ഓസ്റ്റിന്‍ ഔട്ട്, തരുണ്‍ മൂര്‍ത്തി ഇന്‍, കാരണമിതാണ്; മോഹന്‍ലാലിന്റെ 'അതിമനോഹര'ത്തെച്ചൊല്ലി അത്ര മനോഹരമല്ലാത്തൊരു വിവാദം

വിവാദത്തിൽ വീണ് മോഹൻലാലിന്റെ 'അതിമനോഹരം'
ഓസ്റ്റിന്‍ ഔട്ട്, തരുണ്‍ മൂര്‍ത്തി ഇന്‍, കാരണമിതാണ്; മോഹന്‍ലാലിന്റെ 'അതിമനോഹര'ത്തെച്ചൊല്ലി അത്ര മനോഹരമല്ലാത്തൊരു വിവാദം
Published on

'തുടരും' എന്ന ഹിറ്റ് ചിത്രത്തിനുശേഷം മോഹൻലാൽ-തരുൺ മൂർത്തി കൂട്ടുകെട്ടിലെത്തുന്ന 'അതിമനോഹരം' എന്ന ചിത്രത്തെ ചൊല്ലി സമൂഹമാധ്യമങ്ങളിൽ വാക്‌പോര് ശക്തം. ആഷിക്ക് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ബാനറിൽ ഓസ്റ്റിൻ ഡാൻ തോമസ് ആയിരുന്നു ചിത്രം ആദ്യം സംവിധാനം ചെയ്യാനിരുന്നത്. ഓസ്റ്റിന്റെ പിന്മാറ്റത്തെത്തുടർന്ന് ചുമതല തരുൺ മൂർത്തിയിലേക്ക് എത്തുകയായിരുന്നു.

നിർമാതാവ് ആന്റണി പെരുമ്പാവൂർ കഴിഞ്ഞ ദിവസം എക്സിൽ പങ്കുവെച്ച പോസ്റ്റിനെത്തുടർന്നാണ് ചിത്രത്തെക്കുറിച്ച് വാക്പോര് സജീവമായത്. ''ചിത്രീകരണം തുടങ്ങുന്നതിന് ഒരു മാസം മുൻപ് സംവിധായകൻ പരിഭ്രാന്തനാവുകയും ഫോണിൽ പോലും ബന്ധപ്പെടാനുള്ള അവസരം നിഷേധിക്കുകയും അദ്ദേഹത്തെ കാണാതാവുകയും ചെയ്തു, തുടർന്നാണ് ചിത്രം സംവിധാനം ചെയ്യാൻ തരുൺ മൂർത്തിയെ നിയോഗിക്കുന്നത്. ഇതോടുകൂടി, പുതിയ സംവിധായകരെ വെച്ചുള്ള പരീക്ഷണങ്ങൾക്ക് മുതിരാൻ ഇപ്പോൾ ഭയമാണ്,'' എന്നായിരുന്നു ആന്റണി പെരുമ്പാവൂരിന്റെ പോസ്റ്റ്.

ആന്റണി പെരുമ്പാവൂരിന്റെ ഈ പരാമർശം വലിയ ചർച്ചകൾക്കു കാരണമായതോടെ വിഷയത്തിൽ ഓസ്റ്റിൻ പ്രതികരിച്ചു. ചിലർ സത്യത്തെ മൂടിവെക്കാൻ ശ്രമിക്കുകയാണെന്നും എത്രയൊക്കെ ഒളിപ്പിക്കാൻ ശ്രമിച്ചാലും കാലങ്ങൾക്കിപ്പുറം സത്യം പുറത്തുവരുമെന്നും എല്ലാ കള്ളങ്ങളും ഇല്ലാതെയാകുമെന്നും ഓസ്റ്റിൻ സമൂഹമാധ്യമത്തിൽ കുറിച്ചു. ഓസ്റ്റിന്റെ പ്രതികരണം എക്സ് ഉൾപ്പെടെയുള്ള പ്ലാറ്റ്ഫോമുകളിൽ ശ്രദ്ധേയമാവുകയാണ്.

ഓസ്റ്റിന്‍ ഔട്ട്, തരുണ്‍ മൂര്‍ത്തി ഇന്‍, കാരണമിതാണ്; മോഹന്‍ലാലിന്റെ 'അതിമനോഹര'ത്തെച്ചൊല്ലി അത്ര മനോഹരമല്ലാത്തൊരു വിവാദം
'കറുപ്പിൽ ഡബ്ബ് ചെയ്‌തത്‌ തുറന്നു പറയാൻ പേടിയായിരുന്നു'; വിവാദത്തിന് തിരികൊളുത്തി വീണ്ടും ചിന്മയി

'വിജയ് സൂപ്പറും പൗർണമിയും', 'അഞ്ചാം പാതിരാ', 'തല്ലുമാല' തുടങ്ങിയ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ഓസ്റ്റിന്റെ സംവിധാനത്തിലൊരുങ്ങുന്ന ചിത്രം കാണുവാനുള്ള കൗതുകത്തിലായിരുന്നു മോഹൻലാൽ ആരാധകർ. മോഹൻലാലിന്റെ 365-ാമത്തെ ചിത്രമായ 'അതിമനോഹരം' ത്രില്ലർ ഡ്രാമയാണ് ഒരുങ്ങുന്നത്.

English Summary: After the success of Thudarum, controversy has erupted around Mohanlal’s upcoming film Athimanoharam. Initially planned to be directed by Austin Dan Thomas, the project shifted to Tarun Moorthy after Thomas reportedly withdrew before filming. Producer Antony Perumbavoor’s remarks sparked debate, to which Austin responded, hinting that the truth will eventually come out.

Madism Digital
madismdigital.com