ബോളിവുഡ് ഒരു വ്യാജ ഇൻഡസ്ട്രി, കൃത്യമായ നിയമങ്ങളില്ല; വിമർശനവുമായി കിതു ഗിദ്വാനി

ബോളിവുഡ് അതിന്റേതായ അവ്യക്തമായ നിയമങ്ങളിലൂടെയാണ് പോകുന്നത്
ബോളിവുഡ് ഒരു വ്യാജ ഇൻഡസ്ട്രി, കൃത്യമായ നിയമങ്ങളില്ല; വിമർശനവുമായി കിതു ഗിദ്വാനി
Published on

നാല് പതിറ്റാണ്ടിലേറെയായി സിനിമാ-ടെലിവിഷൻ രംഗത്ത് സജീവമായി നിൽക്കുന്ന നടിയാണ് കിതു ഗിദ്വാനി. ഇപ്പോളിതാ ബോളിവുഡിന്റെ പ്രവർത്തനരീതികളെയും അണിയറയിലെ അനീതികളെയും കടുപ്പത്തിൽ വിമർശിച്ചുകൊണ്ടു രംഗത്ത് വന്നിരിക്കുകകയാണ് നടി. ബോളിവുഡ് ഒരു യഥാർത്ഥ ഇൻഡസ്ട്രിയേ അല്ലെന്നും, അവ്യക്തമായ നിയമങ്ങൾ വച്ചുപുലർത്തുന്ന ഒരു "വ്യാജ ഇൻഡസ്ട്രി" ആണെന്നുമാണ് താരം തുറന്നടിച്ചിരിക്കുന്നത്. ആർട്ടിസ്റ്റുകൾക്ക് കൃത്യമായി റോയൽറ്റി നൽകാത്തതും പ്രായമായ സ്ത്രീകൾക്ക് സ്റ്റീരിയോടൈപ്പ് കഥാപാത്രങ്ങൾ മാത്രം നൽകുന്നതുമാണ് കിതു ഗിദ്വാനിയെ പ്രകോപിപ്പിച്ചത്. ഒരു പ്രമുഖ മാധ്യമത്തിന് നൽകിയ അഭിമുഖത്തിലാണ് ബോളിവുഡിനെതിരെ താരം ആഞ്ഞടിച്ചത്.

ബോളിവുഡ് ഒരു വ്യാജ ഇൻഡസ്ട്രി, കൃത്യമായ നിയമങ്ങളില്ല; വിമർശനവുമായി കിതു ഗിദ്വാനി
സെൻസർ ബോർഡിന്റെ കത്രിക; സിനിമയെ സംരക്ഷിക്കാനോ അടിച്ചമർത്താനോ?

''ഇന്ത്യയിൽ സ്‌ക്രീൻ ആക്ടേഴ്‌സ് ഗിൽഡ് പോലെ അഭിനേതാക്കളുടെ അവകാശങ്ങൾ സംരക്ഷിക്കുന്ന സംഘടനകളൊന്നുമില്ല. വെറുമൊരു കുടിൽ വ്യവസായം പോലെയാണ് ബോളിവുഡ് മുന്നോട്ട് പോകുന്നത്. ഇവിടെ സർഗ്ഗാത്മക അവകാശങ്ങൾക്കോ ബൗദ്ധിക സ്വത്തവകാശങ്ങൾക്കോ ഒരു വിലയുമില്ല. നിർമ്മാതാക്കൾ നടന്മാർക്കും സംവിധായകർക്കും ഒറ്റത്തവണ ഫീസ് നൽകി പ്രോജക്റ്റിന്റെ പൂർണ്ണ അവകാശം കൈവശപ്പെടുത്തുകയാണ്. ലോകത്ത് ഒരിടത്തും ഈ രീതിയില്ല. ശരിക്കും പറഞ്ഞാൽ 10 വർഷം ജോലി ചെയ്താൽ അതിൽ നിന്നുള്ള റോയൽറ്റി കൊണ്ട് അടുത്ത 10 വർഷം ജീവിക്കാൻ കഴിയണം, അല്ലാതെ 40 വർഷവും കഷ്ടപ്പെടുകയല്ല വേണ്ടത്" എന്ന് കിതു വ്യക്തമാക്കി.

ഹോളിവുഡിൽ ആക്ടേഴ്‌സ് യൂണിയനുകൾ റൈറ്റേഴ്‌സ് ഗിൽഡ് എന്നിവ വഴി സിനിമയോ സീരിയലോ പുനഃസംപ്രേഷണം ചെയ്യുമ്പോഴും ഒടിടി പ്ലാറ്റ്‌ഫോമുകളിൽ വരുമ്പോഴും താരങ്ങൾക്ക് 'റെസിഡ്യുവൽസ്' അല്ലെങ്കിൽ റോയൽറ്റി തുക ലഭിക്കാറുണ്ട്. എന്നാൽ ഇന്ത്യയിൽ അത്തരമൊരു സംവിധാനം പൂർണ്ണമായും അപ്രത്യക്ഷമാണെന്നാണ് താരം ഓർമ്മിപ്പിക്കുന്നത്. സീനിയർ വനിതാ അഭിനേതാക്കൾക്ക് ബോളിവുഡ് നൽകുന്ന കഥാപാത്രങ്ങളിലെ വൈവിധ്യമില്ലായ്മയെക്കുറിച്ചും കിതു കടുത്ത അമർഷം രേഖപ്പെടുത്തി.

ബോളിവുഡ് ഒരു വ്യാജ ഇൻഡസ്ട്രി, കൃത്യമായ നിയമങ്ങളില്ല; വിമർശനവുമായി കിതു ഗിദ്വാനി
താരങ്ങൾക്ക് കോടികൾ, ലൈറ്റ്മാന് 1800 രൂപ; ബോളിവുഡിന്റെ തിളക്കത്തിന് പിന്നിലെ യാഥാർഥ്യം

"മുതിർന്ന സ്ത്രീകൾക്ക് ശക്തമായ കഥാപാത്രങ്ങളൊന്നും ഇവിടെ ലഭിക്കുന്നില്ല. സ്ഥിരം അമ്മ, അമ്മായി വേഷങ്ങൾ ചെയ്യാനല്ല ഞങ്ങൾ ആഗ്രഹിക്കുന്നത്. പ്രണയവും തമാശയും ആക്ഷനും അധികാരവുമൊക്കെയുള്ള നല്ല കഥാപാത്രങ്ങൾ ഞങ്ങൾക്കും ചെയ്യണം. സീരിയലുകളിലൊക്കെ 30 വയസ്സ് കഴിയുമ്പോഴേക്കും നടിമാരെ അമ്മൂമ്മയുടെ വേഷങ്ങളിലേക്ക് മാറ്റുകയാണ്. മുഖത്ത് പ്രായത്തിന്റെ ഒരു ലക്ഷണവും കാണില്ല, എങ്കിലും ഇതാണ് അവസ്ഥ. വളരെ വിചിത്രമായ രീതിയിലാണ് ഈ ഇൻഡസ്ട്രി പ്രവർത്തിക്കുന്നത്" -കിതു കൂട്ടിച്ചേർത്തു.

1984-ൽ 'ഹോളി' എന്ന സിനിമയിലൂടെ അഭിനയരംഗത്തെത്തിയ കിതു ഗിദ്വാനി, ദൂരദർശന്റെ സൂപ്പർഹിറ്റ് പരമ്പരകളായ 'എയർ ഹോസ്റ്റസ്', 'സ്വ അഭിമാൻ', 'ശക്തിമാൻ' എന്നിവയിലൂടെയാണ് പ്രേക്ഷകരുടെ പ്രിയങ്കരിയായത്. 'ജാനെ തൂ യാ ജാനെ നാ', 'ഫാഷൻ', 'ധോബി ഘാട്ട്' തുടങ്ങിയ ബോളിവുഡ് ചിത്രങ്ങളിലും ശ്രദ്ധേയമായ വേഷങ്ങൾ താരം ചെയ്തിട്ടുണ്ട്.

Summary

Veteran actress Kitu Gidwani has strongly criticized Bollywood’s functioning, calling it an unstructured industry with inadequate systems for protecting artists’ rights. She also questioned the lack of royalties and meaningful roles for senior women actors

Madism Digital
madismdigital.com