ഗർഭിണിയുടെ ഭ്രൂണമുപയോഗിച്ച് രൂപം മാറുന്ന ഒടിയൻ; മലയാളി ഒടിയനെ കണ്ടത് ഇതിന് മുമ്പ് രണ്ടുതവണ, പുതിയ ഒടിയനിൽ പ്രതീക്ഷകളേറും!

ഇതിനുമുമ്പ് രണ്ട് തവണയാണ് മലയാള സിനിമ ഒടിയൻ എന്ന ഐതിഹ്യകഥാപാത്രത്തെ ക്യാൻവാസിലാക്കിയിട്ടുള്ളത്
ഗർഭിണിയുടെ ഭ്രൂണമുപയോഗിച്ച് രൂപം മാറുന്ന ഒടിയൻ; മലയാളി ഒടിയനെ കണ്ടത് ഇതിന് മുമ്പ് രണ്ടുതവണ, പുതിയ ഒടിയനിൽ പ്രതീക്ഷകളേറും!
Published on

ഭ്രമയുഗം, ഡിയെസ് ഈറേ എന്നീ ഹൊറർ ചിത്രങ്ങൾക്ക് ശേഷം രാഹുല്‍ സദാശിവൻ സംവിധാനം ചെയ്യുന ഒടിയന്റെ വിശേഷങ്ങളിലാണ് സിനിമാലോകം. കരൺ ജോഹറിന്റെ ധർമ പ്രൊഡക്ഷൻസ് മലയാളത്തിൽ ചെയ്യുന്ന ആദ്യചിത്രം, പൃഥ്വിരാജ് സുകുമാരൻ, മഞ്ജു വാരിയർ കോംബോ എന്നിങ്ങനെ പല പ്രത്യേകതകളും പുതിയ ഒടിയനുണ്ട്.

ഇതിനുമുമ്പ് രണ്ട് തവണയാണ് മലയാള സിനിമ ഒടിയൻ എന്ന ഐതിഹ്യകഥാപാത്രത്തെ ക്യാൻവാസിലാക്കിയിട്ടുള്ളത്. 2018ൽ ശ്രീകുമാർ മേനോൻ സംവിധാനം ചെയ്ത് മോഹൻലാൽ നായകനായ ഒടിയനും, 2025ൽ ലോകയും. മോഹൻലാൽ ചിത്രത്തിൽ ഒടിയൻ തന്നെയായിരുന്നു കേന്ദ്രകഥാപാത്രമെങ്കിൽ ലോകയിൽ ഒരു ചെറിയ പരാമർശത്തിൽ ഒടിയൻ ഒതുങ്ങി. ഒടിയന്മാരുടെ ശക്തിയുടെ ഉച്ചസ്ഥായിയല്ല, മറിച്ച് അവരുടെ നിലനിൽപ്പിന്റെ അവസാനഘട്ടമാണ് മോഹൻലാൽ ചിത്രത്തിൽ അവതരിപ്പിച്ചിരുന്നത്.

2025-ൽ കല്യാണി പ്രിയദർശൻ യക്ഷിസദൃശമായ കഥാപാത്രത്തെ അവതരിപ്പിച്ച ലോക ചാപ്റ്റർ 1: ചന്ദ്ര എന്ന ചിത്രത്തിൽ കല്ലിയങ്കാട്ട് നീലി/ചന്ദ്ര എന്ന കഥാപാത്രം യാത്രാമധ്യേ സമാനരീതിയിലുള്ള നിരവധി ദുരൂഹ കഥാപാത്രങ്ങളെ കണ്ടുമുട്ടുന്നുണ്ട്.

അവരിൽ ഒരാളാണ് ദുൽഖർ സൽമാന്റെ ചാർലി എന്ന ഒടിയൻ. നിഞ്ചയെപ്പോലെ പോരാടുന്ന ഈ കഥാപാത്രം നായയുടെ രൂപം സ്വീകരിക്കാൻ കഴിവുള്ളവനാണെന്നും ഒറ്റയ്ക്കാണ് ജീവിക്കുന്നതെന്നും ചിത്രം സൂചന നൽകുന്നു.

നിർമാതാക്കൾ പുറത്തിറക്കിയ പത്രക്കുറിപ്പിൽ, രാഹുലിന്റെ Odiyan: The Age of Illusion എന്ന ചിത്രത്തെ ഇങ്ങനെയാണ് വിശേഷിപ്പിക്കുന്നത്.

കേരളത്തിലെ ഐതിഹ്യങ്ങളിൽ നിന്നുള്ള ഭയാനകമായ ഒരു രൂപമാറ്റക്കാരനെയാണ് (shape-shifter) ചിത്രത്തിന്റെ കേന്ദ്രമായി അവതരിപ്പിക്കുന്നത്. അയാളുടെ ക്രോധം ശക്തമായ ഒരു മാതൃകുടുംബത്തിന് മേൽ പതിക്കുമ്പോൾ, സത്യവും മായയും തമ്മിലുള്ള ഒരു പോരാട്ടത്തിന് തുടക്കമാകുന്നു. പുരാണവും ഭീഷണിയും മാനസിക സംഘർഷങ്ങളും നിറഞ്ഞതാണ് ആ ഏറ്റുമുട്ടൽ.

ഒടിയൻ എന്നത് ഒരു മിത്തല്ലെന്നും, കേരളത്തിന്ർറെ സ്വത്വത്തിന്ർറെ ഭാഗമാണെന്നുമായിരുന്നു പൃഥ്വിരാജിന്ർറെ പ്രതികരണം. ഇത്രയധികം പ്രാധാന്യമർഹിക്കുന്ന, തലമുറകൾ മാറിയെത്തി നമ്മുടെ സാംസ്കാരിക ബോധത്തിൽ ശക്തമായ സ്ഥാനം നിലനിർത്തുന്ന ഒടിയൻ യഥാർഥത്തിൽ ആരാണ്? വിശദമായി നോക്കാം.

കേരളത്തിലെ, പ്രത്യേകിച്ച് മധ്യ-വടക്കൻ കേരളത്തിലെ നാടോടിക്കഥകളിലും വിശ്വാസങ്ങളിലും കാണപ്പെടുന്ന ഒരു ദുരൂഹ കഥാപാത്രമാണ് ഒടിയൻ. മനുഷ്യർക്ക് മൃഗങ്ങളുടെ രൂപം സ്വീകരിക്കാൻ കഴിയും എന്ന വിശ്വാസവുമായി ബന്ധപ്പെട്ടാണ് ഒടിയൻ സങ്കൽപം രൂപപ്പെട്ടത്.

ഗർഭിണിയുടെ ഭ്രൂണമുപയോഗിച്ച് രൂപം മാറുന്ന ഒടിയൻ; മലയാളി ഒടിയനെ കണ്ടത് ഇതിന് മുമ്പ് രണ്ടുതവണ, പുതിയ ഒടിയനിൽ പ്രതീക്ഷകളേറും!
മോഹൻലാലിന്റെ 'ഒടിയൻ' എങ്ങനെ പൃഥ്വിരാജിനു കിട്ടും? പ്രഖ്യാപനം അത് ഉറപ്പിച്ചശേഷം!

നാടോടി വിശ്വാസമനുസരിച്ച്, ഒടിയന്മാർക്ക് പ്രത്യേക മന്ത്രവാദ വിദ്യകൾ അറിയാമായിരുന്നു. അവർ രാത്രിയിൽ കാള, പട്ടി, പൂച്ച, കാളക്കുട്ടി തുടങ്ങിയ മൃഗങ്ങളുടെ രൂപം സ്വീകരിച്ച് ആളുകളെ ഭയപ്പെടുത്തുകയോ ആക്രമിക്കുകയോ ചെയ്തിരുന്നുവെന്നാണ് കഥകൾ പറയുന്നത്.

ഒടി എന്നത് രൂപമാറ്റം അല്ലെങ്കിൽ രൂപഭേദം എന്ന ആശയവുമായി ബന്ധപ്പെടുത്തിയാണ് വ്യാഖ്യാനിക്കപ്പെടുന്നത്. അതിൽ നിന്നാണ് "ഒടിയൻ" എന്ന പേര് ഉണ്ടായതെന്നാണ് പൊതുവായ ധാരണ.ചില പ്രത്യേക പച്ചമരുന്നുകൾ ശരീരത്തിൽ പുരട്ടി മന്ത്രങ്ങൾ ഉരുവിട്ട് മൃഗങ്ങളുടെ രൂപത്തിലേക്ക് മാറുന്ന വിദ്യയാണ് ഒടിവിദ്യ. പൂർണഗർഭിണിയുടെ ഭ്രൂണം ഉപയോഗിച്ച് ഉണ്ടാക്കുന്ന തൈലം ചെവിക്ക് പിന്നിൽ പുരട്ടിയാണ് ഇവർ രൂപം മാറിയിരുന്നതെന്ന അന്ധവിശ്വാസവും നിലവിലുണ്ടായിരുന്നു

ഒടിയൻ യഥാർഥത്തിൽ ഉണ്ടായിരുന്നോ എന്നതിന് ശാസ്ത്രീയ തെളിവുകളൊന്നുമില്ല. പാണൻ, പറയൻ തുടങ്ങിയ സമുദായങ്ങളിൽപ്പെട്ടവരാണ് ഒടിവിദ്യകൾ ചെയ്തിരുന്നതെന്നും, പ്രഭുക്കന്മാരും മറ്റും ശത്രുക്കളെ ഭയപ്പെടുത്താനും പാഠം പഠിപ്പിക്കാനും ഇവരുടെ സേവനം ഉപയോഗിച്ചിരുന്നുവെന്നുമാണ് ഐതിഹ്യങ്ങൾ പറയുന്നത്. വള്ളുവനാട്, പാലക്കാട് പ്രദേശങ്ങളിലാണ് ഒടിയന്മാരുടെ കഥകൾ പ്രധാനമായും വേരൂന്നിയത്. വൈദ്യുതിയും റോഡുകളും ഇല്ലാതിരുന്ന കാലത്ത്, ഒറ്റപ്പെട്ട വഴികളിലൂടെ സഞ്ചരിച്ചിരുന്നവരെ ഭയപ്പെടുത്താൻ ഇത്തരം കഥകൾ കാരണമായിട്ടുണ്ട്.

ഇന്നത്തെ ഗവേഷകർ ഒടിയനെ ഒരു ജനകീയ വിശ്വാസം, നാടോടിക്കഥ, സാമൂഹിക ഭീതി എന്നിവയുടെ മിശ്രണമായാണ് കണക്കാക്കുന്നത്. എങ്കിലും കേരളത്തിന്റെ സാംസ്കാരിക ചരിത്രത്തിൽ കൗതുകമുണർത്തുന്ന ഐതിഹ്യങ്ങളിൽ ഒന്നായി ഒടിയൻ ഇന്നും നിലനിൽക്കുന്നു

Summary

English Summary: After the horror films Bhramayugam and Dies Irae, the film industry is now abuzz with details about Odiyan: The Age of Illusion, directed by Rahul Sadasivan. The new Odiyan comes with several notable features, including being the first Malayalam film produced by Karan Johar's Dharma Productions and bringing together Prithviraj Sukumaran and Manju Warrier.

This is not the first time Malayalam cinema has brought the legendary Odiyan to the screen. The folklore figure has previously appeared in two films: Odiyan (2018), directed by VA Shrikumar Menon and starring Mohanlal, and Lokah (2025). While the Mohanlal-starrer had the Odiyan as its central character, Lokah featured only a brief reference to the mythical figure.

Interestingly, the 2018 film did not portray the Odiyan clan at the height of its powers. Instead, it focused on the final phase of their existence, depicting a time when the legendary shape-shifters were nearing the end of their era.

Madism Digital
madismdigital.com