‘കൈതി 2’ അപ്‌ഡേറ്റ് ചോദിച്ച ആരാധകർക്ക് കാർത്തിയുടെ കിടിലൻ മറുപടി വൈറൽ

സർദാർ 2വിന്റെ പ്രീ റിലീസ് ഇവന്റിനിടെ ‘കൈതി 2’വിന്റെ അപ്‌ഡേറ്റ് ആവശ്യപ്പെട്ട് ആരാധകർ ബഹളംവെക്കുകയായിരുന്നു.
‘കൈതി 2’ അപ്‌ഡേറ്റ് ചോദിച്ച ആരാധകർക്ക് കാർത്തിയുടെ കിടിലൻ മറുപടി വൈറൽ
Published on

2019-ൽ പുറത്തിറങ്ങിയ ലോകേഷ് കനകരാജ് ചിത്രം ‘കൈതി’യുടെ രണ്ടാം ഭാഗത്തിനായി വർഷങ്ങളായി കാത്തിരിക്കുകയാണ് ആരാധകർ. ചിത്രത്തിലെ നായകൻ കാർത്തി പങ്കെടുക്കുന്ന അഭിമുഖങ്ങളിലും പരിപാടികളിലുമെല്ലാം ‘കൈതി 2’ സംബന്ധിച്ച ചോദ്യങ്ങൾ പതിവാണ്. അടുത്തിടെ നടന്ന ‘സർദാർ 2’ പ്രമോഷൻ ചടങ്ങിലും സമാനമായ ചോദ്യം ഉയർന്നു. ഇതിന് കാർത്തി നൽകിയ മറുപടിയാണ് ഇപ്പോൾ ശ്രദ്ധ നേടുന്നത്.

‘കൈതി 2’ അപ്‌ഡേറ്റ് ചോദിച്ച ആരാധകർക്ക് കാർത്തിയുടെ കിടിലൻ മറുപടി വൈറൽ
‘സീരിയസ് റോളുകൾ മടുത്തു! എനിക്കൊരു റൊമാന്റിക് കോമഡി തരൂ...’; ആഗ്രഹം തുറന്നുപറഞ്ഞ് തപ്‌സി പന്നു

സർദാർ 2വിന്റെ പ്രീ റിലീസ് ഇവന്റിനിടെ ‘കൈതി 2’വിന്റെ അപ്‌ഡേറ്റ് ആവശ്യപ്പെട്ട് ആരാധകർ ബഹളംവെക്കുകയായിരുന്നു. ആദ്യം ‘സർദാർ 2’ റിലീസ് ചെയ്യട്ടെയെന്നും അതിനുശേഷം ‘കൈതി 2’ ആരംഭിക്കാമെന്നും കാർത്തി മറുപടി നൽകി. ആരാധകരുടെ സ്നേഹത്തിന് നന്ദി പറഞ്ഞ താരം, ഇക്കാര്യം ലോകേഷ് കനകരാജുമായി സംസാരിക്കാമെന്നും കൂട്ടിച്ചേർത്തു. ലോകേഷ് ഇപ്പോൾ അഭിനയവും യാത്രകളുമൊക്കെയായി തിരക്കിലാണെന്നും കാർത്തി ചിരിയോടെ പറഞ്ഞു.

‘കൈതി 2’ അപ്‌ഡേറ്റ് ചോദിച്ച ആരാധകർക്ക് കാർത്തിയുടെ കിടിലൻ മറുപടി വൈറൽ
കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ കയ്യടി നേടാൻ പാർവതി തിരുവോത്ത്; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ട്രെയ്‌ലർ പുറത്ത്

ലോകേഷ് കനകരാജ് അടുത്തിടെ അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡിസി’ എന്ന ചിത്രത്തിലൂടെ നടനായി അരങ്ങേറ്റം കുറിച്ചിരുന്നു. ഇതിനെ പരാമർശിച്ചായിരുന്നു കാർത്തിയുടെ തമാശ കലർന്ന പ്രതികരണം. ‘കൈതി’യുടെ റിലീസിന് ശേഷം 30 ദിവസത്തെ കോൾഷീറ്റ് ലഭിച്ചാൽ രണ്ടാം ഭാഗം പൂർത്തിയാക്കാമെന്ന് ലോകേഷ് നേരത്തെ അറിയിച്ചിരുന്നതായി കാർത്തി വെളിപ്പെടുത്തിയിരുന്നു. ‘ഡില്ലി തിരിച്ചെത്തും’ എന്നും ലോകേഷ് സോഷ്യൽ മീഡിയയിലൂടെ വ്യക്തമാക്കിയിരുന്നു.

കൈതിക്ക് ശേഷം ‘മാസ്റ്റർ’, ‘വിക്രം’, ‘ലിയോ’, ‘കൂലി’ തുടങ്ങിയ ചിത്രങ്ങൾ ലോകേഷ് പൂർത്തിയാക്കിയെങ്കിലും ‘കൈതി 2’ പ്രഖ്യാപനത്തിൽ മാത്രമായി ഒതുങ്ങുകയായിരുന്നു. വിജയ് ചിത്രം പൂർത്തിയാക്കിയ ശേഷം ‘കൈതി 2’ ആരംഭിക്കുമെന്ന് 2022-ൽ ‘വിരുമൻ’ പ്രൊമോഷനിടെ കാർത്തി പറഞ്ഞിരുന്നെങ്കിലും ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിച്ചില്ല. അടുത്തിടെ ‘വാ വാത്തിയാർ’ ചിത്രത്തിന്റെ പ്രൊമോഷനിടെയും ഇതേ ചോദ്യം ഉയർന്നപ്പോൾ, ഇക്കാര്യത്തിൽ ലോകേഷ് തന്നെ മറുപടി നൽകുമെന്നായിരുന്നു കാർത്തിയുടെ പ്രതികരണം.

‘കൈതി 2’ അപ്‌ഡേറ്റ് ചോദിച്ച ആരാധകർക്ക് കാർത്തിയുടെ കിടിലൻ മറുപടി വൈറൽ
ബെത്‌ലഹേം കുടുംബ യൂണിറ്റ്, ആസ്വാദ്യകരമായ ആഖ്യാന അനുഭവം

അതിനിടെ അല്ലു അർജുനെ നായകനാക്കി പുതിയ ചിത്രം ‘AA 23’ ലോകേഷ് പ്രഖ്യാപിക്കുകയും ചെയ്തു. രാഘവൻ, നിവിൻ പോളി, രവി മോഹൻ എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ‘ബെൻസ്’, ‘മിസ്റ്റർ ഭാരത്’ എന്നീ എൽസിയു ചിത്രങ്ങളുടെ നിർമാണ പങ്കാളിത്തവും ലോകേഷിനുണ്ട്.

‘മെയ്യഴകൻ’, ‘വാ വാത്തിയാർ’ എന്നീ ചിത്രങ്ങൾക്ക് ശേഷം കാർത്തി നായകനാകുന്ന ‘സർദാർ 2’ സെപ്റ്റംബർ 10-നാണ് തിയേറ്ററുകളിലെത്തുന്നത്. 2022-ൽ പുറത്തിറങ്ങിയ ഹിറ്റ് ചിത്രം ‘സർദാറി’ന്റെ രണ്ടാം ഭാഗമാണിത്. ഇതിന് പുറമെ ‘മാർഷൽ’, ‘ഹിറ്റ്: ദ ഫോർത്ത് കേസ്’ തുടങ്ങിയ ചിത്രങ്ങളും കാർത്തിയുടേതായി അണിയറയിൽ ഒരുങ്ങുന്നുണ്ട്.

Summary

Actor Karthi gave a humorous update on Kaithi 2 during the Sardar 2 promotions, joking that director Lokesh Kanagaraj is currently busy acting and travelling. Fans have been waiting for years for the sequel to the 2019 blockbuster.

Madism Digital
madismdigital.com