മലയാളികൾക്ക് എല്ലാം അറിയാമെന്ന അഹങ്കാരമോ? തുറന്നുപറച്ചിലുമായി ലെന

മലയാളികൾ വളരെ കൗശലക്കാരും സൂത്രശാലികളുമാണെന്നാണ് കേരളത്തിൽ പുറത്തുള്ളവർ പറയുന്നതെന്ന് ലെന
മലയാളികൾക്ക് എല്ലാം അറിയാമെന്ന അഹങ്കാരമോ? തുറന്നുപറച്ചിലുമായി ലെന
Published on

ഒരു പൊതുവേദിയിൽ സംസാരിക്കാനൊക്കെ ഭയമുള്ളവർ ആയാലും മറ്റുള്ളവരെ ഉപദേശിക്കുന്ന കാര്യത്തിലൊക്കെ അടിപൊളിയാണെന്നാണ് മലയാളികൾ സ്വയം ധരിക്കുന്നതെന്ന് നടി ലെന. ദി നെക്സ്റ്റ് 14 മിനുട്സ് എന്ന യൂട്യൂബ് ചാനലിന് നൽകിയ അഭിമുഖത്തിലായിരുന്നു ലെനയുടെ പ്രതികരണം.

മലയാളികൾക്ക് എല്ലാം അറിയാമെന്ന അഹങ്കാരമോ? തുറന്നുപറച്ചിലുമായി ലെന
സിദ്ധാർഥ് ഭരതനിലൂടെ പുനർജനിക്കുന്ന 'ലളിത' പാരമ്പര്യം; ആ കഥപറച്ചിൽ രീതി മലയാളികളെ വീണ്ടും വിസ്മയിപ്പിക്കുന്നു!

ലെനയുടെ വാക്കുകൾ:

മലയാളികൾക്ക് നല്ല ആത്മവിശ്വാസമുണ്ട്. ചിലപ്പോൾ ആത്മവിശ്വാസം കുറച്ചധികമാണ്. പൊതുവെ കേരളത്തിന് പുറത്തുള്ള ആളുകൾ 'മലയാളി കൊലയാളി' എന്നാണ് വിളിക്കുന്നത്. മലയാളികൾ വളരെ സ്മാർട്ട് ആണ്, വളരെ കൗശലക്കാരും സൂത്രശാലികളുമാണ് എന്നൊക്കെയാണ് കേരളത്തിന് പുറത്തുള്ളവർക്ക് നമ്മളെ കുറിച്ചുള്ള അഭിപ്രായം. അത് കൊണ്ട് തന്നെ എനിക്കും തോന്നിയിട്ടില്ല മലയാളികൾക്ക് ആത്മവിശ്വാസത്തിന്റെ കാര്യത്തിൽ എന്തെങ്കിലും കുറവുണ്ടെന്ന്. ഒരു പൊതുവേദിയിൽ സംസാരിക്കാനൊക്കെ ഒരുപക്ഷെ ഒരു മനോധൈര്യക്കുറവ് ഉണ്ടായിരിക്കാം. പക്ഷെ സ്വയം ധാരണയിൽ മലയാളികൾ വിചാരിക്കുന്നത് താൻ ആണ് ഏറ്റവും മികച്ചത് എന്നായിരിക്കും. അത് കൊണ്ട് തന്നെയാണ് എല്ലാം അറിയാവുന്നരെ പോലെ മറ്റുള്ളവരെ ഉപദേശിക്കുന്നതും. നമ്മൾ സംസാരിക്കുന്നത് പോലും എന്തൊക്കെയോ കാര്യങ്ങൾ അറിയാം എന്ന ധാരണയിലാണല്ലോ. അതുകൊണ്ടാണ് മലയാളികൾക്ക് ആത്മവിശ്വാസ കുറവുള്ളതായി എനിക്കൊരു അഭിപ്രായമില്ലാത്തത്.

മലയാളികൾക്ക് എല്ലാം അറിയാമെന്ന അഹങ്കാരമോ? തുറന്നുപറച്ചിലുമായി ലെന
ഇനിയുമെത്ര വേദികളിൽ പൊതുപ്രവർത്തകരായ സ്ത്രീകൾ അപമാനിക്കപ്പെടും? ഇത് പുരോ​ഗമിക്കാത്ത കേരളം

മലയാള സിനിമയിലെ പ്രമുഖ നടിയും എഴുത്തുകാരിയുമാണ് ലെന. മാനസികാരോഗ്യം, പാരന്റിങ്, ബന്ധങ്ങൾ തുടങ്ങി സിനിമയ്ക്ക് പുറത്തുള്ള വിഷയങ്ങളെ കുറിച്ച് ലെന പങ്കുവെക്കുന്ന കാര്യങ്ങൾക്ക് സമൂഹ മാധ്യമങ്ങളിലടക്കം മികച്ച സ്വീകാര്യതയാണ് ലഭിക്കുന്നത്. ജീത്തു ജോസഫ് സംവിധാനം ചെയ്ത 'വലതു വശത്തെ കള്ളൻ' ആണ് ലെന ഭാഗമായി തീയേറ്ററിലെത്തിയ അവസാന ചിത്രം.

മലയാളികൾക്ക് എല്ലാം അറിയാമെന്ന അഹങ്കാരമോ? തുറന്നുപറച്ചിലുമായി ലെന
'ഇവളുമാർക്ക് എന്ത് കഥ?'; വാഴ 3 പ്രഖ്യാപനത്തോടെ വിഷം തുപ്പുന്ന 'ആൺ' ബോധങ്ങൾ

English Summary: Lena shares that Malayalis are highly confident sometimes overly so and often believe they know everything, which reflects in their tendency to advise others even if they hesitate to speak publicly.

Related Stories

No stories found.
Madism Digital
madismdigital.com