

ഇന്ത്യയിലെ ആദ്യത്തെ ഇലക്ട്രിക് മോട്ടേറിന്റെ സ്രഷ്ടാവ് എന്നറിയപ്പെടുന്ന ഗോപാൽസ്വാമി ദൊരൈസ്വാമി നായിഡുവിന്റെ ജീവിതം പറയുന്ന ചിത്രം ജിഡിഎന്നിന്റെ ട്രെയിലർ പുറത്തുവിട്ട് അണിയറപ്രവർത്തകർ. ചിത്രത്തിൽ ജിഡി നായഡുവായി എത്തുന്നത് തെന്നിന്ത്യൻ സൂപ്പർതാരം ആർ മാധവൻ ആണ്. പ്രമുഖ പരസ്യ സംവിധായകൻ കൃഷ്ണകുമാർ രാമകുമാർ തിരക്കഥയെഴുതി സംവിധാനം ചെയ്യുന്ന ചിത്രത്തിൽ തികച്ചും വേറിട്ട ലുക്കിലാണ് മാധവൻ എത്തുന്നത്.
ചിത്രത്തിന്‍റെ കഥയ്ക്ക് ആധാരമായയ ജിഡി നായിഡുവിനെക്കുറിച്ച് മാധവൻ പറഞ്ഞ വാക്കുകളാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ ചർച്ചയാകുന്നത്. 'അസാധാരണമായ ദീർഘവീക്ഷണമുള്ള വ്യക്തിയായിരുന്നു ജിഡി നായിഡുവെന്നും അദ്ദേഹം കേവലം ശാസ്ത്രജ്ഞനോ, വ്യവസായിയോ മാത്രമല്ലായിരുന്നുവെന്നും അതിലപ്പുറം ജീവകാരുണ്യപ്രവർത്തകനും സസ്യശാസ്ത്രജ്ഞനും പരുത്തികർഷകനും കൂടിയായിരുന്നുവെന്നും മാധവന്‍ പറഞ്ഞു.
'ഇന്ത്യയിലെ സ്ത്രീ വിദ്യാഭ്യാസത്തെയും രാജ്യത്തിന്റെ സ്വാതന്ത്ര്യത്തെയും കുറിച്ച് അദ്ദേഹത്തിന് വലിയ കാഴ്ച്ചപ്പാടുകളുണ്ടായിരുന്നു. നൂറുവർഷം മുൻപ് തമിഴ് ജനതക്കായി അദ്ദേഹം നടപ്പാക്കാൻ ആഗ്രഹിച്ച കാര്യങ്ങളാണ് ഇന്ന് നാം പ്രാവർത്തികമാക്കുന്നത്. അതുകൊണ്ടു തന്നെയാണ് സിനിമയുടെ ഭാഗമാകാൻ ഞാൻ ആഗ്രഹിച്ചത്. ഇന്നത്തെ യുവതലമുറ വളരെ ബുദ്ധിമാന്മാരാണ്. അവർക്കെല്ലാം പറഞ്ഞു കൊടുത്തു പഠിപ്പിക്കേണ്ട ആവശ്യമില്ല. ചെറിയ പ്രോത്സാഹനം നൽകിയാൽ മതി, അവർ സ്വയം അന്വേഷിച്ച് കാര്യങ്ങൾ മനസിലാക്കും. പുതിയ തലമുറ ജിഡി നായിഡുവിനെക്കുറിച്ചു അറിയേണ്ടത് വളരെ പ്രധാനമാണ്. കാരണം, അദ്ദേഹം കാലത്തിനു മുൻപേ സഞ്ചരിച്ച മഹാനാണ്'. മാധവൻ പറഞ്ഞു.
മാധവനെ കൂടാതെ പ്രിയാമണി, ജയറാം, സത്യരാജ്, വിനയ് റായ്, ദുഷാര വിജയൻ, കനിഹ, ഷീല, കരുണാകരൻ, ടീജയ് അരുണാചലം, തമ്പി രാമയ്യ, വിജയ് യേശുദാസ്, ആടുകളം നരേൻ, ജോണി വിജയ്, ജൻസൺ ദിവാകർ, ബ്രിജിഡ സാഗ തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റു പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നത്. ജയറാമാണ് ചിത്രത്തിൽ വില്ലൻ കഥാപാത്രത്തെ അവവതരിപ്പിക്കുന്നത്. വർഗീസ് മൂലൻ, വിജയ് മൂലൻ, ആർ. മാധവൻ, സരിത മാധവൻ എന്നിവർ ചേർന്നു നിർമിക്കുന്ന ചിത്രത്തിൽ സോണൽ പണ്ടേ, സഞ്ജയ് ബെക്ടർ എന്നിവരാണ് ചിത്രത്തിന്റെ സഹനിർമാതാക്കൾ.
ജി. ഡി നായിഡുവിന്റെ ജന്മസ്ഥലമായ കോയമ്പത്തൂരിലാണ് ചിത്രത്തിന്റെ പ്രധാന ഷെഡ്യൂൾ പൂർത്തിയാക്കിയത്. തമിഴിൽ ചിത്രീകരിക്കുന്ന സിനിമ ഹിന്ദി, മലയാളം, കന്നഡ, തെലുങ്ക് എന്നീ ഭാഷകളിലും പ്രദർശനത്തിനെത്തും. ക്രിയേറ്റീവ് പ്രഡ്യൂസർ കൂടിയായ അരവിന്ദ് കമലനാഥൻ ആണ് ചിത്രത്തിന്റെ ഛായാഗ്രാണം നിർവഹിക്കുന്നത്. പ്രമോഷൻ കൺസൾട്ടൻ്റ്: മിഥുൻ മുരളി, ഡിജിറ്റൽ മാർക്കറ്റിങ്: ലിറ്റിൽ ഫ്രെയിംസ് എന്റർടെയ്ൻമെന്റ്, വാർത്ത പ്രചാരണം: പി.ശിവപ്രസാദ്.
The makers have unveiled the trailer of GDN, a biographical film based on the life of Gopalswamy Doraiswamy Naidu, widely regarded as the creator of India's first electric motor. R. Madhavan plays the iconic inventor in the film, directed by Krishnakumar Ramakumar, and appears in a striking new look. Meanwhile, Madhavan's comments about GD Naidu have drawn attention on social media, with the actor describing him as an extraordinary visionary who was far more than a scientist and industrialist. He highlighted that GD Naidu was also a philanthropist, botanist, and cotton farmer whose contributions extended well beyond science and technology.