‘അതിമനോഹര’ത്തിന് പാക്ക് അപ്പ്; കാക്കി വേഷത്തിൽ മോഹൻലാൽ ഡിസംബർ 24-ന് തിയറ്ററുകളിൽ

മോഹൻലാലിനെ നായകനാക്കി തരുൺ മൂർത്തി സംവിധാനം ചെയ്യുന്ന ‘അതിമനോഹര’ത്തിന്റെ ചിത്രീകരണം പൂർത്തിയായി. നിർമാതാവ് ആഷിഖ് ഉസ്മാനാണ് പാക്ക് അപ്പ് വിവരം സമൂഹമാധ്യമങ്ങളിലൂടെ അറിയിച്ചത്. ഡിസംബർ 24-ന് ചിത്രം തിയറ്ററുകളിലെത്തും.
‘അതിമനോഹര’ത്തിന് പാക്ക് അപ്പ്; കാക്കി വേഷത്തിൽ മോഹൻലാൽ ഡിസംബർ 24-ന് തിയറ്ററുകളിൽ
Published on

‘തുടരും’ എന്ന ബ്ലോക്ക്ബസ്റ്റർ ചിത്രത്തിനുശേഷം മോഹൻലാലും തരുൺ മൂർത്തിയും വീണ്ടും ഒന്നിക്കുന്ന സിനിമയാണിത്. ലൗലജൻ എന്ന സാധാരണക്കാരനായ പൊലീസ് സബ് ഇൻസ്പെക്ടറുടെ ഔദ്യോഗിക ജീവിതത്തിലും വ്യക്തിജീവിതത്തിലും സംഭവിക്കുന്ന അപ്രതീക്ഷിത മാറ്റങ്ങളാണ് സംഘർഷഭരിതമായ മുഹൂർത്തങ്ങളിലൂടെ ചിത്രം അവതരിപ്പിക്കുന്നത്. ഒരിടവേളയ്ക്കുശേഷം മോഹൻലാൽ വീണ്ടും പൊലീസ് വേഷത്തിലെത്തുന്നതും സിനിമയെക്കുറിച്ചുള്ള പ്രതീക്ഷ വർധിപ്പിക്കുന്നു.

മീരാ ജാസ്മിനാണ് ചിത്രത്തിലെ നായിക. മോഹൻലാൽ–മീരാ ജാസ്മിൻ കൂട്ടുകെട്ട് വീണ്ടും സ്ക്രീനിലെത്തുന്നു എന്നതും ‘അതിമനോഹര’ത്തിന്റെ പ്രധാന ആകർഷണങ്ങളിലൊന്നാണ്. ലാലു അലക്സ്, മനോജ് കെ. ജയൻ, ജഗദീഷ്, ഇർഷാദ്, സുധീഷ്, പ്രമോദ് വെളിയനാട്, സജീവൻ, ശ്രീനാഥ് ബാബു, കിരൺ പീതാംബരൻ, വിജി വിശ്വനാഥ്, ഭാമ അരുൺ, പ്രാർഥന എന്നിവരും പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു.

‘അതിമനോഹര’ത്തിന് പാക്ക് അപ്പ്; കാക്കി വേഷത്തിൽ മോഹൻലാൽ ഡിസംബർ 24-ന് തിയറ്ററുകളിൽ
‘സീരിയസ് റോളുകൾ മടുത്തു! എനിക്കൊരു റൊമാന്റിക് കോമഡി തരൂ...’; ആഗ്രഹം തുറന്നുപറഞ്ഞ് തപ്‌സി പന്നു

കൊച്ചി, മൂവാറ്റുപുഴ, മുംബൈ എന്നിവിടങ്ങളിലായാണ് സിനിമയുടെ ചിത്രീകരണം നടന്നത്. വലിയ ബജറ്റിലും വിശാലമായ ക്യാൻവാസിലുമാണ് ചിത്രം ഒരുക്കുന്നത്. അണിയറപ്രവർത്തകർ പങ്കുവെച്ച ലൊക്കേഷൻ ചിത്രങ്ങളിൽ ഉത്സവപ്പറമ്പിന്റെ പശ്ചാത്തലം കാണപ്പെട്ടതോടെ, ക്ലൈമാക്സിൽ വലിയൊരു ആക്ഷൻ രംഗമുണ്ടാകുമെന്ന നിഗമനത്തിലാണ് ആരാധകർ. എന്നാൽ ഇതുസംബന്ധിച്ച് ഔദ്യോഗിക സ്ഥിരീകരണമൊന്നും പുറത്തുവന്നിട്ടില്ല.

‘അതിമനോഹര’ത്തിന് പാക്ക് അപ്പ്; കാക്കി വേഷത്തിൽ മോഹൻലാൽ ഡിസംബർ 24-ന് തിയറ്ററുകളിൽ
കരിയറിലെ ആദ്യ പൊലീസ് വേഷത്തിൽ കയ്യടി നേടാൻ പാർവതി തിരുവോത്ത്; ‘പ്രഥമ ദൃഷ്ട്യാ കുറ്റക്കാർ’ ട്രെയ്‌ലർ പുറത്ത്

‘ഇഷ്‌ക്’, ‘മഹാറാണി’, ‘ആലപ്പുഴ ജിംഖാന’ തുടങ്ങിയ സിനിമകളിലൂടെ ശ്രദ്ധേയനായ രതീഷ് രവിയാണ് തിരക്കഥ രചിച്ചിരിക്കുന്നത്. ‘തുടരും’ ഉൾപ്പെടെയുള്ള മോഹൻലാൽ ചിത്രങ്ങൾക്ക് ക്യാമറ ചലിപ്പിച്ച ഷാജി കുമാറാണ് ഛായാഗ്രഹണം. ജേക്സ് ബിജോയ് സംഗീതവും ഷെഫീഖ് വി.ബി എഡിറ്റിങ്ങും നിർവഹിക്കുന്നു. ബിനു പപ്പുവാണ് സഹസംവിധായകൻ.

ആഷിഖ് ഉസ്മാൻ പ്രൊഡക്ഷൻസിന്റെ ആദ്യ മോഹൻലാൽ ചിത്രം കൂടിയാണ് ‘അതിമനോഹര’. ഗോകുൽദാസാണ് പ്രൊഡക്ഷൻ ഡിസൈൻ നിർവഹിക്കുന്നത്. മഷർ ഹംസ വസ്ത്രാലങ്കാരവും റോണെക്സ് സേവ്യർ മേക്കപ്പും ഒരുക്കുന്നു. സ്റ്റണ്ട് സിൽവയാണ് ആക്ഷൻ കൊറിയോഗ്രാഫർ. വിഷ്ണു ഗോവിന്ദ് സൗണ്ട് ഡിസൈനും ഡിജി ബ്രിക്‌സ് വി.എഫ്.എക്‌സും കൈകാര്യം ചെയ്യുന്നു.

സുധർമൻ വള്ളിക്കുന്നാണ് പ്രൊഡക്ഷൻ കൺട്രോളർ. മിറാഷ് ഖാൻ ചീഫ് അസോസിയേറ്റ് ഡയറക്ടറും ശിവകുമാർ ഫിനാൻസ് കൺട്രോളറുമാണ്. എസ്സ കെ. എസ്തപ്പാനാണ് പ്രൊഡക്ഷൻ എക്സിക്യൂട്ടീവ്. അമൽ സി. സദർ സ്റ്റിൽസും യെല്ലോ ടൂത്ത് പബ്ലിസിറ്റി ഡിസൈനും നിർവഹിക്കുന്നു. ഒബ്‌സ്‌ക്യൂറ എന്റർടെയ്ൻമെന്റാണ് ഡിജിറ്റൽ മാർക്കറ്റിങ്. പി.ആർ.ഒ. സീതാലക്ഷ്മി. സെൻട്രൽ പിക്‌ചേഴ്‌സാണ് ചിത്രം തിയേറ്ററുകളിൽ എത്തിക്കുന്നത്.

Summary

Mohanlal and director Tharun Moorthy have completed filming Athimanoharam, their reunion after the blockbuster Thudarum. Produced by Aashiq Usman, the film features Mohanlal as police sub-inspector Lauvajan, with Meera Jasmine as the female lead. Shot across Kochi, Muvattupuzha and Mumbai, it releases in theatres worldwide on December 24 this year.

Madism Digital
madismdigital.com