ഇന്ത്യൻ ബോക്സ് ഓഫീസിൽ തരംഗമായി 'മൈക്കിൾ'; രണ്ട് ദിനം കൊണ്ട് 12 കോടിയിലധികം കളക്ഷൻ

രണ്ട് ദിവസത്തെ കളക്ഷൻ 12.70 കോടി രൂപ
ഇന്ത്യൻ ബോക്സ് ഓഫീസിൽ തരംഗമായി 'മൈക്കിൾ'; രണ്ട് ദിനം കൊണ്ട് 12 കോടിയിലധികം കളക്ഷൻ
Published on

പോപ്പ് ഇതിഹാസം മൈക്കിൾ ജാക്സന്റെ ജീവിതകഥ പറയുന്ന 'മൈക്കിൾ' സിനിമ ഇന്ത്യൻ ബോക്സ് ഓഫീസിൽ വൻ മുന്നേറ്റം തുടരുന്നു. റിലീസ് ചെയ്ത രണ്ടാം ദിവസം ഏകദേശം 6.50 കോടി രൂപയാണ് ചിത്രം നേടിയത്. ഇതോടെ ഇന്ത്യയിലെ രണ്ട് ദിവസത്തെ ആകെ കളക്ഷൻ 12.70 കോടി രൂപയായി ഉയർന്നു. റിലീസ് ദിവസത്തെ അപേക്ഷിച്ച് രണ്ടാം ദിവസത്തിലെ കളക്ഷനിൽ 45 ശതമാനത്തോളം വളർച്ചയാണ് രേഖപ്പെടുത്തിട്ടുള്ളത്. വരും ദിവസങ്ങളിലും ഈ കുതിപ്പ് തുടരുമെന്നാണ് ട്രേഡ് അനലിസ്റ്റുകളുടെ വിലയിരുത്തൽ

ഇന്ത്യൻ ബോക്സ് ഓഫീസിൽ തരംഗമായി 'മൈക്കിൾ'; രണ്ട് ദിനം കൊണ്ട് 12 കോടിയിലധികം കളക്ഷൻ
കണ്ടിരിക്കേണ്ട മികച്ച 5 നെറ്റ്ഫ്ലിക്സ് സീരീസുകൾ

ലോകമെമ്പാടും വൻ വിജയമായ 'ബോഹീമിയൻ റാപ്‌സൊഡി'ക്ക് ഇന്ത്യയിൽ ആകെ നേടാനായത് വെറും 7 കോടി രൂപ മാത്രമായിരുന്നു. എന്നാൽ മൈക്കിൾ ജാക്സന്റെ ചിത്രം വെറും രണ്ട് ദിവസം കൊണ്ട് തന്നെ ബോസ്‌ഓഫീസിൽ ഇടം നേടി. സൂപ്പർ താരം ടെയ്ലർ സ്വിഫ്റ്റിന്റെ 'ദി ഇറാസ് ടൂർ' ഇന്ത്യയിൽ നിന്ന് നേടിയ 13 കോടി എന്ന റെക്കോർഡും ഉടൻ തന്നെ ഈ ചിത്രം മറികടക്കുമെന്നാണ് വിലയിരുത്തൽ

ഇന്ത്യൻ ബോക്സ് ഓഫീസിൽ തരംഗമായി 'മൈക്കിൾ'; രണ്ട് ദിനം കൊണ്ട് 12 കോടിയിലധികം കളക്ഷൻ
രാത്രി പകലാക്കാൻ കണ്ണാടി ഉപഗ്രഹം, മനുഷ്യന്റെ ജൈവഘടികാരം തകരുമെന്ന് ആശങ്ക; ജീവജാലങ്ങൾക്ക് ഭീഷണിയാകുന്ന തലത്തിലേക്കോ ബഹിരാകാശ മത്സരം?

ഇന്ത്യയിലെ കണക്കുകൾ നോക്കിയാൽ ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിലാണ് ചിത്രത്തിന് കൂടുതൽ ആരാധകരുള്ളത്. തമിഴ്‌നാട്, കേരള സർക്യൂട്ടുകളാണ് കളക്ഷനിൽ മുൻപന്തിയിലുള്ളത്. മൈക്കിൾ ജാക്സന്റെ നൃത്തത്തോടുള്ള ഇന്ത്യക്കാരുടെ പ്രത്യേക താൽപ്പര്യമാണ് ദക്ഷിണേന്ത്യയിലും മുംബൈയിലും ചിത്രത്തിന് ഇത്ര വലിയ മൈലേജ് നൽകുന്നത്. ഇന്ത്യയിൽ മാത്രമല്ല, ആഗോളതലത്തിലും ചിത്രം മികച്ച പ്രകടനമാണ് കാഴ്ചവെക്കുന്നത്. അമേരിക്കയിൽ ആദ്യ വാരാന്ത്യത്തിൽ തന്നെ ചിത്രം 100 മില്യൺ ഡോളറിനടുത്ത് കളക്ഷൻ നേടുമെന്നാണ് റിപ്പോർട്ടുകൾ പറയുന്നത്

English Summary: The biographical film Michael, based on pop legend Michael Jackson, is performing strongly at the Indian box office, earning over ₹12 crore in just two days. The film saw a significant jump in collections on day two and is expected to continue its successful run both in India and globally

Related Stories

No stories found.
Madism Digital
madismdigital.com