ആഗ്രഹിച്ച സിനിമകൾ നടക്കാത്തതിനെ കുറിച്ച് നസ്‌ലൻ; 'പ്രേമലു 2' നെ കുറിച്ചാണോ എന്നറിയാൻ ആരാധകർ

ആരാധകരിൽ കൗതുകമുണർത്തി നസ്‌ലന്റെ പുതിയ അഭിമുഖം
ആഗ്രഹിച്ച സിനിമകൾ നടക്കാത്തതിനെ കുറിച്ച് നസ്‌ലൻ; 'പ്രേമലു 2' നെ കുറിച്ചാണോ എന്നറിയാൻ ആരാധകർ
Published on

മലയാള ചലച്ചിത്ര ലോകത്തെ യുവതാരങ്ങളിൽ മുൻനിരയിലുള്ള താരമാണ് നസ്‌ലൻ. നിഷ്കളങ്കമായ കഥാപാത്രങ്ങളിലൂടെയും സ്കൂൾ-കോളേജ് വിദ്യാർത്ഥിയ തുടങ്ങിയ കഥാപാത്രങ്ങളിലൂടെയും സിനിമയിലേക്ക് നടന്നു കയറിയ നസ്‌ലൻ നായക വേഷത്തിലെത്തിയപ്പോഴും ഇരു കയ്യും നീട്ടിയാണ് പ്രേക്ഷകർ സ്വീകരിച്ചത്. 'പ്രേമലു' എന്ന ചിത്രത്തിലൂടെ ഇന്ത്യയൊട്ടാകെ ആരാധകരെ സൃഷ്ടിച്ച നസ്‌ലൻ തന്റെ സിനിമാ ജീവിതത്തിലെ പ്രധാന സംഭവങ്ങളെ കുറിച്ച് പറയുകയാണ് 'മോളിവുഡ് ടൈംസ്' എന്ന തന്റെ പുതിയ ചിത്രവുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിനിടയിൽ.

ആഗ്രഹിച്ച സിനിമകൾ നടക്കാത്തതിനെ കുറിച്ച് നസ്‌ലൻ; 'പ്രേമലു 2' നെ കുറിച്ചാണോ എന്നറിയാൻ ആരാധകർ
‘ഇഎംഐ സിനിമകൾ’ നിർത്തി, എനിക്ക് കഞ്ഞി കുടിക്കേണ്ടേ?; ശ്രീനാഥ് ഭാസി

നാം ആഗ്രഹിക്കുന്ന എല്ലാ കാര്യങ്ങളും സംഭവിക്കുന്ന ഇടമല്ല സിനിമയെന്നും ചിലതൊക്കെ എത്ര തന്നെ ആഗ്രഹിച്ചാലും പൂർണതയിലേക്ക് എത്തിക്കാൻ നമ്മെ കൊണ്ട് സാധിച്ചെന്ന് വരില്ലെന്നും നസ്‌ലൻ പറഞ്ഞു. അത്തരത്തിൽ ആഗ്രഹിച്ച പല പ്രൊജെക്ടുകളും വിഷയങ്ങളും സംഭവിക്കാതെ പോയ അനുഭവമുണ്ട്. അതിന്റെയൊക്കെ കാരണം നമ്മൾ ഒരാൾ ആകണമെന്നില്ല. മറിച്ച് പല ഘടകങ്ങളും ഒരു സിനിമയെ ബാധിച്ചേക്കാം. എന്ത് തന്നെയായാലും ജീവിതത്തിൽ ഇപ്പോൾ സംഭവിക്കുന്ന കാര്യങ്ങളിൽ ഞാൻ വളരെയധികം സന്തോഷവാനാണ്.

ആഗ്രഹിച്ച സിനിമകൾ നടക്കാത്തതിനെ കുറിച്ച് നസ്‌ലൻ; 'പ്രേമലു 2' നെ കുറിച്ചാണോ എന്നറിയാൻ ആരാധകർ
‘പ്രേക്ഷക നിരാശയ്ക്ക് കാരണം അതാകാം’; ‘പേട്രിയറ്റ്’ വിമർശനങ്ങളിൽ മോഹൻലാൽ

നസ്‌ലൻ പേര് പറയാതെ പരാമർശിച്ചത് 'പ്രേമലു 2' ആണോ എന്നറിയാനുള്ള കൗതുകത്തിലാണ് ആരാധകരും പല സമൂഹ മാധ്യമ അക്കൗണ്ടുകളും. നസ്‌ലനും മമിതാ ബൈജുവിനും കരിയർ ബ്രേക്ക് നൽകിയ ചിത്രമായിരുന്നു 'പ്രേമലു'. ഗംഭീര വിജയം സൃഷ്ടിക്കുകയും ചിത്രത്തിന്റെ പരിഭാഷയിലൂടെ ഇരുവർക്കും ഇന്ത്യയൊട്ടാകെ നിരവധി ആരാധകരെ നേടാനും സാധിച്ചിരുന്നു. ചിത്രത്തിന്റെ രണ്ടാം ഭാഗം ഉണ്ടാവുമെന്ന് അണിയറപ്രവർത്തകർ പ്രഖ്യാപിച്ചിരുന്നുവെങ്കിലും പിന്നീട ഉണ്ടാവില്ലെന്ന് സ്ഥിരീകരിക്കുകയായിരുന്നു. നസ്‌ലന്റെ തിരക്കുകൾ മൂലമാണ് ചിത്രത്തിന്റെ രണ്ടാം ഭാഗം ഒഴിവായതെന്ന തരത്തിലെ വാർത്തകളും ഉയർന്നിരുന്നു. ഇതിനെ ചുവടുപിടിച്ചാണ് നസ്‌ലന്റെ പരാമർശത്തിൽ ചർച്ചകൾ സംഭവിക്കുന്നത്.

ആഗ്രഹിച്ച സിനിമകൾ നടക്കാത്തതിനെ കുറിച്ച് നസ്‌ലൻ; 'പ്രേമലു 2' നെ കുറിച്ചാണോ എന്നറിയാൻ ആരാധകർ
പുതിയ സിനിമ മാർക്കറ്റിംഗ് രീതികളെ വിമർശിച്ച് ‘ആക്ഷൻ കിംഗ്’ അർജുൻ

English Summary: Naslen reflects on his film journey, saying not all desired projects materialize, sparking speculation among fans about whether he hinted at the cancellation of Premalu 2.

Madism Digital
madismdigital.com