'ബിക്കിനി ധരിച്ചാണോ സഹോദരന് രാഖി കെട്ടുന്നത്?’; കൃതിയുടെ രക്ഷാബന്ധൻ പരസ്യത്തിനെതിരെ കങ്കണ

പരസ്യചിത്രം മനഃപൂർവം ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കങ്കണ ആരോപിച്ചു.
'ബിക്കിനി ധരിച്ചാണോ സഹോദരന് രാഖി കെട്ടുന്നത്?’; കൃതിയുടെ രക്ഷാബന്ധൻ പരസ്യത്തിനെതിരെ കങ്കണ
Published on

രക്ഷാബന്ധൻ ചടങ്ങിനെ പശ്ചാത്തലമാക്കി നടി കൃതി സനോൺ അഭിനയിച്ച പരസ്യമാണ് ഇപ്പോൾ സോഷ്യൽ മീഡിയയിൽ ചർച്ചയാകുന്നത്. പരസ്യത്തിലെ കൃതിയുടെ വസ്ത്രധാരണത്തിനെതിരെ വ്യാപക വിമർശനങ്ങൾ ഉയർന്നതിന് പിന്നാലെ, ഈ വിഷയത്തിൽ കൃതിക്കെതിരെ രൂക്ഷഭാക്ഷയിൽ പ്രതികരിച്ച് ബിജെപി എംപിയും നടിയുമായ കങ്കണ റണാവത്തും രംഗത്ത്.

പരസ്യത്തിലെ കൃതിയുടെ വേഷവും ചിത്രീകരണ രീതിയുമാണ് പ്രധാനമായും വിമർശനങ്ങൾക്ക് ഇടയാക്കിയിരിക്കുന്നത്. ബ്രാലെറ്റ് സ്റ്റൈൽ ബ്ലൗസും കേപ്പും ഡ്രേപ്ഡ് സ്‌കർട്ടുമാണ് പരസ്യത്തിൽ താരം ധരിച്ചിരിക്കുന്നത്. ഇന്ത്യൻ ആഘോഷങ്ങളെയും പാരമ്പര്യങ്ങളെയും അപഹസിക്കുന്ന തരത്തിലാണ് പരസ്യം ഒരുക്കിയിരിക്കുന്നതെന്നാണ് ചിലരുടെ വിമർശനം. വിവാദം ശക്തമായതോടെയാണ് ഇൻസ്റ്റഗ്രാം സ്റ്റോറിയിലൂടെ കങ്കണ റണാവത്ത് പ്രതികരണവുമായി എത്തിയത്.

വസ്ത്രധാരണത്തെ കേന്ദ്രീകരിച്ചുതന്നെയാണ് കങ്കണയുടെ വിമർശനം. സ്ത്രീകൾക്ക് കോക്ടെയ്ൽ വസ്ത്രങ്ങൾ, ലെഹങ്ക, ജീൻസ്, സാരി, സൽവാർ കമീസ് തുടങ്ങി നിരവധി വസ്ത്രധാരണ സാധ്യതകളുണ്ടായിരിക്കെ, സ്വന്തം സഹോദരന് രാഖി കെട്ടുന്ന അവസരത്തിൽ ബിക്കിനിയോ അടിവസ്ത്രമോ ധരിക്കേണ്ടതിന്റെ ആവശ്യമെന്താണെന്ന് കങ്കണ ചോദിച്ചു. ‘നിങ്ങളുടെ സ്റ്റൈലിങ് ഓപ്ഷനുകളൊക്കെ എവിടെയാണ്?’ എന്നും ഇൻസ്റ്റഗ്രാം സ്റ്റോറിയിൽ കങ്കണ കുറിച്ചു. പരസ്യചിത്രം മനഃപൂർവം ആളുകളിൽ അസ്വസ്ഥത സൃഷ്ടിക്കാൻ ലക്ഷ്യമിട്ടുള്ളതാണെന്നും കങ്കണ ആരോപിച്ചു. കൃതിയുടെ വസ്ത്രധാരണത്തിന് പുറമേ, പരസ്യത്തിൽ നായയ്ക്ക് രാഖി കെട്ടുന്ന രംഗവും സമൂഹമാധ്യമങ്ങളിൽ വിമർശനത്തിന് കാരണമായിട്ടുണ്ട്.

പരസ്യത്തിനെതിരെ സമൂഹമാധ്യമങ്ങളിൽ രൂക്ഷമായ പ്രതികരണങ്ങളാണ് ഉയരുന്നത്. ‘സഹോദരന്റെ മുന്നിൽ ഇത്തരം വേഷത്തിലാണോ ഇരിക്കുന്നത്?’, ‘ഇത് രക്ഷാബന്ധനല്ല’, ‘പരസ്യം കണ്ടപ്പോൾ ഞെട്ടിപ്പോയി, എന്തൊരു അസംബന്ധമാണിത്?’ തുടങ്ങിയ വിമർശനങ്ങളാണ് ചിലർ പങ്കുവെച്ചത്. ‘അങ്ങേയറ്റം ലജ്ജാകരം’, ‘രക്ഷാബന്ധന് ഒരു സ്ത്രീയും ഇത്തരത്തിൽ വസ്ത്രം ധരിക്കില്ല’ തുടങ്ങിയ പ്രതികരണങ്ങളും ഉണ്ടായി. ‘കലാപരമായ സ്വാതന്ത്ര്യം എടുക്കാം, എന്നാൽ പാരമ്പര്യങ്ങളെ മാറ്റരുത്’ എന്ന അഭിപ്രായവും ചിലർ മുന്നോട്ടുവച്ചു.

'ബിക്കിനി ധരിച്ചാണോ സഹോദരന് രാഖി കെട്ടുന്നത്?’; കൃതിയുടെ രക്ഷാബന്ധൻ പരസ്യത്തിനെതിരെ കങ്കണ
'ഞാൻ ജീവനോടെയുണ്ട്'; 23 വർഷത്തെ ഇടവേളയ്ക്ക് ശേഷം ക്യാമറയ്ക്ക് മുന്നിലെത്തി 'രാസ്' നടി മാലിനി ശർമ്മ

അതേസമയം, കൃതി സനോണിനെ പിന്തുണച്ചും നിരവധി പേർ സമൂഹമാധ്യമങ്ങളിൽ രംഗത്തെത്തി. സിനിമകളിലെ താരത്തിന്റെ ബിക്കിനി രംഗങ്ങൾ ആസ്വദിക്കുന്നവർ തന്നെയാണ് ഇപ്പോൾ വസ്ത്രധാരണത്തെ വിമർശിക്കുന്നതെന്നും, ഇത്തരം ഇരട്ടത്താപ്പ് അവസാനിപ്പിക്കണമെന്നുമാണ് കൃതിയെ അനുകൂലിക്കുന്നവരുടെ വാദം. അതേസമയം, പരസ്യവുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ കൃതി സനോൺ ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. ‘കോക്ക്ടെയിൽ 2’ ആണ് കൃതി സനോൺ ഒടുവിൽ അഭിനയിച്ച ചിത്രം.

Summary

Actress Kriti Sanon’s Raksha Bandhan advertisement has sparked controversy over her outfit and presentation. BJP MP and actress Kangana Ranaut criticized the ad, questioning its styling choices. While several social media users condemned the campaign, others defended Kriti and accused critics of hypocrisy. Kriti has not officially responded to the controversy yet.

Madism Digital
madismdigital.com