രൺവീർ സിങിനൊപ്പം കല്യാണി പ്രിയദർശൻ; ബോളിവുഡ് സോംബി ത്രില്ലർ 'പ്രളയ്' ചിത്രീകരണം ആരംഭിച്ചു

വൻ വിജയമായി മാറിയ 'സ്കാം 1992' എന്ന സീരീസിന്റെ സഹസംവിധായകനും 'ലൂട്ടേരെ'യുടെ സംവിധായകനുമായ ജയ് മേത്തയാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്.
രൺവീർ സിങിനൊപ്പം കല്യാണി പ്രിയദർശൻ;  ബോളിവുഡ് സോംബി ത്രില്ലർ 'പ്രളയ്' ചിത്രീകരണം ആരംഭിച്ചു
Published on

ബോളിവുഡിൽ അരങ്ങേറ്റം കുറിക്കാനൊരുങ്ങി തെന്നിന്ത്യൻ താരം കല‍്യാണി പ്രിയദർശൻ. രൺവീർ സിങ് നായകനായെത്തുന്ന സോംബി ത്രില്ലറായ 'പ്രളയ്' എന്ന ചിത്രത്തിന്റെ ഷൂട്ടിങ് മുംബൈയിൽ ഔദ്യോഗികമായി ആരംഭിച്ചു. മുംബൈ നഗരത്തിലും പരിസരങ്ങളിലുമുള്ള യഥാർത്ഥ സ്ഥലങ്ങളിലാകും സിനിമ ചിത്രീകരണം നടക്കുന്നത്.

വൻ വിജയമായി മാറിയ 'സ്കാം 1992' എന്ന സീരീസിന്റെ സഹസംവിധായകനും 'ലൂട്ടേരെ'യുടെ സംവിധായകനുമായ ജയ് മേത്തയാണ് ഈ ബിഗ് ബജറ്റ് ചിത്രം ഒരുക്കുന്നത്. മാരകമായ ഒരു മഹാമാരിക്ക് ശേഷം മുംബൈ നഗരത്തിലുണ്ടാകുന്ന മാറ്റങ്ങളും, തുടർന്നുണ്ടാകുന്ന ഭയാനകമായ സോംബി ആക്രമണവുമാണ് ഈ ചിത്രത്തിന്റെ പ്രധാന പ്രമേയം. സമാനതകളില്ലാത്ത ഈ ദുരന്തത്തിൽ നിന്ന് സ്വന്തം ജീവൻ രക്ഷിക്കാനായി മനുഷ്യർ നടത്തുന്ന അതിജീവന പോരാട്ടമാണ് സിനിമ പറയുന്നത്. ഇന്ത്യൻ സിനിമാചരിത്രത്തിൽ തന്നെ ഇന്നുവരെ പരീക്ഷിച്ചിട്ടില്ലാത്ത അത്രയും വലിയ ക്യാൻവാസിലും മുതൽമുടക്കിലുമാണ് ഈ ചിത്രം ഒരുക്കുന്നതെന്ന് നിർമ്മാതാക്കളിൽ ഒരാളായ ഹൻസൽ മേത്ത വ്യക്തമാക്കി.

"ജയ് വളരെക്കാലമായി ഈയൊരു ആശയത്തിന്മേൽ പ്രവർത്തിക്കുകയായിരുന്നു. ജയ്‌യുടെ മുൻ സംവിധാന പ്രവർത്തനങ്ങൾ കണ്ട രൺവീറിന് അത് ഏറെ ഇഷ്ടപ്പെട്ടു. തുടർന്ന് ജയ് ഈ ആശയം അദ്ദേഹത്തോട് പറഞ്ഞു. കഥ ഇഷ്ടമായെന്ന് രൺവീർ വ്യക്തമാക്കിയതോടെ, തിരക്കഥ വികസിപ്പിക്കാനും ജയ് മനസ്സിൽ കണ്ട ആ ലോകം സിനിമയിലൂടെ സൃഷ്ടിച്ചെടുക്കാനും ഞങ്ങൾ പൂർണ്ണ പിന്തുണ നൽകി. തിരക്കഥയിലും ജയ്‌യിലുമുള്ള രൺവീറിന്റെ വിശ്വാസവും അർപ്പണബോധവുമാണ് പ്രളയ് എന്ന ചിത്രത്തെ സാധ്യമാക്കിയത്." ഹൻസൽ മേത്ത പറഞ്ഞു.

പ്രളയ് എന്ന ചിത്രം ഹോസെ സരമാഗോയുടെ ബ്ലൈൻഡ്‌നെസ്സ് (Blindness) എന്ന നോവലിനെ ആസ്പദമാക്കിയുള്ളതല്ലെന്നും ഹൻസൽ മേത്ത വ്യക്തമാക്കി. ജയ് മേത്തയും വിശാൽ കപൂറും ചേർന്ന് തയ്യാറാക്കിയ തികച്ചും സ്വതന്ത്രമായ കഥയാണിത്. ബ്ലൈൻഡ്‌നെസ്സ് പോലുള്ള ഒരു പുസ്തകം എളുപ്പത്തിൽ സിനിമയാക്കാൻ കഴിയില്ലെന്നാണ് തന്റെ അഭിപ്രായമെന്നും അദ്ദേഹം വിശദീകരിച്ചു. ആ നോവലിനെ ആസ്പദമാക്കി 2008-ൽ പുറത്തിറങ്ങിയ സിനിമ താൻ കണ്ടിട്ടുണ്ടെന്നും എന്നാൽ അത് അത്ര മികച്ചതായി അനുഭവപ്പെട്ടില്ലെന്നും അദ്ദേഹം പറഞ്ഞു.

രൺവീർ സിങിനൊപ്പം കല്യാണി പ്രിയദർശൻ;  ബോളിവുഡ് സോംബി ത്രില്ലർ 'പ്രളയ്' ചിത്രീകരണം ആരംഭിച്ചു
ജാക്ക് സ്പാരോ വീണ്ടും കപ്പലിറങ്ങും! ‘പൈറേറ്റ്സ് ഓഫ് ദ കരീബിയൻ 6’; ജോണി ഡെപ്പിനായി ചർച്ചകൾ സജീവം

പ്രമുഖ നിർമ്മാണ കമ്പനികൾ ഒന്നിച്ചാണ് ഈ ബ്രഹ്മാണ്ഡ ചിത്രം ഒരുക്കുന്നത്. അനന്യ ബിർളയുടെ 'ബിർള സ്റ്റുഡിയോസ്', ഹൻസൽ മേത്തയുടെയും സാഹിൽ സൈഗാളിന്റെയും 'ട്രൂ സ്റ്റോറി ഫിലിംസ്', രൺവീർ സിങിന്റെ സ്വന്തം നിർമ്മാണ കമ്പനിയായ 'മാ കസം ഫിലിംസ്' എന്നിവർ സംയുക്തമായാണ് ചിത്രം നിർമ്മിക്കുന്നത്. രൺവീർ സിങിന്റെയും കല്യാണി പ്രിയദർശന്റെയും കരിയറിലെ വലിയൊരു വഴിത്തിരിവാകും ഈ സോംബി ചിത്രം എന്നാണ് വിലയിരുത്തപ്പെടുന്നത്.

Summary

Ranveer Singh and Kalyani Priyadarshan have officially begun shooting for Pralay, an upcoming post-apocalyptic zombie thriller. Directed by Jai Mehta and set in a post-pandemic Mumbai, this highly ambitious survival drama marks Kalyani's debut in Bollywood. The film is an original concept mounted on a massive scale and is being jointly produced by Ananya Birla, Hansal Mehta, and Ranveer Singh.

Madism Digital
madismdigital.com