിക്കരുത്. ഒപ്പം നിങ്ങളുടെ പങ്കാളിയെ നാണംകെടുത്തുന്ന പ്രവർത്തികൾ അവസാനിപ്പിക്കൂ. ഇനിയെങ്കിലും വിവേകത്തോടെ പെരുമാറുകയും ഇത്തരം അനാവശ്യ പരാമർശങ്ങൾ ഒഴിവാക്കുകയും ചെയ്യുമെന്ന് പ്രതീക്ഷിക്കുന്നു"

ഇന്ന് രാവിലെ "ലോകം ഹൃത്വിക് റോഷനോട് മാപ്പ് പറയാനുള്ള കടപ്പെട്ടിരിക്കുന്നു" എന്ന അടിക്കുറിപ്പോടെ ഫ്രെഡി ബേർഡി ഇൻസ്റ്റഗ്രാമിൽ പങ്കുവെച്ച പോസ്റ്റിനോടാണ് ഹൃത്വിക് പ്രതികരിച്ചത്. സമൂഹമാധ്യമങ്ങളിൽ ഓരോ ദിവസവും മാറിക്കൊണ്ടിരിക്കുന്ന പൊതുജനാഭിപ്രായത്തെ പരാമർശിച്ച്, ഒരു വ്യക്തിയെ ഇഷ്ടമില്ലാതായതുകൊണ്ട് മാത്രം മറ്റൊരു വ്യക്തിയുടെ പക്ഷം ചേരുന്നത് നമ്മുടെ സമൂഹത്തെ ബാധിച്ചിരിക്കുന്ന ഒരു വലിയ പ്രശ്നമാണെന്ന് ഹൃത്വിക് കുറിച്ചു. വസ്തുതകൾക്കായി കാത്തിരിക്കുമെന്നും, നീതിപൂർവമായ നിലപാട് മാത്രമേ താൻ സ്വീകരിക്കു എന്നും ഹൃത്വിക് കൂട്ടിചേർത്തു.

കങ്കണ, ജന്തർ മന്ദറിലെ വിദ്യാർഥി പ്രതിഷേത്തെ കുറിച്ച് നടത്തിയ പരാമർശങ്ങളാണ് ഏറ്റവും പുതിയ ഓൺലൈൻ വിവാദത്തിന് തുടക്കമിട്ടത്. കോക്രോച്ച് ജനത പാർട്ടി (CJP) വക്താവ് സൗരവ് ദാസുമായി കങ്കണ പരസ്യ വാക്‌പോരിലേർപ്പെടുകയായിരുന്നു. കങ്കണയുടെ വിമർശനങ്ങൾക്ക് മറുപടിയായി, തന്നെ ചെറുപ്പത്തിൽ കാണാൻ ഹൃത്വിക് റോഷനെപ്പോലെ ഉണ്ടായിരുന്നു എന്നും, അതിനാലായിരിക്കാം കങ്കണ തന്നെ ലക്ഷ്യമിടുന്നതെന്നും പരിഹസിച്ചതോടെ വിഷയം കൂടുതൽ ശ്രദ്ധ നേടി.

ഹൃത്വിക് റോഷനും കങ്കണ റണാവത്തും തമ്മിലുള്ള വിവാദം 2016-ലാണ് പരസ്യമായി പൊട്ടിപ്പുറപ്പെടുന്നത്. ഒരു അഭിമുഖത്തിനിടെ ഹൃത്വിക്കിനെ തന്റെ "Silly Ex" എന്ന് കങ്കണ വിശേഷിപ്പിച്ചതോടെയായിരുന്നു സംഭവവികാസങ്ങളുടെ തുടക്കം. തുടർന്ന്, ഇരുവർക്കും ഇടയിലെ പ്രണയബന്ധത്തെ ഹൃത്വിക് പരസ്യമായി നിഷേധിച്ചതോടെ തർക്കം നിയമപോരാട്ടത്തിലേക്ക് നീങ്ങി. വർഷങ്ങൾക്കുശേഷം ഉണ്ടായിരിക്കുന്ന ഈ പുതിയ വാക്‌പോര്, പഴയ വിവാദത്തെ വീണ്ടും പൊതുചർച്ചയിലേക്ക് കൊണ്ടുവന്നിരിക്കുകയാണ്.

'എരിതീയിൽ എണ്ണയൊഴിക്കരുത്'; ഹൃത്വിക് റോഷനോട് വീണ്ടും പൊട്ടിത്തെറിച്ച് കങ്കണ റണാവത്ത്
താരങ്ങൾക്ക് കോടികൾ, ലൈറ്റ്മാന് 1800 രൂപ; ബോളിവുഡിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം

Bollywood actors Hrithik Roshan and Kangana Ranaut's long-running feud has resurfaced after the viral "We Need to Apologise to Hrithik" trend. Kangana criticised Hrithik for his remarks, accused him of encouraging online harassment, and urged him to stop "adding fuel to the fire," reigniting their 2016 controversy.

Madism Digital
madismdigital.com