'അനുരാഗ് കശ്യപ്ജിക്ക് മാനസികപ്രശ്‌നമാണ്'; ഇവിടെ പെൺമക്കളെ മതം മാറ്റാൻ ബീഫ് നൽകുന്നുണ്ട് - ന്യായീകരിച്ച് 'കേരള സ്റ്റോറി 2' സംവിധായകൻ

എല്ലാകാര്യത്തിലും കുറ്റംകണ്ടുപിടിക്കാൻ നടക്കുകയാണ് അനുരാഗ് കശ്യപെന്ന് നാരായൺ സിങ് കുറ്റപ്പെടുത്തി.
'അനുരാഗ് കശ്യപ്ജിക്ക് മാനസികപ്രശ്‌നമാണ്'; ഇവിടെ പെൺമക്കളെ മതം മാറ്റാൻ ബീഫ് നൽകുന്നുണ്ട് - ന്യായീകരിച്ച് 'കേരള സ്റ്റോറി 2' സംവിധായകൻ
Published on

'കേരള സ്റ്റോറി 2'വിനെതിരെ രൂക്ഷവിമർശനവുമായി രംഗത്തെത്തിയ ബോളിവുഡ് സംവിധായകൻ അനുരാഗ് കശ്യപിന് മറുപടിയുമായി ചിത്രത്തിന്റെ സംവിധായകൻ കാമാഖ്യ നാരായൺ സിം​ഗ്. അനുരാഗ് കശ്യപ് അടുത്തകാലത്തായി നടത്തിയ പരാമർശങ്ങൾ പരോക്ഷമായി ചൂണ്ടിക്കാട്ടി, എല്ലാകാര്യത്തിലും കുറ്റംകണ്ടുപിടിക്കാൻ നടക്കുകയാണ് അദ്ദേഹമെന്ന് നാരായൺ സിം​ഗ് കുറ്റപ്പെടുത്തി.

'കേരള സ്റ്റോറി ഒരു മോശം സിനിമയാണ്. ഇത് പ്രൊപ്പഗാണ്ടയാണ്. അസംബന്ധവുമാണ്. ആരെങ്കിലും ഇങ്ങനെ ബീഫ് കൊടുക്കുമോ? ഖിച്ഡി പോലും ആരും ഇതുപോലെ വിളമ്പില്ല. അവർ ചിലരെ മാത്രം സന്തോഷിപ്പിച്ച്, ജനങ്ങളെ ഭിന്നിപ്പിക്കാൻ ശ്രമിക്കുകയാണ്. സംവിധായകൻ അത്യാഗ്രഹിയാണ്. അയാൾക്ക് പണം ഉണ്ടാക്കണം എന്ന് മാത്രമേയുള്ളൂ,' എന്നായിരുന്നു അനുരാഗ് കശ്യപ് ചിത്രത്തെ കുറിച്ച് പറഞ്ഞ വിമർശനം. ഇതിനെതിരെയാണ് നാരായൺ സിം​​ഗ് രംഗത്തെത്തിയിരിക്കുന്നത്.

'അനുരാഗ് കശ്യപ്ജിക്ക് മാനസികപ്രശ്‌നമാണ്'; ഇവിടെ പെൺമക്കളെ മതം മാറ്റാൻ ബീഫ് നൽകുന്നുണ്ട് - ന്യായീകരിച്ച് 'കേരള സ്റ്റോറി 2' സംവിധായകൻ
ബുൾഷിറ്റ് പ്രൊപ്പഗാണ്ട!; 'കേരളാ സ്റ്റോറി' വെറും വിഷലിപ്തമായ പ്രൊപ്പഗാണ്ട സിനിമയെന്ന് അനുരാ​ഗ് കശ്യപ്

നാരായൺ സിം​ഗിന്റെ വാക്കുകൾ:

"ഇങ്ങനെ ഖിച്ഡി പോലും വിളമ്പില്ലെന്നാണ് അനുരാഗ് കശ്യപ്ജി പറയുന്നത്. ഞാൻ പൂർണ്ണമായും യോജിക്കുന്നു. ഒരാൾക്ക് ലഡുപോലും അങ്ങനെ നൽകാൻ കഴിയില്ല. നിർഭാഗ്യവശാൽ നമ്മുടെ സമൂഹത്തിൽ, നിഷ്‌കളങ്കരായ നമ്മുടെ പെൺമക്കളെ മതംമാറ്റാൻ ബീഫ് നൽകുന്നുണ്ട്, അതൊരു കുറ്റകൃത്യമാണ്. അനുരാഗ് കശ്യപ്ജിക്ക് മാനസികപ്രശ്‌നങ്ങളുണ്ട്, അദ്ദേഹം എല്ലാത്തിലും കുറ്റംകണ്ടുപിടിക്കുന്നു. ബ്രാഹ്‌മണരോട്, നെറ്റ്ഫ്‌ളിക്‌സിനോട്, സിനിമാ മേഖലയോട് എല്ലാത്തിനോടും അദ്ദേഹത്തിന് പ്രശ്‌നമുണ്ട്

'ദ ഗേൾ ഇൻ യെല്ലോ ബൂട്ട്‌സ്' എന്നൊരു ചിത്രം അദ്ദേഹം സംവിധാനംചെയ്തു. അച്ഛനും മകൾക്കുമിടയിലെ അധാർമികമായ ബന്ധത്തെക്കുറിച്ചാണ് ചിത്രം പറയുന്നത്. പരിഷ്‌കൃതസമൂഹത്തിന്റെ സങ്കൽപ്പങ്ങൾക്കുമപ്പുറമുള്ള കാര്യമാണത്. എന്നാൽ, ഈ മനുഷ്യന് മാനസിക പ്രശ്‌നങ്ങളുണ്ട്. അദ്ദേഹത്തെ സമൂഹമിപ്പോൾ ഗൗരവത്തിലെടുക്കുന്നില്ല. കഴിഞ്ഞ ഏതാനും വർഷങ്ങളായി ചെയ്യുന്ന സിനിമകളെല്ലാം പരാജയമാണ്. അദ്ദേഹത്തിന് നല്ലബുദ്ധി കൊടുക്കണേ എന്നാണ് എന്റെ പ്രാർഥന."

കഴിഞ്ഞ ദിവസമാണ് വിവാദമായ 'ദി കേരള സ്റ്റോറി'യുടെ രണ്ടാം ഭാഗത്തിന്റെ ടീസർ പുറത്തുവിട്ടത്. 'ദി കേരള സ്റ്റോറി 2: ഗോസ് ബിയോണ്ട്' എന്ന പേരിലാണ് ചിത്രം റിലീസ് ചെയ്യുന്നത്. 2026 ഫെബ്രുവരി 27-ന് തിയേറ്ററുകളിൽ എത്തും. വിപുൽ അമൃത് ലാൽ ഷായും സൺഷൈൻ പിക്ചേഴ്സ് ലിമിറ്റഡും ചേർന്നാണ് നിർമാണം.

ആദ്യ ഭാഗത്തിലെ മലയാളി കഥാപാത്രങ്ങളുടെ അവതരണം വലിയ വിമർശനങ്ങള്‍ക്ക് ഇടയാക്കിയിരുന്നു. 'ശാലിനി ഉണ്ണികൃഷ്ണൻ' എന്ന കഥാപാത്രവും, ചിത്രം മുന്നോട്ട് വെക്കുന്ന തീവ്ര വലതുപക്ഷ പ്രൊപ്പഗാണ്ടയും ഏറെ വിമർശനങ്ങൾ ഏറ്റുവാങ്ങി. കേരളത്തോടുള്ള വിദ്വേഷവും, മുസ്ലിം വിരുദ്ധതയും നിറഞ്ഞതാണെന്ന ആരോപണമുണ്ടായിരുന്നെങ്കിലും, ചിത്രം ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലധികം കളക്ട് ചെയ്തിരുന്നു.

'അനുരാഗ് കശ്യപ്ജിക്ക് മാനസികപ്രശ്‌നമാണ്'; ഇവിടെ പെൺമക്കളെ മതം മാറ്റാൻ ബീഫ് നൽകുന്നുണ്ട് - ന്യായീകരിച്ച് 'കേരള സ്റ്റോറി 2' സംവിധായകൻ
'കേരളം നമ്മുടെ അഭിമാനമാണ്, നുണകൾക്കെതിരെ സത്യം ജയിക്കണം'; 'കേരള സ്റ്റോറി'യെ രൂക്ഷമായി വിമർശിച്ച് മുഖ്യമന്ത്രി

English Summary: Director The Kerala Story 2: Goes Beyond filmmaker Kamakhya Narayan Singh has strongly responded to criticism from Bollywood director Anurag Kashyap, who earlier called the film propaganda, poorly made, and divisive.

Related Stories

No stories found.
Madism Digital
madismdigital.com