'ആദ്യം തൃഷയെ വിട്ട് വീടിനു പുറത്തേക്കു വരൂ'; വിജയ്‌യെ അധിക്ഷേപിച്ച് തമിഴ്‌നാട് ബിജെപി നേതാവ് നൈനാൻ നാഗേന്ദ്രൻ

വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന വിജയ്‌യുടെ പരാമർശമാണ് നൈനാൻ നാഗേന്ദ്രനെ ചൊടിപ്പിച്ചത്.
Nainan Nagendran and Vijay
Nainan Nagendran and Vijay
Published on

തമിഴക വെട്രി കഴകം (ടി.വി.കെ) നേതാവും നടനുമായ വിജയ്, നടി തൃഷ എന്നിവരെ അധിക്ഷേപിച്ച് തമിഴ്‌നാട് ബി.ജെ.പി. അധ്യക്ഷൻ നൈനാർ നാഗേന്ദ്രൻ. വരാനിരിക്കുന്ന തമിഴ്‌നാട് നിയമസഭാ തിരഞ്ഞെടുപ്പിൽ മത്സരം ഡി.എം.കെ.യും ടി.വി.കെ.യും തമ്മിലാണെന്ന വിജയ്‌യുടെ പരാമർശമാണ് നൈനാൻ നാഗേന്ദ്രനെ ചൊടിപ്പിച്ചത്. ടി.വി.കെയുടെ സേലം റാലിയിൽ നടത്തിയ പ്രസംഗത്തിലാണ് ബിജെപിയെ പ്രകോപിച്ച വാക്കുകൾ വിജയ് പറഞ്ഞത്.

വിജയ് ആദ്യം തൃഷയെ വിട്ട് പുറത്തുവരണമെന്നും, രാഷ്ട്രീയത്തിൽ ഇറങ്ങണമെങ്കിൽ വീട്ടിലിരുന്നിട്ട് കാര്യമില്ലെന്നും, മുതിർന്നവർ പറയുന്നത് കേൾക്കണമെന്നും, നൈനാൻ പറഞ്ഞു. നിർഭാഗ്യവശാൽ വിജയ്ക്ക് ഒന്നും അറിയുകയില്ലെന്നും, നല്ല നേതാക്കൾ നയിക്കുന്ന പ്രസ്ഥാനങ്ങളെക്കുറിച്ച് നല്ല രീതിയിൽ സംസാരിക്കണമെന്നും നൈനാൻ നാഗേന്ദ്രൻ കുറ്റപ്പെടുത്തി.

മേൽക്കൂരയിൽ കയറി കോഴിയെ പിടിക്കാൻ കഴിയാത്ത ഒരാൾക്ക്, ആകാശത്തേറി വൈകുണ്ഠത്തിൽ പോകാൻ കഴിയുമോ? നടനായതുകൊണ്ടുമാത്രം വോട്ട് ബാങ്കിന്റെ 32 ശതമാനം ലഭിക്കുമെന്ന് പറയുന്ന ഒരാളെ എങ്ങനെ അംഗീകരിക്കാൻ കഴിയും? എന്നീ ചോദ്യങ്ങളും നൈനാൻ ഉന്നയിച്ചു.

English Summary: Tamil Nadu BJP president Nainar Nagendran sparked controversy by making derogatory remarks against actor-politician Vijay and actress Trisha following Vijay’s comments on the upcoming Assembly elections.

Related Stories

No stories found.
Madism Digital
madismdigital.com