‘ഞാൻ ‘ഒന്നുമല്ലാതിരുന്ന കാലത്തും അദ്ദേഹം എന്നിൽ വിശ്വസിച്ചു’; ബെത്‌ലഹേം വിജയവേദിയിൽ മനസുതുറന്ന് മമിത ബൈജു

ബെത്‌ലഹേം കുടുംബ യൂണിറ്റിന്റെ വിജയ ആഘോഷ ചടങ്ങിൽ വികാരഭരിതയായി മമിത ബൈജു.
‘ഞാൻ ‘ഒന്നുമല്ലാതിരുന്ന കാലത്തും അദ്ദേഹം എന്നിൽ വിശ്വസിച്ചു’; ബെത്‌ലഹേം വിജയവേദിയിൽ മനസുതുറന്ന് മമിത ബൈജു
Published on: 

നായികയാകാൻ കഴിയുമെന്ന വിശ്വാസം പോലും തനിക്കില്ലാതിരുന്ന കാലത്താണ് സംവിധായകൻ ഗിരീഷ് എഡി തന്നെ തേടിയെത്തിയതെന്ന് നടി മമിത ബൈജു. ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’ എന്ന ചിത്രത്തിന്റെ വിജയാഘോഷച്ചടങ്ങിൽ സംസാരിക്കവെയാണ് താരം വികാരഭരിതയായത്. ചിത്രത്തിന്റെ വിജയത്തിന് പിന്നിൽ തന്നിലും താൻ അവതരിപ്പിച്ച കഥാപാത്രത്തിലും വിശ്വാസമർപ്പിച്ച ഗിരീഷ് എഡിയുടെ തീരുമാനമാണെന്നും മമിത പറഞ്ഞു.

‘സൂപ്പർ ശരണ്യ’യുടെ ചിത്രീകരണം കഴിഞ്ഞ സമയത്താണ് ഗിരീഷ് എഡി ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ കഥ തന്നോട് പറഞ്ഞതെന്നും, അന്ന് ‘സൂപ്പർ ശരണ്യ’ റിലീസ് ചെയ്തിരുന്നില്ലെന്നും മമിത ബൈജു പറഞ്ഞു. ചിത്രത്തിലെ കഥാപാത്രം താൻ ചെയ്താൽ നന്നായിരിക്കുമെന്ന് ഗിരീഷേട്ടൻ പറഞ്ഞെങ്കിലും, എന്ത് വിശ്വസിച്ചാണ് അദ്ദേഹം അങ്ങനെ പറഞ്ഞതെന്ന് ഇന്നും അറിയില്ലെന്ന് മമിത പറഞ്ഞു.

‘ഞാൻ ‘ഒന്നുമല്ലാതിരുന്ന കാലത്തും അദ്ദേഹം എന്നിൽ വിശ്വസിച്ചു’; ബെത്‌ലഹേം വിജയവേദിയിൽ മനസുതുറന്ന് മമിത ബൈജു
എന്താണ് ‘ബെത്‌ലഹേം കുടുംബ യൂണിറ്റിനെ’ ഇത്ര വലിയ ഹിറ്റാക്കിയത്?; മറുപടിയുമായി ഫഹദ് ഫാസിൽ

‘ഇന്ന് ഈ വിജയാഘോഷത്തിൽ വന്നുനിൽക്കുമ്പോൾ ഗിരീഷേട്ടനോട് ഒരുപാട് നന്ദിയുണ്ട്. എന്നിൽ വിശ്വസിച്ചതിന് നന്ദി. ഒന്നുമല്ലാത്ത സമയത്ത് നമ്മളെ കൂടെ നിർത്തുന്നവർക്ക് നമ്മൾ കൊടുക്കേണ്ടൊരു മൂല്യമുണ്ടല്ലോ. ഗിരീഷേട്ടൻ എനിക്ക് അങ്ങനെയാണ്. ‘പ്രേമലു’വിന്റെ കാര്യത്തിലും ‘ബെത്‌ലഹേം കുടുംബ യൂണിറ്റി’ന്റെ കാര്യത്തിലും അങ്ങനെതന്നെ. നായികാ കഥാപാത്രം ചെയ്യാൻ എനിക്ക് കഴിയുമെന്ന വിശ്വാസം പോലുമില്ലാതിരുന്ന കാലത്ത് എന്നിൽ വിശ്വാസമർപ്പിച്ചയാളാണ് ഗിരീഷേട്ടൻ,’ മമിത പറഞ്ഞു.

‘ഞാൻ ‘ഒന്നുമല്ലാതിരുന്ന കാലത്തും അദ്ദേഹം എന്നിൽ വിശ്വസിച്ചു’; ബെത്‌ലഹേം വിജയവേദിയിൽ മനസുതുറന്ന് മമിത ബൈജു
എക്കാലത്തേയും TOP 10 തമിഴ് സിനിമകളിൽ ഇടം പിടിച്ച് 'ജയിലർ 2'; കളക്ഷൻ കണക്കുകൾ ഇങ്ങനെ

മലയാള സിനിമയിലെ വൻ വിജയങ്ങളിലൊന്നായി മാറിയിരിക്കുകയാണ് ഗിരീഷ് എഡി സംവിധാനം ചെയ്ത ‘ബെത്‌ലഹേം കുടുംബ യൂണിറ്റ്’. നിവിൻ പോളിയും മമിത ബൈജുവും പ്രധാന വേഷങ്ങളിലെത്തിയ ചിത്രം ആഗോള ബോക്സ് ഓഫീസിൽ 300 കോടിയിലധികം രൂപ നേടിയിരുന്നു. കേരളത്തിന് പുറത്തും മികച്ച പ്രതികരണമാണ് ചിത്രത്തിന് ലഭിച്ചത്. ഏകദേശം 25 കോടി രൂപ നിർമാണച്ചെലവിൽ ഒരുങ്ങിയ ചിത്രം ബോക്സ് ഓഫീസിൽ റെക്കോർഡ് നേട്ടം സ്വന്തമാക്കി.

നിവിൻ പോളിയും മമിത ബൈജുവും തമ്മിലുള്ള ഓൺ സ്ക്രീൻ കെമിസ്ട്രിയാണ് ചിത്രത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്ന്. നർമവും ലളിതമായ അവതരണവും പ്രേക്ഷകർ ഏറ്റെടുത്തതോടെ ഇരുവരുടെയും കോമ്പോയും ശ്രദ്ധേയമായി. ചിത്രത്തിന്റെ വൻ വിജയത്തിനു പിന്നാലെ നിവിൻ പോളിയെയും മമിതയെയും വീണ്ടും ഒരുമിച്ച് ബിഗ് സ്ക്രീനിൽ കാണാനുള്ള കാത്തിരിപ്പിലാണ് ആരാധകർ.

‘ഞാൻ ‘ഒന്നുമല്ലാതിരുന്ന കാലത്തും അദ്ദേഹം എന്നിൽ വിശ്വസിച്ചു’; ബെത്‌ലഹേം വിജയവേദിയിൽ മനസുതുറന്ന് മമിത ബൈജു
24,600 കോടിയുടെ ബിസിനസ് സാമ്രാജ്യത്തിന്റെ അവകാശി; അനിരുദ്ധിനൊപ്പം വിവാഹജീവിതത്തിലേക്ക് കാവ്യ മാരൻ

രാജ്യത്തുടനീളം ഹൗസ് ഫുൾ ഷോകളോടെ പ്രദർശനം തുടർന്ന ചിത്രം, മലയാളത്തിലെ വൻ വിജയത്തിന് പിന്നാലെ തമിഴ്, തെലുങ്ക് ഭാഷകളിലേക്കും മൊഴിമാറ്റി റിലീസ് ചെയ്തിരുന്നു. റിലീസ് ചെയ്ത ദിവസം മുതൽ ഒടിടി പ്ലാറ്റ്‌ഫോമിലും ചിത്രത്തിന് മികച്ച പ്രതികരണമാണ് ലഭിച്ചുകൊണ്ടിരിക്കുന്നത്.

Summary

Mamitha Baiju became emotional while thanking director Girish AD at the success celebration of Bethlehem Family Unit. She said he believed in her ability to play lead roles even when she lacked confidence in herself, and credited his trust for giving her important opportunities in films like Premalu and Bethlehem Family Unit.

Madism Digital
madismdigital.com