

യുവതാരങ്ങളിൽ ശ്രദ്ധേയനായ നസ്ലെനെ പ്രധാന കഥാപാത്രമാക്കി അഭിനവ് സുന്ദർ നായക് വെള്ളിത്തിരയിലെത്തിച്ച മോളിവുഡ് ടൈംസ് ഒടിടിയിൽ റിലീസിനെത്തുന്നു. ചിത്രം ജൂൺ അഞ്ചിനാണ് തിയേറ്ററുകളിൽ റിലീസിനെത്തിയത്. ജിയോ ഹോട്സ്റ്റാറിലാണ് ചിത്രം റിലീസ് ചെയ്യുക. ഇതിന് മുന്നോടിയായി ചിത്രത്തിൻറെ പുതിയ ട്രെയ്‍ലർ ജിയോ ഹോട്സ്റ്റാര്‍ പുറത്തുവിട്ടിട്ടുണ്ട്.
സിനിമാ മോഹിയായ ഒരാളുടെ ജീവിതത്തിലൂടെ ഇതുവരെ ആരും പറയാത്ത കഥ പറഞ്ഞ മോളിവുഡ് ടൈംസ് മികച്ച തിയേറ്റർ അനുഭവമായിരുന്നുവെന്നാണ് ചിത്രം കണ്ടിറങ്ങിയ പ്രേക്ഷകർ പറയുന്നത്. സംവിധായകൻ അഭിനവ് സുന്ദർ നായകിന്റെ ആത്മകഥാംശങ്ങൾ ഉൾക്കൊള്ളുന്ന ചിത്രമാണിതെന്ന് പ്രൊമോഷൻ അഭിമുഖങ്ങളിൽ അദ്ദേഹം തന്നെ വ്യക്തമാക്കിയിരുന്നു. ഒരു സിനിമാപ്രേമിയുടെ യാത്രയിലൂടെ ഇതുവരെ പറയപ്പെടാത്ത കഥ പറഞ്ഞ മോളിവുഡ് ടൈംസ് മികച്ച തിയറ്റർ അനുഭവമാണ് സമ്മാനിച്ചതെന്നാണ് പ്രേക്ഷകരുടെ പ്രതികരണം.
മുകുന്ദൻ ഉണ്ണി അസോസിയേറ്റ്സ് എന്ന ചിത്രത്തിന് ശേഷം അഭിനവ് സുന്ദർ നായക് സംവിധാനം ചെയ്ത ഈ ചിത്രത്തിൽ സംഗീത് പ്രതാപ്, ഷറഫുദ്ദീൻ, റോഷൻ ഷാനവാസ്, ജഗദീഷ്, അപ്പുണ്ണി ശശി, പ്രശാന്ത് അലക്സാണ്ടർ, ബാലചന്ദ്രൻ ചുള്ളിക്കാട്, അൽത്താഫ് സലിം, ഗോപിക രമേശ്, രാജേഷ് മാധവൻ എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുണ്ട്. മറ്റു രണ്ട് പ്രമുഖ താരങ്ങളും ചിത്രത്തിൽ അതിഥി വേഷങ്ങളിൽ എത്തുന്നുണ്ട്.
ആഷിക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ആഷിക് ഉസ്മാൻ നിർമ്മിക്കുന്ന ചിത്രത്തിന് തിരക്കഥ ഒരുക്കിയത് രാമു സുനിലാണ്. വിശ്വജിത്ത് ഒടുക്കത്തിൽ ഛായാഗ്രഹണം നിർവഹിച്ച ചിത്രത്തിന് ജേക്സ് ബിജോയാണ് സംഗീതം പകര്‍ന്നത്. സൗണ്ട് ഡിസൈനും മിക്‌സിംഗും വിഷ്ണു ഗോവിന്ദ്, ആർട്ട് ഡയറക്ഷൻ ആശിഖ് എസ്, കോസ്റ്റ്യൂം മാഷർ ഹംസ, മേക്കപ്പ് റോണെക്‌സ് സേവിയർ.
പ്രൊഡക്ഷൻ കൺട്രോളർ: സുധർമൻ വള്ളിക്കുന്ന്, ഫിനാൻസ് കൺട്രോളർ: ശിവകുമാർ, ചീഫ് അസോസിയേറ്റ് ഡയറക്ടർ: രാജേഷ് അടൂർ, വി.എഫ്.എക്‌സ്: ഡിജി ബ്രിക്സ്, കളറിസ്റ്റ്: ശ്രീക് വാരിയർ, മോഷൻ ഗ്രാഫിക്സ്: ജോബിൻ ജോസഫ്, പി.ആർ.ഒ: എ. എസ്. ദിനേശ്, സ്റ്റിൽസ്: ബോയക്, ഡിജിറ്റൽ മാർക്കറ്റിങ്: ഒബ്സ്ക്യൂറ എന്റർടെയ്ൻമെന്റ്. 954 ഷോകളോടെ പ്രദർശനത്തിനെത്തിയ ചിത്രം, ആദ്യ ദിനത്തിൽ തന്നെ 2.09 കോടി രൂപ ആഗോള ഗ്രോസ് കളക്ഷനായി നേടിയിരുന്നു.
Naslen-starrer Mollywood Times, directed by Abhinav Sundar Nayak, is set for its OTT release on JioHotstar. The film, which hit theatres on June 5, has released a new trailer ahead of its digital premiere. Centered on the life of a film enthusiast, the movie tells a unique, previously untold story and has received positive responses from theatre audiences. The director has also mentioned in interviews that the film contains autobiographical elements.