ഇത് തമിഴിന്റെ 'മണി ഹെയിസ്റ്റ്'; മികച്ച പ്രതികരണം നേടി ധനുഷ് ചിത്രം 'കര'

ധനുഷിന്‍റെ ഗംഭീര തിരിച്ചുവരവാണ് 'കര' എന്നാണ് പ്രേക്ഷക പ്രതികരണം
ഇത് തമിഴിന്റെ 'മണി ഹെയിസ്റ്റ്'; മികച്ച പ്രതികരണം നേടി ധനുഷ് ചിത്രം 'കര'
Published on

'പോർ തൊഴിൽ' എന്ന സിനിമയുടെ സൂപ്പർഹിറ്റ് വിജയത്തിനുശേഷം ധനുഷ്, മമിത ബൈജു എന്നിവരെ കേന്ദ്ര കഥാപാത്രങ്ങളാക്കി വിഘ്‌നേഷ് രാജ സംവിധാനം ചെയ്ത ചിത്രമാണ് 'കര'. മികച്ച പ്രേക്ഷക പ്രതികരണമാണ് സിനിമയ്ക്ക് ലഭിക്കുന്നത്. ഒരു വലിയ ഇടവേളയ്ക്കുശേഷം പുറത്തുവന്ന മികച്ച ധനുഷ് സിനിമ എന്ന തരത്തിലാണ് ആരാധകരുടെ പ്രതികരണം.

ഇത് തമിഴിന്റെ 'മണി ഹെയിസ്റ്റ്'; മികച്ച പ്രതികരണം നേടി ധനുഷ് ചിത്രം 'കര'
'എനിക്ക് പ്രധാനം ആ വിവാദങ്ങളല്ല, മറിച്ച്...' കര വിവാദത്തിൽ മൗനം വെടിഞ്ഞ് മമിത ബൈജു!

വൈകാരിക രംഗങ്ങളിലും ആക്ഷൻ രംഗങ്ങളിലുമുള്ള ധനുഷിന്റെ പ്രകടനങ്ങൾക്ക് നിറഞ്ഞ കയ്യടിയാണ് നേടുന്നത്. ലോക പ്രശസ്തമായ 'മണി ഹൈസ്റ്റ്' എന്ന പരമ്പരയോട് ഉപമിച്ചും പ്രേക്ഷകർ വിശേഷിപ്പിക്കുന്നുണ്ട്. സിനിമയുടെ കഥയ്ക്കും നിർമാണത്തിലെ വൈവിധ്യത്തിനും മികച്ച അഭിപ്രായങ്ങളാണ് ലഭിക്കുന്നുണ്ട്. ചിത്രത്തിലെ മമിതയുടെ നിറം മാറ്റിയുള്ള അവതരണത്തിനെതിരെ വലിയ വിമർശനങ്ങളാണ് മുൻപ് ഉയർന്നതെങ്കിലും മമിതയുടെ പ്രകടനത്തിന് മികച്ച അഭിപ്രായം തന്നെയാണ് ലഭിക്കുന്നത്.

ഇത് തമിഴിന്റെ 'മണി ഹെയിസ്റ്റ്'; മികച്ച പ്രതികരണം നേടി ധനുഷ് ചിത്രം 'കര'
ആക്ഷനും കട്ടിനുമിടയിൽ ജീവിക്കുന്ന നടനാണ് ധനുഷ്; പ്രശംസിച്ച് മമിത ബൈജു

ജയറാം, സുരാജ് വെഞ്ഞാറമൂട്, കരുണാസ് തുടങ്ങിയ വലിയ താരനിര തന്നെ ഈ ചിത്രത്തിൽ അണിനിരക്കുന്നുണ്ട്. വെൽസ് ഇന്റർനാഷണൽ ഫിലിംസ് നിർമ്മിക്കുന്ന ഈ ചിത്രത്തിന് ജി.വി. പ്രകാശ് കുമാറാണ് സംഗീതം പകരുന്നത്. പൊല്ലാതവൻ, വാത്തി എന്നീ ചിത്രങ്ങൾക്ക് ശേഷം ധനുഷും ജി.വി. പ്രകാശും വീണ്ടും ഒന്നിക്കുന്നു എന്ന പ്രത്യേകതയും ഈ സിനിമയ്ക്കുണ്ട്.

ഇത് തമിഴിന്റെ 'മണി ഹെയിസ്റ്റ്'; മികച്ച പ്രതികരണം നേടി ധനുഷ് ചിത്രം 'കര'
മമിതയുടെ നിറം മാറ്റിയോ? ധനുഷ് ചിത്രത്തിലെ വിവാദത്തിൽ സംവിധായകൻ വിഘ്‌നേഷ് രാജയുടെ മറുപടി!

English Summary: “Kara,” starring Dhanush and Mamitha Baiju and directed by Vignesh Raja, is receiving strong audience response. The film is praised for its emotional depth, action sequences, and unique storytelling, with many comparing it to “Money Heist.” Dhanush’s performance is widely appreciated, while Mamitha’s role also earns positive feedback despite earlier criticism.

Madism Digital
madismdigital.com