പ്രണയവും സൗഹൃദവും ചിരിയും; 'പ്രേംപാറ്റ'യുടെ തകർപ്പൻ ട്രെയ്‌ലർ പുറത്ത്

ജോമോൻ ജ്യോതിർ നായകനാകുന്ന ആമിർ പള്ളിക്കൽ ചിത്രം ക്യാമ്പസ് ആഘോഷങ്ങളുമായി എത്തുന്നു; ചിത്രം നവംബർ 27ന് തിയറ്ററുകളിലെത്തും
പ്രണയവും സൗഹൃദവും ചിരിയും; 'പ്രേംപാറ്റ'യുടെ തകർപ്പൻ ട്രെയ്‌ലർ പുറത്ത്
Published on: 

പ്രണയവും സൗഹൃദവും തമാശകളുമായി പ്രേക്ഷകരെ രസിപ്പിക്കാൻ 'പ്രേംപാറ്റ'. ജോമോൻ ജ്യോതിർ നായകനാകുന്ന ചിത്രത്തിന്റെ ട്രെയ്‌ലർ പുറത്തിറങ്ങി. ക്യാമ്പസ് ജീവിതവും പ്രണയവും യുവത്വത്തിന്റെ ആഘോഷങ്ങളുമെല്ലാം കോർത്തിണക്കിയെത്തുന്ന ട്രെയ്‌ലർ ഇതിനോടകം സിനിമാപ്രേമികൾക്കിടയിൽ ശ്രദ്ധ നേടുകയാണ്. ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന ചിത്രത്തിന് തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത് എഴുത്തുകാരൻ ലിജീഷ് കുമാറാണ്. നവംബർ 27നാണ് ചിത്രം തിയറ്ററുകളിലെത്തുന്നത്.

ഒരു കോളേജ് എൻ.എസ്.എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിലാണ് ചിത്രത്തിന്റെ കഥ വികസിക്കുന്നത്. ക്യാമ്പ് ജീവിതത്തിലെ സൗഹൃദങ്ങളും പ്രണയവും രസകരമായ അനുഭവങ്ങളും യുവത്വത്തിന്റെ ആഘോഷങ്ങളുമെല്ലാം ട്രെയ്‌ലറിൽ ഇടംപിടിക്കുന്നുണ്ട്. പുതിയ തലമുറയുടെ ജീവിതരീതികൾക്കും സൗഹൃദങ്ങൾക്കും പ്രാധാന്യം നൽകുന്ന ചിത്രം ഒരു ഫുൾ യൂത്ത് റൊമാന്റിക് എന്റർടെയ്‌നറായാണ് ഒരുങ്ങുന്നത്.

'ആയിഷ', 'ഇഡി: എക്സ്ട്രാ ഡീസന്റ്' എന്നീ ചിത്രങ്ങൾക്കുശേഷം ആമിർ പള്ളിക്കൽ സംവിധാനം ചെയ്യുന്ന സിനിമയാണിത്. വായനക്കാർക്കിടയിൽ ശ്രദ്ധേയനായ എഴുത്തുകാരൻ ലിജീഷ് കുമാറും സംവിധായകൻ ആമിർ പള്ളിക്കലും ഒന്നിക്കുന്നു എന്നതും ചിത്രത്തിന്റെ പ്രത്യേകതയാണ്. ജോമോൻ ജ്യോതിർ കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുമ്പോൾ മലയാള സിനിമയിലെ പ്രമുഖ താരങ്ങൾക്കൊപ്പം നിരവധി സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർമാരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നുണ്ട്.

സൈജു കുറുപ്പ്, അനുശ്രീ, സിദ്ദിഖ്, രാജേഷ് മാധവൻ, സഞ്ജു ശിവറാം, ഇർഷാദ് അലി, ബിബിൻ പെരുമ്പള്ളി, ജുനൈസ് വി.പി., സാഫ് ബോയ്, നയന എൽസ, ടിസ് തോമസ്, ഇന്നസെന്റ് സോണറ്റ്, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയവരാണ് ചിത്രത്തിലെ മറ്റ് പ്രധാന താരങ്ങൾ. ഇവർക്കൊപ്പം നാൽപ്പതോളം പുതുമുഖങ്ങളും അണിനിരക്കുന്നുണ്ട്. സിനിമാ താരങ്ങളെയും ഡിജിറ്റൽ കണ്ടന്റ് ലോകത്ത് ശ്രദ്ധേയരായവരെയും ഒരേ ചിത്രത്തിൽ അണിനിരത്തുന്നു എന്നതും 'പ്രേംപാറ്റ'യുടെ പ്രത്യേകതയാണ്.

പ്രണയവും സൗഹൃദവും ചിരിയും; 'പ്രേംപാറ്റ'യുടെ തകർപ്പൻ ട്രെയ്‌ലർ പുറത്ത്
'നെഞ്ചാടിയേ...' പ്രണയം നിറച്ച് പ്രേംപാറ്റയിലെ ആദ്യഗാനം പുറത്തിറങ്ങി; വാര്‍ണര്‍ മ്യൂസിക് ആദ്യമായി മലയാളത്തില്‍

ചിത്രത്തിലെ ആദ്യ ഗാനമായ 'നെഞ്ചാടിയേ' നേരത്തെ പുറത്തിറങ്ങിയിരുന്നു. സുഹൈൽ എം. കോയയുടെ വരികൾക്ക് അങ്കിത് മേനോനാണ് സംഗീതം പകർന്നിരിക്കുന്നത്. നിഹാൽ സാദിഖാണ് ഗാനം ആലപിച്ചിരിക്കുന്നത്. ഗാനങ്ങളുടെ വിതരണാവകാശം വാർണർ മ്യൂസിക്കാണ് സ്വന്തമാക്കിയിരിക്കുന്നത്. മലയാള സിനിമയിൽ ശ്രദ്ധേയമായൊരു നേട്ടം കൂടിയാണിത്.

പ്രണയവും സൗഹൃദവും ചിരിയും; 'പ്രേംപാറ്റ'യുടെ തകർപ്പൻ ട്രെയ്‌ലർ പുറത്ത്
MDLF Season 1: Aamir Pallikkal

ആമിർ പള്ളിക്കലിന്റെ സ്റ്റുഡിയോ ഔട്ട്സൈഡേഴ്സാണ് ചിത്രം നിർമിക്കുന്നത്. അങ്കിത് മേനോൻ സഹനിർമാതാവായും പ്രവർത്തിക്കുന്നു. രെണദിവെയാണ് ഛായാഗ്രഹണം നിർവഹിക്കുന്നത്. എഡിറ്റിങ് ആകാശ് ജോസഫ് വർഗീസ് കൈകാര്യം ചെയ്യുന്നു. കലൈ കിംഗ്സണാണ് ആക്ഷൻ കൊറിയോഗ്രാഫർ. അനീസ് നാടോടി പ്രൊഡക്ഷൻ ഡിസൈനും സമീറ സനീഷ് വസ്ത്രാലങ്കാരവും നിർവഹിക്കുന്നു.

കോഴിക്കോടും തൃശൂരുമാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകൾ. സെൻട്രൽ പിക്ചേഴ്സാണ് ചിത്രം കേരളത്തിൽ വിതരണം ചെയ്യുന്നത്. പ്രണയവും ചിരിയും സൗഹൃദവും നിറഞ്ഞ ക്യാമ്പസ് കാലത്തിന്റെ ഓർമകളിലേക്ക് പ്രേക്ഷകരെ കൂട്ടിക്കൊണ്ടുപോകുന്ന 'പ്രേംപാറ്റ' നവംബർ 27ന് തിയറ്ററുകളിലെത്തും.

Summary

Prempaatta, starring Joemon Jyothir, is an upcoming Malayalam romantic entertainer directed by Aamir Pallikkal and scripted by Lijeesh Kumar. Set against the backdrop of a college NSS camp, the film explores friendship, romance and youthful celebrations. Featuring Saiju Kurup, Anusree and others, the film releases on November 27