ശ്രീകൃഷ്ണന്റെ ഐതിഹ്യം പറയുന്ന സിനിമ; കൃഷ്ണാവതാരത്തിന് നികുതിയിളവുമായി ഉത്തർപ്രദേശ്

ലഖ്‌നൗവിലെ പ്രത്യേക പ്രദർശനത്തിന് പിന്നാലെ ‘കൃഷ്ണാവതാരം’ സിനിമയ്ക്ക് നികുതിയിളവ് പ്രഖ്യാപിച്ച് യോഗി ആദിത്യനാഥ്
ശ്രീകൃഷ്ണന്റെ ഐതിഹ്യം പറയുന്ന സിനിമ;  കൃഷ്ണാവതാരത്തിന്  നികുതിയിളവുമായി ഉത്തർപ്രദേശ്
Published on

'കൃഷ്ണാവതാരം' സിനിമയ്ക്ക് ഉത്തർപ്രദേശിൽ നികുതിയിളവ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ്. ഞായറാഴ്ച നടന്ന യുപി മന്ത്രിസഭാ വിപൂലീകരണത്തിന് ശേഷം ലഖ്‌നൗവിൽ സംഘടിപ്പിച്ച പ്രത്യേക പ്രദർശനത്തിൽ പങ്കെടുത്തതിന് പിന്നാലെയാണ് പ്രഖ്യാപനമുണ്ടായത്. ചിത്രത്തിന്റെ അണിയറപ്രവർത്തകർക്കും പ്രത്യേക അനുമോദനം ലഭിച്ചു. ഗവർണർ ആനന്ദിബെൻ പട്ടേൽ, ഉപമുഖ്യമന്ത്രിമാരായ കേശവ് പ്രസാദ് മൗര്യ, ബ്രജേഷ് പഥക്, മറ്റ് കാബിനറ്റ് മന്ത്രിമാർ, ബിജെപിയുടെ ഉത്തർപ്രദേശ് സംസ്ഥാന അധ്യക്ഷൻ പങ്കജ് ചൗധരി തുടങ്ങിയവരും പ്രത്യേക പ്രദർശന ചടങ്ങിൽ പങ്കെടുത്തു.

ശ്രീകൃഷ്ണന്റെ ഐതിഹ്യം പറയുന്ന സിനിമ;  കൃഷ്ണാവതാരത്തിന്  നികുതിയിളവുമായി ഉത്തർപ്രദേശ്
'ക്ഷമ വേണം, സമയമെടുക്കും'; വീണ്ടും മാറ്റി ‘ടോക്‌സിക്’ റിലീസ്, ശ്രദ്ധേയമായി യഷിന്റെ കുറിപ്പ്

ശ്രീകൃഷ്ണന്റെ ഐതിഹ്യകഥ പറയുന്ന ചിത്രം സംവിധാനം ചെയ്തിരിക്കുന്നത് ഹാർദിക് ഗജ്ജറാണ്. മൂന്ന് ഭാഗങ്ങളായാണ് ചിത്രമെത്തുന്നത്. ചിത്രത്തിലെ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിച്ചിരിക്കുന്നത് സിദ്ധാർത്ഥ് ഗുപ്ത, സംസ്കൃതി, സുസ്മിത ഭട്ട്, നിവാസിനി കൃഷ്ണൻ എന്നിവരാണ്. കൂടാതെ ബോളിവുഡ് താരങ്ങളായ ജാക്കി ഷ്റോഫ്, അഷുതോഷ് റാണ എന്നിവരും പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സാജൻ രാജ് കുറുപ്പ്, ശോഭ സാന്ത് എന്നിവർ ചേർന്ന് ക്രിയേറ്റീവ് ലാൻഡ് സ്റ്റുഡിയോസ് എന്റർടൈൻമെന്റിന്റെ ബാനറിലാണ് ചിത്രം നിർമിച്ചിരിക്കുന്നത്. ഹിന്ദി, തമിഴ്, തെലുങ്ക് ഭാഷകളിലായി ആഗോളതലത്തിൽ മെയ് 7 നായിരുന്നു ചിത്രം റിലീസ് ചെയ്തത്.

ശ്രീകൃഷ്ണന്റെ ഐതിഹ്യം പറയുന്ന സിനിമ;  കൃഷ്ണാവതാരത്തിന്  നികുതിയിളവുമായി ഉത്തർപ്രദേശ്
'സിനിമയിലെ സാമൂഹിക രാഷ്ട്രീയ ചർച്ചകൾ കാണാതെ നെഗറ്റീവ് മാത്രം പ്രചരിപ്പിക്കുന്നത് വേദനിപ്പിക്കുന്നു'; മഹേഷ് നാരായണൻ

English Summary: Yogi Adityanath announced tax exemption for the mythological film Krishnavatharam in Uttar Pradesh after attending a special screening in Lucknow. The film, based on the legend of Lord Krishna, is directed by Hardik Gajjar and will release globally on May 7 in Hindi, Tamil, and Telugu.

Madism Digital
madismdigital.com