തെറിവിളിയില്ല, ബഹളമില്ല, ‘പിൻ ഡ്രോപ്പ് സൈലൻസ്’; ലോകേഷ് കനകരാജ് സെറ്റിന്റെ രഹസ്യം വെളിപ്പെടുത്തി പ്രണവ് ടിയോഫൈൻ

അഭിനയത്തിലും വ്യക്തിജീവിതത്തിലും ലോകേഷിനെ അടുത്തുനിന്ന് പരിചയപ്പെട്ട അനുഭവങ്ങൾ പ്രണവ് മാഡ്കാസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.
തെറിവിളിയില്ല, ബഹളമില്ല, ‘പിൻ ഡ്രോപ്പ് സൈലൻസ്’; ലോകേഷ് കനകരാജ് സെറ്റിന്റെ രഹസ്യം വെളിപ്പെടുത്തി പ്രണവ് ടിയോഫൈൻ
Published on

സംവിധായകൻ ലോകേഷ് കനകരാജിന്റെ സിനിമാ സെറ്റിൽ പരിപൂർണ നിശ്ശബ്ദത നിർബന്ധമാണെന്ന് നടൻ പ്രണവ് ടിയോഫൈൻ. സെറ്റിലുള്ള എല്ലാവരും വളരെ ശാന്തമായും സമാധാനപരമായുമാണ് പ്രവർത്തിക്കുന്നതെന്നും, തെറിവിളിയോ അസഭ്യമോ കേൾക്കാനാവില്ലെന്നും പ്രണവ് പറഞ്ഞു. മാഡിസം ഡിജിറ്റലിന്റെ മാഡ്കാസ്റ്റിൽ സംസാരിക്കവെയാണ് ലോകേഷ് കനകരാജിന്റെ സിനിമാ സെറ്റിലെ പ്രത്യേക അന്തരീക്ഷത്തെക്കുറിച്ച് പ്രണവ് വെളിപ്പെടുത്തിയത്.

വ്യക്തിപരമായി ലോകേഷ് കനകരാജിനോട് സംസാരിക്കുമ്പോൾ ഒരു വലിയ സംവിധായകനോട് സംസാരിക്കുന്നതായി തോന്നാറില്ലെന്നും മറിച്ച്, വീടിനടുത്തുള്ള ഒരു സഹോദരനോടോ സുഹൃത്തിനോടോ സംസാരിക്കുന്നതുപോലെയാണ് ലോകേഷ് മറ്റുള്ളവർക്ക് അനുഭവപ്പെടുന്നതെന്നും പ്രണവ് പറഞ്ഞു. 'ഡീസി' എന്ന സിനിമയിലെ ലോകേഷ് കനകരാജിന്റെ കഥാപാത്രം മറ്റുള്ളവരോട് എങ്ങനെയാണോ സംസാരിക്കുന്നത്, അതേ സ്വഭാവമാണ് അദ്ദേഹത്തിന് യഥാർഥ ജീവിതത്തിലും ഉള്ളതെന്നും പ്രണവ് പ്രശംസിച്ചു.

തെറിവിളിയില്ല, ബഹളമില്ല, ‘പിൻ ഡ്രോപ്പ് സൈലൻസ്’; ലോകേഷ് കനകരാജ് സെറ്റിന്റെ രഹസ്യം വെളിപ്പെടുത്തി പ്രണവ് ടിയോഫൈൻ
ഒന്നാം സ്ഥാനത്തേക്കാള്‍ വലുതാണ് സഹാനുഭൂതി; മാതാപിതാക്കളുടെ അമിത മത്സരബുദ്ധിക്കെതിരെ നടന്‍ സൂര്യ

എന്നാൽ, ഇത്രയും സൗമ്യമായി സംസാരിക്കുന്ന സംവിധായകന്റെ സിനിമാ സെറ്റിലെത്തുമ്പോൾ അനുഭവം തികച്ചും വ്യത്യസ്തമാണെന്നും പ്രണവ് വ്യക്തമാക്കി. ഒരു ബ്രഹ്മാണ്ഡ ചിത്രത്തിന്റെ സെറ്റിലെത്തിയ പ്രതീതിയാണ് അവിടെ ഉണ്ടാകുക. ലോകേഷ് കനകരാജ് എന്ന സംവിധായകൻ, തന്റെ കഴിവ് ഇതിനോടകം തന്നെ സിനിമയിൽ തെളിയിച്ചിട്ടുണ്ട്. അതുകൊണ്ടുതന്നെ നിർമാതാക്കൾ അദ്ദേഹത്തെ വിശ്വസിച്ച് കോടികളാണ് മുടക്കാറുള്ളത്, അതിന്റെ പ്രതിഫലനം സിനിമാ സെറ്റുകളുടെ വലുപ്പത്തിലും കാണാനാകുമെന്നും പ്രണവ് മാഡ്കാസ്റ്റിൽ പറഞ്ഞു.

"ആയിരത്തോളം പേർ ജോലി ചെയ്യുന്ന ഒരു സിനിമാ സെറ്റിന്റെ ക്യാപ്റ്റൻഷിപ്പ് ഏറ്റെടുത്ത് മുന്നോട്ട് കൊണ്ടുപോകുക എന്നത് ചെറിയ കാര്യമല്ല. എന്നിരുന്നാലും ലോകേഷ് കനകരാജിന്റെ സിനിമാ സെറ്റ് എപ്പോഴും വളരെ നിശ്ശബ്ദമായിരിക്കും. സെറ്റിലുള്ള എല്ലാവരും കൂൾ ആയിരിക്കണം എന്നും അദ്ദേഹത്തിന് നിർബന്ധം ഉണ്ട്. മറ്റ് സെറ്റുകളിൽ കാണുന്ന തരത്തിലുള്ള തെറിവിളികളോ അസഭ്യമായ സംസാരമോ ഒന്നും തന്നെ അവിടെ കാണില്ല," പ്രണവ് കൂട്ടിചേർത്തു.

തെറിവിളിയില്ല, ബഹളമില്ല, ‘പിൻ ഡ്രോപ്പ് സൈലൻസ്’; ലോകേഷ് കനകരാജ് സെറ്റിന്റെ രഹസ്യം വെളിപ്പെടുത്തി പ്രണവ് ടിയോഫൈൻ
രൺവീർ സിങിനൊപ്പം കല്യാണി പ്രിയദർശൻ; ബോളിവുഡ് സോംബി ത്രില്ലർ 'പ്രളയ്' ചിത്രീകരണം ആരംഭിച്ചു

അരുണ്‍ മാതേശ്വരൻ സംവിധാനം ചെയ്ത ‘ഡീസി’യിൽ ദേവദാസിന്റെ സംഘത്തിലെ പ്രധാന കഥാപാത്രമായ സെബാസ്റ്റ്യനെയാണ് പ്രണവ് ടിയോഫൈൻ അവതരിപ്പിച്ചത്. ലോകേഷ് കനകരാജ് ദേവദാസായി എത്തിയ ചിത്രത്തിൽ വാമിഖ ഗബ്ബിയാണ് ചന്ദ്രയെ അവതരിപ്പിച്ചത്. 2026 ഓഗസ്റ്റ് 7ന് തിയറ്ററുകളിലെത്തിയ ചിത്രം പ്രണയവും പ്രതികാരവും ചേർന്ന ആക്ഷൻ ഡ്രാമയായാണ് ഒരുക്കിയിരിക്കുന്നത്. അഭിനയത്തിലും വ്യക്തിജീവിതത്തിലും ലോകേഷിനെ അടുത്തുനിന്ന് പരിചയപ്പെട്ട അനുഭവങ്ങൾ പ്രണവ് മാഡ്കാസ്റ്റിലൂടെ പങ്കുവെച്ചിട്ടുണ്ട്.

Summary

Actor Pranav Theophine reveals the calm and disciplined atmosphere on Lokesh Kanagaraj’s film sets during his conversation on Madism Digital’s MADCAST. He talks about the director’s friendly personality, the pin-drop silence maintained despite large crews, and his experience playing Sebastian in DC, offering insights into Lokesh’s unique worki

Madism Digital
madismdigital.com