‘പ്രേക്ഷക നിരാശയ്ക്ക് കാരണം അതാകാം’; ‘പേട്രിയറ്റ്’ വിമർശനങ്ങളിൽ മോഹൻലാൽ

കഥാപത്രത്തേക്കാളുപരി ഞാനെന്ന നടനെ പ്രതീക്ഷിച്ചതിലൂടെയും പ്രേക്ഷകർക്ക് നിരാശ ഉണ്ടാക്കിയിട്ടുണ്ടാകാം.
‘പ്രേക്ഷക നിരാശയ്ക്ക് കാരണം അതാകാം’; ‘പേട്രിയറ്റ്’ വിമർശനങ്ങളിൽ മോഹൻലാൽ
Published on

'പേട്രിയറ്റ്' സിനിമയുമായി ബന്ധപ്പെട്ട വിമർശനങ്ങളിൽ പ്രതികരിച്ച് മോഹൻലാൽ. ചിത്രത്തിലെ തന്റെ കഥാപാത്രം വളരെ ചെറുതായിരുന്നതിനാലാവാം പ്രേക്ഷകർക്ക് നിരാശയുണ്ടതെന്നും താരം പ്രതികരിച്ചു. 'ദൃശ്യം 3'യുടെ പ്രചരണാർത്ഥം ഗലാട്ട പ്ലസിന് നൽകിയ അഭിമുഖത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.

മോഹൻലാലിന്റെ വാക്കുകൾ:

'പേട്രിയറ്റ്' സിനിമയിൽ ചെയ്തത് ഒരു ചെറിയ കഥാപാത്രമായിരുന്നു. ഒരുപക്ഷെ, അതുകൊണ്ടായിരിക്കാം പ്രേക്ഷകർക്ക് തൃപ്തി ലഭിക്കാതിരുന്നത്. കഥാപാത്രത്തിന്റെ മരണ കാരണവും ചിത്രത്തിൽ വ്യക്തമാക്കിയിട്ടില്ല. കഥ കേട്ടപ്പോഴുണ്ടായ ഇഷ്ട്ടം കൊണ്ടുതന്നെയാണ് സിനിമ ചെയ്യാൻ തീരുമാനിച്ചതും. ഒരുപക്ഷെ, കഥാപത്രത്തേക്കാളുപരി ഞാനെന്ന നടനെ പ്രതീക്ഷിച്ചതിലൂടെയും പ്രേക്ഷകർക്ക് നിരാശ ഉണ്ടാക്കിയിട്ടുണ്ടാകാം. അതിൽ പരാതി പറയുന്നതിൽ അർത്ഥമുണ്ടെന്ന് തോന്നുന്നില്ല. ഒരു ചെയ്യുക എന്നതൊരുത്തരം രഹസ്യക്കൂട്ട് പോലെയാണ്. വിജയവും പരാജയവും മുൻകൂട്ടി പ്രവചിക്കാൻ സാധ്യമല്ല. എന്റെ തന്നെ ചിത്രങ്ങളായ തന്മാത്ര, താളവട്ടം എന്നിവയിലെ കഥാപാത്രങ്ങളുടെ ഗ്രാഫ് വളരെ പൂർണ്ണതയുണ്ടായിരുന്നതിനാലാണ് അവരുടെ മരണം പ്രേക്ഷകനെ സ്വാധീനിച്ചത്. 'പേട്രിയറ്റി'ലേക്ക് വരുമ്പോൾ എന്റെ കഥാപാത്രം ചെറുതാണ്. ആ കഥാപാത്രത്തിന്റെ രൂപീകരണവും അയാൾ എന്തുകൊണ്ട് മരിച്ചുവെന്നതും സൂക്ഷ്മമായ നിരീക്ഷണങ്ങൾ ഇല്ലാത്തതിനാലാവും പ്രേക്ഷകർക്ക് പൊരുത്തക്കേടുകൾ തോന്നിയത്.

‘പ്രേക്ഷക നിരാശയ്ക്ക് കാരണം അതാകാം’; ‘പേട്രിയറ്റ്’ വിമർശനങ്ങളിൽ മോഹൻലാൽ
'കഥ കേട്ടപ്പോഴും അഭിനയിക്കുമ്പോഴും ചിത്രം കണ്ടപ്പോഴും താരങ്ങൾക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമർശനങ്ങൾക്ക് മറുപടിയുമായി മഹേഷ് നാരായണൻ

മഹേഷ് നാരായണന്റെ സംവിധാനത്തിൽ മോഹൻലാൽ-മമ്മൂട്ടി എന്നിവരെ കേന്ദ്രകഥാപാത്രങ്ങളാക്കിയെത്തിയ ചിത്രമാണ് 'പേട്രിയറ്റ്'. വർഷങ്ങൾക്ക് ശേഷമുള്ള ഈ കൂട്ടുക്കെട്ടിന്റെ വരവിൽ വലിയ പ്രതീക്ഷയിലായിരുന്നു ആരാധകർ. എന്നാൽ ചിത്രത്തിന് ലഭിക്കുന്ന സമ്മിശ്ര പ്രതികരണത്തിന്റെ പശ്ചാത്തലത്തിലാണ് മോഹൻലാലിന്റെ പ്രതികരണം. വ്യക്തികളുടെ സ്വകര്യതയ്ക്കുമേലുള്ള കോർപറേറ്റുകളുടെയും സർക്കാരിന്റെയും കടന്നു കയറ്റത്തെ കുറിച്ചാണ് ചിത്രം പറയുന്നത്. രേവതി, നയൻ‌താര, ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ എന്നിങ്ങനെ മികച്ച താരനിരയാണ് ചിത്രത്തിൽ അണിനിരന്നത്. മലയാളത്തിലെ ആദ്യ മെഗാ ബജറ്റ് ചിത്രമായ 'പേട്രിയറ്റ്' നിർമിച്ചിരിക്കുന്നത് ആന്റോ ജോസഫ് ഫിലിം കമ്പനി, കിച്ചപ്പു ഫിലിംസ് എന്നിവയുടെ ബാനറിൽ ആന്റോ ജോസഫ്, കെ ജി അനിൽകുമാർ എന്നിവർ ചേർന്നാണ്.

‘പ്രേക്ഷക നിരാശയ്ക്ക് കാരണം അതാകാം’; ‘പേട്രിയറ്റ്’ വിമർശനങ്ങളിൽ മോഹൻലാൽ
മലയാള സിനിമയുടെ വാണിജ്യ ചരിത്രത്തിനൊരു പുതിയ ഏട്; കാത്തിരിപ്പിനൊടുവിൽ 'പേട്രിയറ്റ്' തിയേറ്ററിൽ

English Summary: Mohanlal responded to the mixed reactions surrounding ‘Patriot’, saying audience disappointment may have stemmed from the limited screen presence of his character. He added that the emotional depth and backstory of the role were not fully explored in the film.

Madism Digital
madismdigital.com