

Drishyam 3 Box Office: ബോക്‌സ്ഓഫീസിൽ കോടികൾ കൊയ്ത് ദൃശ്യം 3. അഡ്വാൻസ് ബുക്കിങ്ങിലൂടെ 35 കോടി കരസ്ഥമാക്കിയ ചിത്രം ആദ്യദിനം വേൾഡ് വൈഡായി 40 കോടിയിലേറെ കളക്ട് ചെയ്തു.
മോഹൻലാലിന്റെ 66-ാം ജന്മദിനമായ മേയ് 21 നാണ് ദൃശ്യം 3 വേൾഡ് വൈഡായി റിലീസ് ചെയ്തത്. ഇന്ത്യൻ ബോക്‌സ്ഓഫീസിൽ നിന്ന് മാത്രമായി 5,506 ഷോകളിൽനിന്ന് 15.85 കോടി സ്വന്തമാക്കി. സാക്‌നിൽക് റിപ്പോർട്ട് പ്രകാരം വേൾഡ് വൈഡായി 43.37 കോടിയാണ് ദൃശ്യം 3 സ്വന്തമാക്കിയത്.
മലയാളത്തിനു പുറമേ തെലുങ്ക്, തമിഴ്, കന്നഡ ഭാഷകളിലും ദൃശ്യം റിലീസ് ചെയ്തിട്ടുണ്ട്. മലയാളം പതിപ്പ് മാത്രം 3,503 ഷോകളിൽ നിന്ന് 13.70 കോടിയാണ് ആഭ്യന്തര ബോക്‌സ്ഓഫീസിൽ നിന്ന് കളക്ട് ചെയ്തത്. 67 ശതമാനമാണ് ആദ്യദിനത്തിലെ ഒക്യുപ്പെൻസി. തെലുങ്ക് പതിപ്പ് 1.50 കോടിയും കന്നഡ 20 ലക്ഷം, തമിഴ് 45 ലക്ഷം എന്നിങ്ങനെയും കരസ്ഥമാക്കി.
ആദ്യദിനം 50 കോടി പിന്നിടാൻ കഴിയുമെന്നായിരുന്നു ആരാധകരുടെ പ്രതീക്ഷ. എന്നാൽ ആദ്യ ഷോയ്ക്കു ശേഷം സമ്മിശ്ര പ്രതികരണങ്ങൾ ലഭിച്ചതോടെ കളക്ഷനിൽ നേരിട ഇടിവുണ്ടായി. രണ്ടാം ദിനമായ ഇന്ന് ചിത്രം 50 കോടി രൂപ കടക്കുമെന്ന് ഉറപ്പാണ്. ആദ്യ ആഴ്ചയിൽ തന്നെ 100 കോടിയെന്ന നേട്ടം കൈവരിക്കാൻ ദൃശ്യം 3 ക്കു സാധിച്ചേക്കും.
2013 ൽ പുറത്തിറങ്ങിയ ദൃശ്യം ആദ്യ ഭാഗം വേൾഡ് വൈഡായി 62 കോടി നേടിക്കൊണ്ട് മലയാളത്തിലെ ആദ്യ 50 കോടി എന്ന നേട്ടം കൈവരിച്ചിരുന്നു. ദൃശ്യം 2 കോവിഡ് പ്രതിസന്ധിയെ തുടർന്ന് ഒടിടി പ്ലാറ്റ്‌ഫോമിലൂടെയാണ് പ്രേക്ഷകരിലേക്ക് എത്തിയത്.
English summary:
Drishyam 3 opened strongly at the box office by collecting over ₹43 crore worldwide on its first day, including ₹35 crore from advance bookings. Released on Mohanlal’s 66th birthday, the film earned ₹15.85 crore in India, with the Malayalam version contributing the highest share. Although fans expected the movie to cross ₹50 crore on opening day, mixed reviews slightly affected collections. Despite this, the film is expected to surpass ₹50 crore on day two and could enter the ₹100 crore club within its first week.