കിതച്ച് കിതച്ച് പേട്രിയറ്റ്; ആ നേട്ടത്തിനു മമ്മൂട്ടി ഇനിയും കാത്തിരിക്കണം

റിലീസ് ചെയ്ത് ആറാം ദിനത്തിലേക്ക് എത്തുമ്പോൾ പേട്രിയറ്റിന്റെ കേരള ബോക്‌സ്ഓഫീസ് കളക്ഷൻ 25 കോടി കടക്കും
കിതച്ച് കിതച്ച് പേട്രിയറ്റ്; ആ നേട്ടത്തിനു മമ്മൂട്ടി ഇനിയും കാത്തിരിക്കണം
Published on

ബോക്‌സ് ഓഫീസിൽ കിതച്ച് മമ്മൂട്ടിയും മോഹൻലാലും ഒന്നിച്ച 'പേട്രിയറ്റ്'. റിലീസിനു ശേഷമുള്ള ആദ്യ ചൊവ്വാഴ്ചയായ ഇന്നലെ ചിത്രത്തിന്റെ ആഭ്യന്തര ബോക്‌സ് ഓഫിസ് കളക്ഷൻ വെറും 1.50 കോടി രൂപ. നടന്നത് 1826 ഷോ.

തിങ്കളാഴ്ച 1.70 കോടിയായിരുന്നു പേട്രിയറ്റിന്റെ ആഭ്യന്തര കളക്ഷൻ. ഓരോ ദിവസം കഴിയും തോറും കളക്ഷനിൽ വൻ ഇടിവാണ് രേഖപ്പെടുത്തുന്നത്. റിലീസ് ചെയ്ത് ആറാം ദിനത്തിലേക്ക് എത്തുമ്പോൾ പേട്രിയറ്റിന്റെ കേരള ബോക്‌സ്ഓഫീസ് കളക്ഷൻ 25 കോടി കടക്കും. അതേസമയം, വേൾഡ് വൈഡ് കളക്ഷൻ 70 കോടിയിലേക്ക് എത്തി. ആദ്യ ദിനങ്ങളിലെ ഓവർസീസ് കളക്ഷനാണ് ചിത്രത്തെ വൻ സാമ്പത്തിക നഷ്ടത്തിൽനിന്ന് രക്ഷപ്പെടുത്തിയത്.

125 കോടിയാണ് മഹേഷ് നാരായണൻ സംവിധാനം ചെയ്ത ചിത്രത്തിന്റെ ബജറ്റ്. ഇന്ത്യൻ ബോക്സ്ഓഫീസിൽ നിന്ന് റിലീസ് ദിനത്തിൽ 10 കോടി കളക്ട് ചെയ്ത ചിത്രം രണ്ടാം ദിനം 6.15 കോടിയായും മൂന്നാം ദിനം 5.5 കോടിയായും ചുരുങ്ങുകയായിരുന്നു. റിലീസിനു ശേഷമുള്ള ആദ്യ തിങ്കളാഴ്ച അത് മൂന്ന് കോടിക്കു താഴെ എത്തുകയും ചെയ്തു.

കിതച്ച് കിതച്ച് പേട്രിയറ്റ്; ആ നേട്ടത്തിനു മമ്മൂട്ടി ഇനിയും കാത്തിരിക്കണം
ആദ്യദിനം 25 കോടി, പേട്രിയറ്റ് തൊടില്ല എമ്പുരാന്റെ പകുതിയും; തിരിച്ചടിയായത് ഷോ ടൈം?

റിലീസ് ദിനത്തിലെ സമ്മിശ്ര പ്രതികരണങ്ങളാണ് പേട്രിയറ്റിന്റെ ബോക്‌സ് ഓഫിസ് പ്രകടനത്തെ പ്രതികൂലമായി ബാധിച്ചത്. മമ്മൂട്ടിക്കും മോഹൻലാലിനും ഒപ്പം ഫഹദ് ഫാസിൽ, കുഞ്ചാക്കോ ബോബൻ, നയൻതാര എന്നീ വമ്പൻ താരസാന്നിധ്യം ചിത്രത്തെ താങ്ങിനിർത്താനായില്ല.

അതേസമയം ആദ്യ 100 കോടിക്കു വേണ്ടി മമ്മൂട്ടി ഇനിയും കാത്തിരിക്കേണ്ടിവരുമെന്നാണ് ഈ കണക്കുകളിൽനിന്ന് വ്യക്തമാകുന്നത്. ഭീഷ്മ പർവ്വം, കണ്ണൂർ സ്‌ക്വാഡ്, ടർബോ എന്നീ ചിത്രങ്ങൾ 80 കോടി പിന്നിട്ടെങ്കിലും 100 കോടിയെന്ന നേട്ടം കൈവരിക്കാൻ സാധിച്ചിരുന്നില്ല.

English Summary: The Malayalam multi-starrer Patriot, featuring Mammootty and Mohanlal, is witnessing a sharp decline in box office collections after its initial release days. Despite a strong opening, the film’s daily earnings have steadily dropped, with Tuesday collections falling to ₹1.50 crore. While the Kerala gross is expected to cross ₹25 crore in six days, the worldwide collection has touched ₹70 crore, largely supported by overseas markets. Mixed audience response and high expectations appear to have impacted its domestic performance.

Madism Digital
madismdigital.com