'മഞ്ജരിയല്ലേ എന്ന് മമ്മൂക്ക, ആഹാ പ്രാങ്കെന്ന് മറുപടി, പിന്നാലെ പൊട്ടിച്ചിരി'; രസകരമായ അനുഭവം പങ്കുവെച്ച് മഞ്ജരി

പ്രാങ്ക് എന്ന് കരുതി മറുപടി നൽകിയപ്പോൾ പൊട്ടിച്ചിരിച്ച മമ്മൂക്ക; രസകരമായ അനുഭവം പങ്കുവെച്ച് മഞ്ജരി
'മഞ്ജരിയല്ലേ എന്ന് മമ്മൂക്ക, ആഹാ പ്രാങ്കെന്ന് മറുപടി, പിന്നാലെ പൊട്ടിച്ചിരി'; രസകരമായ അനുഭവം പങ്കുവെച്ച് മഞ്ജരി
Published on

നടൻ മമ്മൂട്ടിയുടെ കോൾ പ്രാങ്കാണെന്ന് തെറ്റിദ്ധരിച്ച അനുഭവം പങ്കുവെച്ച് ഗായിക മഞ്ജരി. ഒരിക്കൽ മമ്മൂട്ടി വിളിച്ചപ്പോൾ വിശ്വസിക്കാതെ പ്രാങ്കാണെന്ന് കരുതി, ഇതുകേട്ട് അദ്ദേഹം പൊട്ടിച്ചിരിച്ചുവെന്നും വനിതയ്ക്ക് നൽകിയ അഭിമുഖത്തില്‍ മഞ്ജരി പറഞ്ഞു. 'കുടുംബത്തിലെ വിവാഹത്തിന് വസ്ത്രമെടുക്കുന്നതിന് ബന്ധുക്കളോടൊപ്പം കടയിൽ നിൽക്കുന്ന സമയത്ത് പരിചയമില്ലാത്ത നമ്പറിൽനിന്നും കോൾ വന്നു. എല്ലാവരും കൂടിയതിന്റെ സന്തോഷത്തിലായിരുന്നു ഞാൻ ആരാണ് ഇപ്പോൾ വിളിക്കുന്നതെന്ന് ചിന്തിച്ചായിരുന്നു കോൾ എടുത്തത്. 'മഞ്ജരി അല്ലെ ഞാൻ മമ്മൂട്ടിയാണെന്ന്' കേട്ടതും 'ആഹാ.. പ്രാങ്ക്' എന്നായിരുന്നു എന്റെ മറുപടി. വിവാഹം പ്രമാണിച്ച് ബന്ധുക്കൾ എല്ലാവരും നാട്ടിലുണ്ടായിരുന്നതാണ്. അവരിൽ ആരോ എന്നെ പറ്റിക്കാനായി മമ്മൂക്കയെ അനുകരിച്ച് വിളിക്കുകയാണെന്നാണ് ആദ്യം കരുതിയതെന്ന് മഞ്ജരി പറഞ്ഞു.

'മഞ്ജരിയല്ലേ എന്ന് മമ്മൂക്ക, ആഹാ പ്രാങ്കെന്ന് മറുപടി, പിന്നാലെ പൊട്ടിച്ചിരി'; രസകരമായ അനുഭവം പങ്കുവെച്ച് മഞ്ജരി
'ഇടവേള സിനിമയിൽ മാത്രം; സൗഹൃദത്തിൽ ഒരിക്കലുമില്ല'; മോഹൻലാലുമായുള്ള ബന്ധത്തെക്കുറിച്ച് മമ്മൂട്ടി

എന്താണ് പറയാനുള്ളതെന്ന് അറിയാനായി ഞാൻ മിണ്ടാതിരുന്നപ്പോൾ 'എന്താ വിശ്വാസമായില്ലേ' എന്ന് ചോദിച്ച് ചിരിച്ചു. 'ഇത് ഞാൻ തന്നെയാണ്, ഉറപ്പുവരുത്തിയതിന് ശേഷം തിരികെ വിളിക്കു' എന്ന് പറഞ്ഞ് കോൾ വെച്ചു. സംഗതി സത്യമാണോ എന്നറിയാൻ സത്യൻ അന്തിക്കാടിനെ വിളിക്കുകയും ' അങ്കിൾ ആരോ എന്നെ പറ്റിക്കാൻ ശ്രമിച്ചുവെന്ന് പറഞ്ഞ് കോൾ വന്ന നമ്പർ അയച്ചുകൊടുക്കുകയും ചെയ്തപ്പോഴാണ് അമളി മനസിലാക്കിയതെന്ന് മഞ്ജരി പറയുന്നു.

'ഇത് മമ്മൂക്കയുടെ നമ്പർ ആണ്, വേഗം തിരികെ വിളിക്കു' എന്ന് സത്യൻ അങ്കിൾ പറഞ്ഞതിന് പിന്നാലെ ഞാൻ പെട്ടെന്ന് തന്നെ മമ്മൂക്കയെ തിരികെ വിളിക്കുകയും ക്ഷമ പറയുകയും ചെയ്തു. അദ്ദേഹം അഭിയനയിച്ച 'കറുത്ത പക്ഷികൾ' എന്ന ചിത്രത്തിലെ ഞാൻ ആലപിച്ച 'മഴയിൽ രാത്രി മഴയിൽ' എന്ന ഗാനം നന്നായിട്ടുണ്ടെന്നും അഭിനന്ദിക്കാൻ വിളിച്ചതെന്നും അദ്ദേഹം പറഞ്ഞു. ഇത് പറയാനായി അദ്ദേഹം എന്നെ നേരിട്ട് വിളിച്ചത് എന്റെ ജീവിതത്തിലെ മഹാഭാഗ്യമായാണ് ഞാൻ കാണുന്നതെന്നും മഞ്ജരി കൂട്ടിച്ചേർത്തു.

'മഞ്ജരിയല്ലേ എന്ന് മമ്മൂക്ക, ആഹാ പ്രാങ്കെന്ന് മറുപടി, പിന്നാലെ പൊട്ടിച്ചിരി'; രസകരമായ അനുഭവം പങ്കുവെച്ച് മഞ്ജരി
'സിനിമയോടുള്ള ആർത്തി ഒരിക്കലും മാറില്ല'; മമ്മൂട്ടിയുടെ ഹൃദയസ്പർശിയായ വെളിപ്പെടുത്തൽ

English Summary: Manjari shares a funny incident where she mistook a call from Mammootty as a prank, only to later realize it was genuine and that he had called to appreciate her song.

Madism Digital
madismdigital.com