'കഥ കേട്ടപ്പോഴും അഭിനയിക്കുമ്പോഴും ചിത്രം കണ്ടപ്പോഴും താരങ്ങൾക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമർശനങ്ങൾക്ക് മറുപടിയുമായി മഹേഷ് നാരായണൻ

മമ്മൂട്ടിയെയും മോഹൻലാലിനെയും ഉൾപ്പെടുത്തി പേട്രിയറ്റ് എന്ന ചിത്രത്തിന് ലഭിച്ച സമ്മിശ്ര പ്രതികരണങ്ങൾക്ക് മറുപടി നൽകി മഹേഷ് നാരായണൻ
'കഥ കേട്ടപ്പോഴും അഭിനയിക്കുമ്പോഴും ചിത്രം കണ്ടപ്പോഴും താരങ്ങൾക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമർശനങ്ങൾക്ക് മറുപടിയുമായി മഹേഷ് നാരായണൻ
Published on

ഏറെ പ്രതീക്ഷയോടെ എത്തിയ ‘പേട്രിയറ്റ്’ പ്രേക്ഷകരിൽ സമ്മിശ്ര പ്രതികരണം നേടിക്കൊണ്ടിരിക്കുകയാണ്. ഇന്‍ഡസ്ട്രിയുടെ പ്രധാന താരങ്ങളായ മമ്മൂട്ടിയും മോഹന്‍ലാല്‍യും ഒന്നിച്ചെത്തിയ ചിത്രം അടുത്ത വലിയ ഹിറ്റായി മാറുമെന്നായിരുന്നു പൊതുവായ പ്രതീക്ഷ. എന്നാല്‍ താരങ്ങളുടെ കൂട്ടുകെട്ട് മാസ്-മസാല വിനോദമാകുമെന്ന പ്രതീക്ഷയോടെ എത്തിയ ഒരു വിഭാഗം പ്രേക്ഷകര്‍ക്ക് ചിത്രം നിരാശ സമ്മാനിച്ചതായാണ് റിപ്പോർട്ടുകൾ.

സ്റ്റാര്‍ഡത്തിന് പകരം കഥാപാത്രങ്ങളുടെയും അഭിനയത്തിന്റെയും ആഴം മുന്‍നിര്‍ത്തിയാണ് ചിത്രം ഒരുക്കിയിരിക്കുന്നത്. പ്രത്യേകിച്ച് മോഹന്‍ലാല്‍ അവതരിപ്പിച്ച ‘റഹീം നായിക്’ എന്ന കഥാപാത്രം ആരാധക പ്രതീക്ഷകള്‍ക്ക് പൂര്‍ണമായും പൊരുത്തപ്പെടാത്തതായാണ് പ്രധാന വിമര്‍ശനം ഉയരുന്നത്. ഇതുമായി ബന്ധപ്പെട്ട് സംവിധായകന്‍ മഹേഷ് നാരായണനെതിരെ സാമൂഹ്യമാധ്യമങ്ങളിലുൾപ്പെടെ വിമര്‍ശനങ്ങള്‍ ശക്തമായിരുന്നു.

'കഥ കേട്ടപ്പോഴും അഭിനയിക്കുമ്പോഴും ചിത്രം കണ്ടപ്പോഴും താരങ്ങൾക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമർശനങ്ങൾക്ക് മറുപടിയുമായി മഹേഷ് നാരായണൻ
മമ്മൂട്ടിയുടെയും മോഹൻലാലിന്റെയും 'ഓറ'യല്ല മറിച്ച് അവരെ ആവശ്യമുള്ള കഥയാണ് 'പേട്രിയറ്റ്': മഹേഷ് നാരായണൻ

വിമര്‍ശനങ്ങളോട് പ്രതികരിച്ച് മഹേഷ് നാരായണൻ രംഗത്തെത്തി. ചിത്രം കണ്ട് കമല്‍ ഹാസന്‍ വിളിച്ച് അഭിനന്ദിച്ചതായും ചില റിവ്യൂകളും അദ്ദേഹം ശ്രദ്ധിച്ചിരുന്നുവെന്നും സംവിധായകന്‍ വ്യക്തമാക്കി. മോഹന്‍ലാലിന്റെ കഥാപാത്രത്തെക്കുറിച്ചാണ് കൂടുതലായി ചര്‍ച്ചകള്‍ നടന്നതെന്നും ആ കഥാപാത്രത്തെ ആ രീതിയില്‍ അവതരിപ്പിച്ചതില്‍ ചിലര്‍ക്ക് അസ്വസ്ഥതയുണ്ടായിരുന്നുവെന്ന് താന്‍ കമല്‍ ഹാസനോട് പറഞ്ഞതായും മഹേഷ് നാരായണൻ വെളിപ്പെടുത്തി.

“ഇത്തരം ഒരു കഥ ഈ സമയത്ത് പറയാന്‍ സാധിക്കുന്നത് മലയാള സിനിമയിലാണെന്നായിരുന്നു കമല്‍ സാര്‍ പറഞ്ഞത്. അദ്ദേഹത്തിന് ചിത്രം നല്ല രീതിയില്‍ വർക്ക് ആയി. രണ്ട് വലിയ താരങ്ങളെ ഒരുമിപ്പിക്കുമ്പോള്‍ അവരുടെ സ്റ്റാര്‍ഡവും ഓറയും മാത്രം ഉപയോഗിക്കുന്നത് പതിവാണ്. എന്നാല്‍ അതില്‍നിന്ന് വ്യത്യസ്തമായി, അവരുടെ അഭിനയ ശേഷി പ്രാധാന്യമാക്കി സിനിമ നിര്‍മിക്കുമ്പോഴാണ് പ്രത്യേകത ഉണ്ടാകുന്നത്,” മഹേഷ് നാരായണൻ പറഞ്ഞു.

'കഥ കേട്ടപ്പോഴും അഭിനയിക്കുമ്പോഴും ചിത്രം കണ്ടപ്പോഴും താരങ്ങൾക്ക് ആശങ്കയൊന്നുമുണ്ടായിരുന്നില്ല'; പേട്രിയറ്റ് വിമർശനങ്ങൾക്ക് മറുപടിയുമായി മഹേഷ് നാരായണൻ
'ഗിമ്മിക്കുകൾക്കല്ല കഥയ്ക്കാണ് പ്രാധാന്യം'; പേട്രിയറ്റിനെ പ്രശംസിച്ച് രമേഷ് പിഷാരടി

ചിത്രത്തിന്റെ കഥ കേള്‍ക്കുമ്പോഴും അഭിനയിക്കുമ്പോഴും പൂര്‍ത്തിയായ ചിത്രം കണ്ടപ്പോഴും താരങ്ങള്‍ക്ക് യാതൊരു ആശങ്കയുമുണ്ടായിരുന്നില്ലെന്നും മാസ് അല്ലെങ്കില്‍ സ്റ്റാര്‍ ഡ്രിവന്‍ ഉള്ളടക്കം പ്രതീക്ഷിച്ചവര്‍ക്കാണ് നിരാശ അനുഭവപ്പെട്ടതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ഏകദേശം 125 കോടി രൂപ ബജറ്റില്‍ നിര്‍മിച്ച ‘പേട്രിയറ്റ്’ ഇതുവരെ 70 കോടിയിലധികം കളക്ഷന്‍ നേടിയതായിയാണ് റിപ്പോര്‍ട്ടുകള്‍. അടുത്തിടെയായി വലിയ റിലീസുകള്‍ ഇല്ലാത്ത സാഹചര്യത്തില്‍ തുടര്‍ന്നുള്ള പ്രദര്‍ശനത്തിലൂടെ ചിത്രം മികച്ച വരുമാനം നേടുമെന്നാണ് വിലയിരുത്തല്‍.

മമ്മൂട്ടിയ്ക്കും മോഹൻലാലിനും പുറമെ ഫഹദ് ഫാസില്‍, കുഞ്ചാക്കോ ബോബന്‍, നയന്‍താര, രേവതി, സെറിന്‍ ഷിഹാബ്, ദര്‍ശന രാജേന്ദ്രന്‍ എന്നിവരടങ്ങിയ വലിയ താരനിരയാണ് ചിത്രത്തില്‍ അണിനിരക്കുന്നത്.

English Summary: Director Mahesh Narayanan responds to mixed reactions to the film Patriot, starring Mammootty and Mohanlal. He defends the film’s artistic approach, stating that both actors had no concerns during production. The film prioritizes performance over star-driven mass elements and has received praise as well as criticism, with notable comments from Kamal Haasan and a reported ₹70 crore box office collection against a ₹125 crore budget

Madism Digital
madismdigital.com