ദേശീയ പുരസ്‌കാരത്തിന് തൊട്ടരികിലെത്തിയെങ്കിലും 'മഞ്ഞുമ്മൽ ബോയ്സ്' തഴയപ്പെട്ടു?; സാമ്പത്തികക്രമക്കേട് വിവാദം തിരിച്ചടിയായെന്ന് റിപ്പോർട്ട്

മികച്ച ചിത്രത്തിനോ ജനപ്രിയ ചിത്രത്തിനോ പുരസ്‌കാരം ലഭിക്കുമെന്നായിരുന്നു അണിയറ പ്രവർത്തകരുടെയും പ്രേക്ഷകരുടെയും പ്രതീക്ഷ
ദേശീയ പുരസ്‌കാരത്തിന് തൊട്ടരികിലെത്തിയെങ്കിലും 'മഞ്ഞുമ്മൽ ബോയ്സ്' തഴയപ്പെട്ടു?; സാമ്പത്തികക്രമക്കേട് വിവാദം തിരിച്ചടിയായെന്ന് റിപ്പോർട്ട്
Published on

എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ ചിദംബരം സംവിധാനം ചെയ്ത 'മഞ്ഞുമ്മൽ ബോയ്സ്' ദേശീയ പുരസ്കാരത്തിന് പരി​ഗണിക്കപ്പെട്ടിരുന്നതായി സൂചന. മികച്ച ചിത്രം, മികച്ച ജനപ്രിയ ചിത്രം, മികച്ച സംവിധായകൻ, മികച്ച കലാസംവിധാനം എന്നീ അാർഡുകൾക്കായി പരി​ഗണിക്കപ്പെട്ടിരുന്നു എന്നാണ് റിപ്പോർട്ട്. എന്നാൽ ചിത്രത്തിന്റെ നിർമാണവുമായി ബന്ധപ്പെട്ട സാമ്പത്തികക്രമക്കേട് ആരോപണങ്ങളെ തുടർന്ന് പുരസ്കാരം നൽകുന്നത് ഉചിതമാവില്ലെന്ന തീരുമാനത്തിലേക്ക് ജൂറി എത്തിച്ചേർന്നതായാണ് വിവരം.

കഴിഞ്ഞതവണത്തെ ഒരു തമിഴ് ചിത്രവുമായി ബന്ധപ്പെട്ട് സമാനരീതിയിലുണ്ടായ അനുഭവമാണ് മഞ്ഞുമ്മൽ ബോയ്സ് അവാർഡിനായി പരി​ഗണിക്കേണ്ടതില്ലെന്ന തീരുമാനത്തിലേക്ക് ജൂറിയെ നയിച്ചത്. അതേസമയം, കേന്ദ്ര സർക്കാരിന്റെ പ്രൊപ്പ​ഗാൻഡ സിനിമകളെന്ന ആക്ഷേപം നേരിട്ട 'ആർട്ടിക്കിൾ 370 ', 'സ്വാതന്ത്ര്യ വീര സവർക്കർ' എന്നിവയ്ക്ക് മികച്ച പരി​ഗണന കിട്ടുകയും ഏറെ പ്രേക്ഷകശ്രദ്ധലഭിച്ച മലയാള സിനിമകളായ 'മഞ്ഞുമ്മൽ ബോയ്സ്', 'കിഷ്‌കിന്ധകാണ്ഡം' തുടങ്ങിയ ചിത്രങ്ങളെ അവാർഡിനായി പരി​ഗണിക്കാതിരുന്നതും സിനിമാരം​ഗത്ത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.

മികച്ച ചിത്രത്തിനുള്ള പുരസ്കാരം അല്ലെങ്കിൽ ജനപ്രിയ ചിത്രത്തിനുള്ള പുരസ്കാരമെങ്കിലും ലഭിക്കുമെന്നായിരുന്നു അണിയറ പ്രവർത്തകരുടെയും സിനിമാ പ്രേമികളുടെയും പ്രതീക്ഷ. എന്നാൽ സാങ്കേതിക വിഭാ​ഗത്തിൽ നിന്ന് പോലും ചിത്രത്തിന് ഒരു പുരസ്കാരം പോലും ലഭിച്ചില്ല. സൗബിൻ ഷാഹിർ, ശ്രീനാഥ് ഭാസി, ​ഗണപതി തുടങ്ങി മലയാളത്തിന്റെ യുവനിരയെ അണിനിരത്തി 2024ൽ റിലീസായ മഞ്ഞുമ്മൽ ബോയ്സ് രാജ്യത്താകെ സിനിമാ പ്രേമികൾ ഏറ്റെടുത്ത ചിത്രമായിരുന്നു.

ദേശീയ പുരസ്‌കാരത്തിന് തൊട്ടരികിലെത്തിയെങ്കിലും 'മഞ്ഞുമ്മൽ ബോയ്സ്' തഴയപ്പെട്ടു?; സാമ്പത്തികക്രമക്കേട് വിവാദം തിരിച്ചടിയായെന്ന് റിപ്പോർട്ട്
മികച്ച നടൻ മമ്മൂട്ടി, മികച്ച മലയാളം ചിത്രം ഫെമിനിച്ചി ഫാത്തിമ; തിളങ്ങി മലയാളം

അതേസമയം, എഴുപത്തിരണ്ടാമത് ദേശീയ ചലച്ചിത്ര പുരസ്‌കാരങ്ങളില്‍ മികച്ച നടനായി മലയാളത്തിന്റെ മെഗാസ്റ്റാര്‍ മമ്മൂട്ടി തിരഞ്ഞെടുക്കപ്പെട്ടു. ഭ്രമയുഗത്തിലെ പ്രകടനത്തിലാണ് മമ്മൂട്ടിയെ മികച്ച നടനായി തിരഞ്ഞെടുത്തത്. മികച്ച മലയാളം സിനിമ ഫെമിനിച്ചി ഫാത്തിമയാണ്. ഫാസില്‍ മുഹമ്മദ് സംവിധാനം ചെയ്ത ചിത്രം സംസ്ഥാന തലത്തില്‍ നിരവധി പുരസ്‌കാരങ്ങള്‍ നേടിയിരുന്നു. മികച്ച ഛായാഗ്രാഹണം ഭ്രമയുഗം (ഷഹനാദ് ജലാല്‍). മികച്ച ഗായികയായി വൈക്കം വിജയലക്ഷ്മിയും തിരഞ്ഞെടുക്കപ്പെട്ടു.

തമിഴില്‍ നിന്നും മെയ്യഴകന്‍ (ശബ്ദ മിശ്രണം), ക്യാപ്റ്റന്‍ മില്ലര്‍ (ധനുഷ്) എന്നിവര്‍ പ്രത്യേത ജൂറി പരാമര്‍ശം നേടി. ഫീച്ചര്‍ ഫിലിം വിഭാഗത്തില്‍ 34 ഭാഷകളില്‍ നിന്നായി നാന്നൂറിലധികം എട്രികളില്‍ നിന്നാണ് പുരസ്‌കാരങ്ങള്‍ നിശ്ചയിച്ചത്. സഞ്ജീവ് ശ്രീവാസ്തവ മികച്ച സിനിമാ നിരൂപണം. നോണ്‍ ഫീച്ചര്‍ വിഭാഗത്തില്‍ മലയാളത്തില്‍ നിന്നും ഭദ്രകാളി നാടകം പ്രത്യേക ജൂറി പരാമര്‍ശം നേടി.

Summary

Reports suggest Manjummel Boys was considered for major categories at the 72nd National Film Awards, including Best Film, Best Popular Film, Best Director, and Best Production Design. However, the film reportedly missed out on the awards due to financial irregularity allegations related to its production

Madism Digital
madismdigital.com