LCU ചർച്ചകൾക്കിടെ ലോകേഷിന്റെ വമ്പൻ നീക്കം; ടോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയുമായി കൈകോർത്തു താരം

‘പുഷ്പ 2: ദ റൂൾ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ തെലുങ്ക് ചിത്രങ്ങൾക്ക് നിർമാണം വഹിച്ചിട്ടുള്ളതാണ് മൈത്രി മൂവി മേക്കേഴ്‌സ്.
LCU ചർച്ചകൾക്കിടെ ലോകേഷിന്റെ വമ്പൻ നീക്കം; ടോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയുമായി കൈകോർത്തു താരം
Published on: 

ലോകേഷ് കനകരാജിന്റെ നിർമാണ ബാനറായ ജി സ്ക്വാഡ് പ്രമുഖ തെലുങ്ക് നിർമാണക്കമ്പനിയായ മൈത്രി മൂവി മേക്കേഴ്‌സുമായി സഹകരിക്കുന്നു. ഇരുകമ്പനികളും ഒരുമിക്കുന്ന പുതിയ പ്രോജക്ടിന്റെ കൂടുതൽ വിവരങ്ങൾ ഉടൻ പ്രഖ്യാപിക്കുമെന്നാണ് അറിയിച്ചിരിക്കുന്നത്. എന്നാൽ ചിത്രത്തിന്റെ സ്വഭാവമോ പ്രോജക്ടിൽ ലോകേഷ് വഹിക്കുന്ന കൃത്യമായ പങ്കോ ഇതുവരെ പുറത്തുവിട്ടിട്ടില്ല. മൈത്രി മൂവി മേക്കേഴ്‌സ് സഹകരണം സ്ഥിരീകരിച്ചിട്ടുണ്ട്.

ലോകേഷ് കനകരാജിന്റെ പ്രൊഡക്ഷൻ ബാനറും മൈത്രി മൂവി മേക്കേഴ്‌സും ഒന്നിക്കുന്നുവെന്ന വാർത്ത പുറത്തുവന്നതോടെ സിനിമാപ്രേമികൾക്കിടയിൽ ചർച്ചകൾ സജീവമായിരിക്കുകയാണ്. ലോകേഷുമായി ബന്ധപ്പെട്ട് നേരത്തെ പ്രഖ്യാപിച്ച പ്രോജക്ടുകൾക്കും ലോകേഷ് സിനിമാറ്റിക് യൂണിവേഴ്സിനും ഈ കരാറുമായി എന്തെങ്കിലും ബന്ധമുണ്ടാകുമോ എന്നതാണ് പ്രധാനമായും ഉയരുന്ന ചോദ്യം.

മൈത്രി മൂവി മേക്കേഴ്‌സ് എക്സിലൂടെയാണ് ലോകേഷ് കനകരാജിന്റെ നിർമാണ ബാനറായ ജി സ്ക്വാഡുമായുള്ള പുതിയ കരാർ പ്രഖ്യാപിച്ചത്. ‘പുതിയ ഊർജവും ശക്തമായ കഥകളും ഒന്നിക്കുന്ന ആവേശകരമായ പ്രോജക്ട്’ എന്നാണ് നിർമാണക്കമ്പനി ഈ വാർത്തയെ വിശേഷിപ്പിച്ചത്. കൂടുതൽ വിവരങ്ങൾ ഉടൻ പുറത്തുവിടുമെന്നും അറിയിച്ചിട്ടുണ്ട്. എന്നാൽ ഇത് ഒരു ചിത്രത്തിനായി മാത്രമാണോ, ഒന്നിലധികം പ്രോജക്ടുകളുടേതാണോ, അതോ വിപുലമായ നിർമാണ സഹകരണമാണോ എന്നതിൽ ഇരുവരെ വ്യക്തത വന്നിട്ടില്ല.

ഇരുബാനറുകളുടെയും മുൻകാല പ്രവർത്തനങ്ങൾ കണക്കിലെടുക്കുമ്പോൾ പ്രഖ്യാപനം സിനിമാപ്രേമികൾക്കിടയിൽ വലിയ ശ്രദ്ധ നേടിയിട്ടുണ്ട്. ‘പുഷ്പ 2: ദ റൂൾ’ ഉൾപ്പെടെ നിരവധി ശ്രദ്ധേയ തെലുങ്ക് ചിത്രങ്ങൾക്ക് നിർമാണം വഹിച്ചിട്ടുള്ളതാണ് മൈത്രി മൂവി മേക്കേഴ്‌സ്. സംവിധായകൻ ലോകേഷ് കനകരാജുമായി ബന്ധപ്പെട്ട നിർമാണ ബാനറാണ് ജി സ്ക്വാഡ്.

LCU ചർച്ചകൾക്കിടെ ലോകേഷിന്റെ വമ്പൻ നീക്കം; ടോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയുമായി കൈകോർത്തു താരം
രവീന്ദ്രന്റെ നിയമനത്തിൽ 'ബിപ്പ്ളവ' പാർട്ടി അടിമകൾ വിഷമത്തിലാണ്, സാരമില്ല സഖാക്കളെ; പരിഹസിച്ച് ജോയ് മാത്യു‌

പ്രഖ്യാപനത്തിന് പിന്നാലെ സോഷ്യൽ മീഡിയയിലും ആരാധകരുടെ ഊഹാപോഹങ്ങളും ശക്തമായിരിക്കുകയാണ്. സൂര്യയുടെ ‘റോളക്സ്’ കഥാപാത്രത്തെ കേന്ദ്രീകരിച്ചുള്ള ചിത്രവുമായി പുതിയ കൂട്ടുകെട്ടിന് ബന്ധമുണ്ടാകുമോ എന്നതാണ് ഒരു വിഭാഗത്തിന്റെ സംശയം. ലോകേഷ് കനകരാജിന്റെ ജി സ്ക്വാഡ് നിർമിച്ച ‘ബെൻസ്’ എന്ന ചിത്രവും ഇതിനിടെ ചർച്ചകളിൽ ഇടംപിടിച്ചിട്ടുണ്ട്.

പുതിയ സംരംഭത്തിൽ ലോകേഷ് കനകരാജിന്റെ പങ്ക് എന്തായിരിക്കും എന്നതിൽ ഇതുവരെ വ്യക്തത വന്നിട്ടില്ല. അദ്ദേഹം സംവിധായകന്റെ കുപ്പായമണിയുമോ, നിർമ്മാതാവായി തുടരുമോ, അതോ കഥയുടെ ഭാഗമാകുമോ എന്നതും വ്യക്തമല്ല. വരാനിരിക്കുന്ന പ്രോജക്ടിന്റെ ഭാഷ സംബന്ധിച്ച വിവരങ്ങളും നിർമാണക്കമ്പനികൾ പുറത്തുവിട്ടിട്ടില്ല. അതേസമയം, ലോകേഷ് കനകരാജും അല്ലു അർജുനും ഒന്നിക്കുന്ന ‘AA23’ മൈത്രി മൂവി മേക്കേഴ്‌സിന്റെ നിർമാണത്തിലാണ്. ലോകേഷ് സംവിധാനം ചെയ്യുന്ന ചിത്രത്തിന് അനിരുദ്ധ് രവിചന്ദറാണ് സംഗീതം ഒരുക്കുന്നത്.

LCU ചർച്ചകൾക്കിടെ ലോകേഷിന്റെ വമ്പൻ നീക്കം; ടോളിവുഡിലെ പ്രമുഖ നിർമാണ കമ്പനിയുമായി കൈകോർത്തു താരം
തിലകന്റെ ആ ‘രഹസ്യം’ എന്തായിരുന്നു?

അതിനിടെ, അഭിനയരംഗത്തും പുതിയ ചുവടുവെപ്പുമായി ലോകേഷ് കനകരാജ് ഏറെ ശ്രദ്ധ നേടിയിരുന്നു. അരുൺ മാതേശ്വരൻ സംവിധാനം ചെയ്ത റൊമാൻസ് ക്രൈം ത്രില്ലർ ‘DC’യിലൂടെയാണ് ലോകേഷ് നായകനായി അരങ്ങേറ്റം കുറിച്ചത്. വാമിഖ ഗബ്ബിക്കൊപ്പമായിരുന്നു താരം ചിത്രത്തിൽ അഭിനയിച്ചത്. നേരത്തെ ചില ചിത്രങ്ങളിൽ അതിഥി വേഷങ്ങളിൽ എത്തിയിട്ടുണ്ടെങ്കിലും ‘DC’യിൽ പൂർണമായ നായകവേഷമാണ് ലോകേഷ് അവതരിപ്പിച്ചത്. ചിത്രം ആഗോളതലത്തിൽ 100 കോടി രൂപയിലധികം കളക്ഷൻ നേടിയെന്നാണ് റിപ്പോർട്ടുകൾ.

Summary

Lokesh Kanagaraj’s G Squad has announced a new collaboration with leading Telugu production house Mythri Movie Makers. While the project details remain undisclosed, the announcement has sparked speculation around Rolex, Benz and other LCU-related projects. Neither the production houses nor Lokesh has confirmed any connection to these projects yet.

Madism Digital
madismdigital.com