നെറ്റ്ഫ്ലിക്സ് ബിൽബോർഡിൽ കുടുങ്ങി യുവാവ്; The Last House ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന മാർക്കറ്റിം​ഗ്

ചിത്രത്തിലെ കഥാപാത്രങ്ങൾ നേരിടുന്ന ഒറ്റപ്പെടലിന്റെ ഭീതിജനകമായ പ്രതിഫലനമായാണ് ഈ മാർക്കറ്റിങ് സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത്.
നെറ്റ്ഫ്ലിക്സ് ബിൽബോർഡിൽ കുടുങ്ങി യുവാവ്; The Last House ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന മാർക്കറ്റിം​ഗ്
Published on

ലോസ് ആഞ്ചലസിലെ സൺസെറ്റ് ബൊളിവാർഡിന് മുകളിലെ നെറ്റ്ഫ്ലിക്സ് ബിൽബോർഡിനുള്ളിൽ ഒരാൾ കുടുങ്ങിയിരിക്കുന്ന ദൃശ്യങ്ങൾ പ്രേക്ഷകശ്രദ്ധ നേടുന്നു. നെറ്റ്ഫ്ലിക്സിന്റെ പുതിയ ത്രില്ലർ ചിത്രമായ ‘ദ ലാസ്റ്റ് ഹൗസ്’ന്റെ പ്രമോഷന്റെ ഭാഗമായുള്ള ഞെട്ടിപ്പിക്കുന്ന മാർക്കറ്റിങ് സ്റ്റണ്ടാണിത്.

വീടിന്റെ മുൻവശത്തെ ജനൽ പോലെ തോന്നിപ്പിക്കുന്ന ഇൻസ്റ്റലേഷനിലാണ് ഒരാൾ താമസിക്കുന്നതായി അവതരിപ്പിച്ചിരിക്കുന്നത്. വ്യാഴാഴ്ച ഇൻസ്റ്റലേഷനിൽ പ്രവേശിച്ച നടൻ ശനിയാഴ്ച വരെ അവിടെ തുടരുമെന്നാണ് റിപ്പോർട്ട്. ബിൽബോർഡ് സൺസെറ്റ് ബൊളിവാർഡിലെ വാഹനയാത്രക്കാരുടെ ശ്രദ്ധ ആകർഷിക്കുന്ന തരത്തിലാണ് ഒരുക്കിയിരിക്കുന്നത്.‌

നെറ്റ്ഫ്ലിക്സ് ബിൽബോർഡിൽ കുടുങ്ങി യുവാവ്; The Last House ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന മാർക്കറ്റിം​ഗ്
“ജെന്‍സിയാണ് രാജ്യത്തിന്റെ ഏറ്റവും വലിയ ശക്തിയും സമ്പത്തും”; നിലപാട് മാറ്റി കങ്കണ റണാവത്ത്

നെറ്റ്ഫ്ലിക്സിന്റെ വിശദീകരണമനുസരിച്ച്, സൺസെറ്റ് ബൊളിവാർഡിലെ സെൽമ അവന്യൂവിന് സമീപം 30 അടി ഉയരത്തിൽ അടച്ചിട്ട സെറ്റിൽ കുടുങ്ങിയ നിലയിലാണ് നടൻ മൂന്ന് ദിവസം താമസിക്കുക. താഴെയുള്ള യാത്രക്കാരുമായും വഴിയാത്രക്കാരുമായും വൈറ്റ്‌ബോർഡ് ഉപയോഗിച്ച് ആശയവിനിമയം നടത്തും. ചിത്രത്തിലെ കഥാപാത്രങ്ങൾ നേരിടുന്ന ഒറ്റപ്പെടലിന്റെ ഭീതിജനകമായ പ്രതിഫലനമായാണ് ഈ മാർക്കറ്റിങ് സ്റ്റണ്ട് ഒരുക്കിയിരിക്കുന്നത്.

പുറത്തുവന്ന വീഡിയോകളിൽ ബിൽബോർഡിനുള്ളിൽ കുടുങ്ങിയിരിക്കുന്നയാൾ ഭക്ഷണം കഴിക്കുന്നതും അസ്വസ്ഥതയോടെ നടക്കുന്നതും കാണാം. മറ്റൊരു കൗതുകകരമായ കാര്യം, മൂന്ന് ദിവസത്തെ ഈ മാർക്കറ്റിങ് സ്റ്റണ്ടിൽ മുഴുവൻ സമയവും ഒരേ നടനെയാണ് ഉപയോഗിച്ചിരിക്കുന്നതെന്നാണ്.

നെറ്റ്ഫ്ലിക്സ് ബിൽബോർഡിൽ കുടുങ്ങി യുവാവ്; The Last House ചിത്രത്തിന്റെ ഞെട്ടിപ്പിക്കുന്ന മാർക്കറ്റിം​ഗ്
ലോകത്തിന്റെ ഭാരം സൂപ്പർ ഹീറോ തനിച്ച് ചുമക്കേണ്ടതുണ്ടോ? സ്പൈഡർമാൻ: ബ്രാൻഡ് ന്യൂ ഡേ

നെറ്റ്ഫ്ലിക്സിന്റെ ‘ദ ലാസ്റ്റ് ഹൗസ്’ ചിത്രത്തിൽ ഗ്രെറ്റ ലീയും വാഗ്നർ മൗറയും പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്. 'ഫാസ്റ്റ് എക്സ്' ഒരുക്കിയ ലൂയി ലെറ്റെറിയറാണ് ചിത്രം സംവിധാനം ചെയ്യുന്നത്. നാല് പേരടങ്ങുന്ന ഒരു കുടുംബം പെട്ടെന്ന് വീട്ടിനുള്ളിൽ അകപ്പെടുന്നതും പുറത്തുകടക്കാൻ വഴിയില്ലാതെ, തങ്ങളെ തടവിലാക്കിയിരിക്കുന്നവരുടെ ദുരൂഹമായ ഭീഷണികൾ നേരിട്ട് അതിജീവിക്കാൻ ശ്രമിക്കുന്നതാണ് ചിത്രത്തിന്റെ പ്രമേയം. ഭക്ഷണവും മറ്റ് അവശ്യവസ്തുക്കളും ക്രമേണ തീരുന്നതോടെ കുടുംബം കൂടുതൽ ഭീതിജനകമായ സാഹചര്യങ്ങളിലേക്കാണ് നീങ്ങുന്നത്.

Summary

Netflix has launched an unusual marketing stunt for its thriller The Last House, featuring an actor seemingly trapped inside a billboard 30 feet above Sunset Boulevard. The three-day stunt mirrors the film’s themes of confinement and isolation, with the performer communicating with commuters through a whiteboard.

Madism Digital
madismdigital.com