യുവാക്കൾക്കിടയിൽ സംസാരമായി ഇംതിയാസ് അലിയുടെ 'മേൻ വാപസ് ആഊംഗ'

തലമുറകൾ തമ്മിലുള്ള ഒരു പാലമായി മാറാൻ ഈ ചിത്രത്തിന് സാധിച്ചു
 യുവാക്കൾക്കിടയിൽ സംസാരമായി ഇംതിയാസ് അലിയുടെ 'മേൻ വാപസ് ആഊംഗ'
Published on

ഇംതിയാസ് അലിയുടെ 'മേൻ വാപസ് ആഊംഗ' എന്ന ചിത്രം തിയേറ്ററുകളിൽ വലിയ രീതിയിൽ മുന്നേറുകയാണ്. വിഭജനത്തിന്റെ കയ്പേറിയ ഓർമകൾ മനസ്സിൽ പേറുന്ന പ്രായമായവരെയും പ്രണയത്തിന്റെ പുതു ട്രെൻഡുകൾ തേടുന്ന പുതുതലമുറയെയും ഒരുപോലെ ആകർഷിക്കുകയാണ് ഈ സിനിമ. സോഷ്യൽ മീഡിയയിലെ വലിയ പബ്ലിസിറ്റികളോടെ പെട്ടെന്ന് മറഞ്ഞുപോകുന്ന സിനിമകൾക്കിടയിൽ, തലമുറകൾ തമ്മിലുള്ള ഒരു പാലമായി മാറാൻ ചിത്രത്തിനു സാധിക്കുന്നു.

1947-ലെ ഇന്ത്യ-പാക് വിഭജനത്തിന്റെ പശ്ചാത്തലത്തിൽ ഒരുങ്ങിയ ഈ ചിത്രം ബാഹ്യമായി ഒരു പ്രണയകഥയാണെങ്കിലും യഥാർത്ഥത്തിൽ അത് നഷ്ടബോധത്തിന്റെയും വേർപിരിയലിന്റെയും മായാത്ത ഓർമകളുടെയും കഥയാണ് പറയുന്നത്. ജൂൺ 12-നാണ് ചിത്രം തിയേറ്ററുകളിലെത്തിയത്.

 യുവാക്കൾക്കിടയിൽ സംസാരമായി ഇംതിയാസ് അലിയുടെ 'മേൻ വാപസ് ആഊംഗ'
സൗദിയും ഉത്തരകൊറിയയും ചെയ്ത കൊലപാതകങ്ങൾ, ഹാറ്റിസ് സെന്‍ഗിസിന്റെ പോരാട്ടങ്ങള്‍; പേട്രിയറ്റ് സിനിമയിലെ ആഗോള റഫറൻസുകൾ

ദിൽജിത് ദോസാഞ്ച്, നസീറുദ്ദീൻ ഷാ, വേദാന്ത് റെയ്ന, ശർവാരി എന്നിവർ പ്രധാന വേഷങ്ങളിലെത്തുന്ന ചിത്രം, വിഭജനത്തിന്റെ ആഘാതത്തിൽ പൂർത്തിയാക്കാൻ കഴിയാതെ പോയ തന്റെ പഴയകാല പ്രണയത്തെക്കുറിച്ച് ഓർക്കുന്ന ഒരു വൃദ്ധന്റെ ജീവിതത്തിലൂടെയാണ് മുന്നോട്ടുപോകുന്നത്. 'ഞാൻ വീണ്ടും മടങ്ങിവരും' എന്ന ചിത്രത്തിന്റെ പേര് തന്നെ ഒരു പ്രതീക്ഷയും ഒപ്പം ഒരുകാലത്തെ മുറിവുമാണ് ഓർമിപ്പിക്കുന്നത്.

ചരിത്രം തട്ടിയെടുത്ത ഒരു വ്യക്തിയിലേക്കോ സ്ഥലത്തേക്കോ തിരികെ പോകാനുള്ള ആഗ്രഹമാണ് ഈ സിനിമയുടെ ആത്മാവ്. സ്വയം കണ്ടെത്തലുകളുടെയും പ്രണയത്തിന്റെയും കഥകൾ പറയാറുള്ള സംവിധായകൻ ഇംതിയാസ് അലി, ഇത്തവണ ദക്ഷിണേഷ്യൻ ചരിത്രത്തിലെ ഏറ്റവും വലിയൊരു ദുരന്ത പശ്ചാത്തലത്തെയാണ് തന്റെ സിനിമയ്ക്കായി തിരഞ്ഞെടുത്തത്

 യുവാക്കൾക്കിടയിൽ സംസാരമായി ഇംതിയാസ് അലിയുടെ 'മേൻ വാപസ് ആഊംഗ'
അന്ന് തെരുവില്‍ ടെന്നീസ് ബോള്‍ എറിഞ്ഞു കളിച്ച പയ്യന്‍; ഇന്ന് ഇന്ത്യന്‍ ടെസ്റ്റ് ടീമില്‍; മനാവ് സുതാറിന്റെ കഥ

പ്രായമായ പ്രേക്ഷകരിൽനിന്നും അവരുടെ കുടുംബങ്ങളിൽനിന്നും വലിയ വൈകാരികമായ പ്രതികരണങ്ങളാണ് ചിത്രത്തിന് ലഭിക്കുന്നത്. പല യുവാക്കളും തങ്ങളുടെ മുത്തശ്ശൻമാരെയും മുത്തശ്ശിയെയും കൂട്ടി തിയേറ്ററുകളിൽ പോകുന്നതും ആ അനുഭവങ്ങൾ സോഷ്യൽ മീഡിയയിൽ പങ്കുവെക്കുന്നതും ഇപ്പോൾ പതിവായിട്ടുണ്ട്.

1947-ൽ വിഭജനകാലത്ത് അതിർത്തി കടന്ന് ഇന്ത്യയിലേക്ക് വരേണ്ടിവന്ന തന്റെ 84 വയസ്സുള്ള മുത്തശ്ശനെ സിനിമ കാണിക്കാൻ കൊണ്ടുപോയ ഒരു യുവാവിന്റെ കുറിപ്പ് ഇതിനോടകം വൈറലായി. പുസ്തകങ്ങളിൽ മാത്രം വായിച്ചറിഞ്ഞ വിഭജനത്തിന്റെ വേദനകൾ, തങ്ങളുടെ പ്രിയപ്പെട്ടവരുടെ ജീവിതത്തിലൂടെ അനുഭവിച്ചറിയാൻ ഈ ചിത്രം പുതിയ തലമുറയ്ക്ക് വഴിയൊരുക്കി. മുതിർന്നവർക്ക് ഇത് വെറുമൊരു സിനിമയല്ല, മറിച്ച് അവർ നേരിട്ടോ അല്ലാതെയോ അനുഭവിച്ച ജീവിതത്തിന്റെ നേർക്കാഴ്ചയാണ്.

മുതിർന്നവർ ഇതിലെ ചരിത്രത്തെ നെഞ്ചേറ്റുമ്പോൾ, ജെൻ സി ഇതിലെ പ്രണയത്തെയാണ് നോക്കിക്കാണുന്നത്. പെട്ടെന്ന് മാറിമറിയുന്ന ഇന്നത്തെ പ്രണയബന്ധങ്ങൾക്കിടയിൽ, പതിറ്റാണ്ടുകളോളം മനസ്സിൽ സൂക്ഷിക്കുന്ന ഈ ചിത്രത്തിലെ പ്രണയം അവർക്ക് തികച്ചും വ്യത്യസ്തമായൊരു അനുഭവമാണ്. സിനിമയിൽ ദിൽജിത്തിന്റെ കഥാപാത്രം ചോദിക്കുന്ന, "ഒരാൾക്ക് മറ്റൊരാളെ 78 വർഷത്തോളം ഇങ്ങനെ സ്നേഹിക്കാൻ കഴിയുമോ?" എന്ന ചോദ്യത്തിന്, "അതൊക്കെ പണ്ടത്തെ കാലം, ഇന്നത്തെ കാലത്ത് എവിടെയാണ് ഇത്തരം പ്രണയം?" എന്നാണ് നായിക മറുപടി നൽകുന്നത്. എന്നാൽ തനിക്ക് അങ്ങനെയുള്ള പ്രണയമാണ് വേണ്ടതെന്ന് നായകൻ പറയുന്നുണ്ട്. ഈയൊരു ആത്മാർത്ഥതയാണ് യുവാക്കളെ ആകർഷിക്കുന്നത്.

 യുവാക്കൾക്കിടയിൽ സംസാരമായി ഇംതിയാസ് അലിയുടെ 'മേൻ വാപസ് ആഊംഗ'
തോക്കെടുക്കാനും നക്സലൈറ്റ് ആകാനുമായിരുന്നു ആഗ്രഹം, പിന്തിരിപ്പിച്ചത് ചിരഞ്ജീവി: പവൻ കല്യാൺ

ഇംതിയാസ് അലിയുടെ മുൻ ചിത്രങ്ങളെപ്പോലെ തന്നെ, ഈ സിനിമയും റിലീസ് ചെയ്ത ആദ്യ ദിനങ്ങളിൽ വലിയ കളക്ഷൻ നേടിയിരുന്നില്ല. എന്നാൽ കണ്ടവർ മറ്റുള്ളവർക്കു നിർദ്ദേശിച്ചതോടെ ചിത്രം പതുക്കെ തിയേറ്ററുകളിൽ ആളുകളെ നിറയ്ക്കാൻ തുടങ്ങി. പോസിറ്റീവ് റിവ്യൂകൾ ചിത്രത്തിനു വലിയ പിന്തുണയായി. റിലീസ് ചെയ്ത രണ്ടാം വാരത്തിൽ ചിത്രത്തിന്റെ കളക്ഷനിൽ 134 ശതമാനത്തിലധികം വലിയൊരു വർദ്ധനവാണുണ്ടായത്. കുടുംബങ്ങൾ ഒന്നിച്ചിരുന്ന് പഴയകാല കഥകൾ സംസാരിക്കാൻ ഈ ചിത്രം കാരണമായി എന്നതുതന്നെയാണ് 'മേൻ വാപസ് ആഊംഗ' എന്ന സിനിമയുടെ ഏറ്റവും വലിയ വിജയം.

Summary

Imtiaz Ali's Main Wapas Aaunga is winning hearts across generations with its emotional blend of love, loss, and memories from the 1947 India-Pakistan Partition. The film has gained strong word-of-mouth support, attracting both older viewers who connect with its history and young audiences drawn to its timeless romance.

Madism Digital
madismdigital.com