'ചുവന്ന കൊടിക്ക് പിന്നാലെ പായുന്ന കാളയുടെ അതേ അവസ്ഥ'; 'റെഡ് ഫ്‌ളാഗ്' പോസ്റ്റുമായി നസ്രിയ

'ചുവന്ന കൊടിക്ക് പിന്നാലെ പായുന്ന കാളകള്‍ക്ക് ഭ്രാന്താണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ഞാനും അതേ അവസ്ഥയിലാണ്'
'ചുവന്ന കൊടിക്ക് പിന്നാലെ പായുന്ന കാളയുടെ അതേ അവസ്ഥ'; 'റെഡ് ഫ്‌ളാഗ്' പോസ്റ്റുമായി നസ്രിയ
Published on

നടി നസ്രിയ നസിം പങ്കുവച്ച ഇന്‍സ്റ്റഗ്രാം സ്റ്റോറി ചര്‍ച്ചയാകുന്നു. 'ചുവന്ന കൊടിക്ക് പിന്നാലെ പായുന്ന കാളകള്‍ക്ക് ഭ്രാന്താണെന്നാണ് ഞാന്‍ വിചാരിച്ചിരുന്നത്. പക്ഷേ ഇപ്പോള്‍ ഞാനും അതേ അവസ്ഥയിലാണ്', എന്നു പറയുന്ന ഇംഗ്ലിഷ് വാചകമാണ് താരം പോസ്റ്റ് ചെയ്തത്. എംഎപിജെ എന്ന ഇന്‍സ്റ്റഗ്രാം അക്കൗണ്ടില്‍ വന്ന ഒരു ഉദ്ധരണി നടി സ്വന്തം സ്റ്റോറിയില്‍ ഷെയര്‍ ചെയ്യുകയായിരുന്നു.

പോസ്റ്റ് വന്നതിന് പിന്നാലെ നടിയെന്താണ് ഉദ്ദേശിക്കുന്നതെന്ന ചോദ്യവുമായി ആരാധകരെത്തി. സ്പെയിനിലെ പ്രസിദ്ധമായ കാളപ്പോരില്‍നിന്ന് പ്രചോദനം ഉള്‍ക്കൊണ്ടതാണ് നടി പങ്കുവെച്ചിരിക്കുന്ന ഉദ്ധരണി. മുന്നറിയിപ്പുകള്‍ ഉണ്ടായിട്ടും അതിലേക്കുതന്നെ ആകര്‍ഷിക്കപ്പെടുന്നതിനെ സൂചിപ്പിക്കുന്നതാണ് 'കാളയ്ക്കുമുന്നിലെ ചുവപ്പുതുണി' എന്ന പ്രയോഗം. വിഷമകരമായ ബന്ധങ്ങളില്‍ തുടരുന്നതിനെയും ഇങ്ങനെ വിശേഷിപ്പിക്കാറുണ്ട്. സുഹൃദ്ബന്ധങ്ങളെക്കുറിച്ചാവാം നടി പറയുന്നത് എന്നാണ് ചില സാമൂഹികമാധ്യമ ഉപയോക്താക്കള്‍ പറയുന്നത്. ടൊവിനോ തോമസുമായി ഒന്നിക്കുന്ന 'എല്‍ ക്ലാസികോ' എന്ന ചിത്രത്തെ ഓര്‍മിപ്പിച്ച്, സിനിമയുടെ പ്രൊമോഷനാവാമെന്ന് ചിലര്‍ അഭിപ്രായപ്പെടുന്നു.

നേരത്തെയും നസ്രിയയുടെ സമാന പോസ്റ്റ് വലിയ ചര്‍ച്ചകള്‍ക്ക് വഴിവെച്ചിരുന്നു. നല്ല ജോലി, കുടുംബം, കരിയര്‍ എന്നിവ തിരഞ്ഞെടുത്ത് ഭാവി ഭദ്രമാക്കൂ എന്ന് ആഹ്വാനം ചെയ്യുന്ന ഒരു പോസ്റ്റായിരുന്നു അന്ന് നസ്രിയ കുറിച്ചത്. ''ഒരു ജോലി, ഒരു കരിയര്‍, ഒരു കുടുംബം തിരഞ്ഞെടുക്കുക. വലിയ ടെലിവിഷന്‍ വാങ്ങുക. വാഷിങ് മെഷീന്‍, കാറുകള്‍, കോംപാക്ട് ഡിസ്‌ക് പ്ലേയര്‍, ഇലക്ട്രിക്കല്‍ ടിന്‍ ഓപ്പണേര്‍സ് എന്നിവ തിരഞ്ഞെടുക്കുക. നല്ല ആരോഗ്യം തിരഞ്ഞെടുക്കുക. ലോ കൊളസ്‌ട്രോളും ഡെന്റല്‍ ഇന്‍ഷുറന്‍സും. ഫിക്സഡ് ഇന്ററസ്റ്റുള്ള മോര്‍ട്ടേജ് റീപേയ്‌മെന്റ്, സ്റ്റാര്‍ട്ടര്‍ ഹോം, നിങ്ങളുടെ സുഹൃത്തുക്കള്‍ എന്നിവരെ തിരഞ്ഞെടുക്കുക. മുടി കറുപ്പിക്കുക. ഞായറാഴ്ച്ച രാവിലെ ഇതാരാണെന്ന് സ്വയം അത്ഭുതപ്പെടുക. മനസ്സിനെ മരവിപ്പിക്കുന്ന ഗെയിം ഷോകള്‍ കാണുക, നിങ്ങളുടെ ഭാവി തിരഞ്ഞെടുക്കുക'', എന്നിങ്ങനെയാണ് നസ്രിയ പങ്കുവച്ചിരിക്കുന്നത്.

'ചുവന്ന കൊടിക്ക് പിന്നാലെ പായുന്ന കാളയുടെ അതേ അവസ്ഥ'; 'റെഡ് ഫ്‌ളാഗ്' പോസ്റ്റുമായി നസ്രിയ
'വേർപിരിഞ്ഞെങ്കിലും മക്കളുടെ കാര്യത്തിൽ അവർക്കു ഒരേ നിലപാടായിരുന്നു'; ആമിർ-റീന വിവാഹമോചനത്തെ കുറിച്ച് മകൻ

കഴിഞ്ഞ ഏപ്രിലില്‍, സിനിമകളില്‍നിന്ന് വിട്ടുനില്‍ക്കുന്നതില്‍ വിശദീകരണവുമായി നടി രംഗത്തെത്തിയിരുന്നു. കുറച്ചു മാസങ്ങളായി പൊതുവിടങ്ങളില്‍ നിന്ന് അപ്രത്യക്ഷയായതിനുള്ള കാരണം വൈകാരികവും വ്യക്തിപരവുമായ ചില പ്രശ്‌നങ്ങളായിരുന്നുവെന്നാണ് താരം പറഞ്ഞത്. സൂക്ഷ്മദര്‍ശിനിയാണ് നസ്രിയയുടെ ഒടുവില്‍ ഇറങ്ങിയ ചിത്രം. ബേസില്‍ ജോസഫ് ആയിരുന്നു ചിത്രത്തിലെ നായകന്‍. ആവേശം സംവിധായകന്‍ ജിത്തു മാധവന്‍ തമിഴില്‍ ഒരുക്കുന്ന സൂര്യ ചിത്രത്തില്‍ നസ്രിയയാണ് നായിക.

Summary

Actress Nazriya Nazim has sparked conversations on social media after sharing a thought-provoking quote on her Instagram story. The post read, "I used to think bulls were crazy for chasing red flags, but here I am," a phrase often used to describe being drawn toward situations or relationships despite obvious warning signs.

Madism Digital
madismdigital.com