

ഒൻപത് കോടിയുടെ ചെക്ക് കേസിൽ ബോളിവുഡ് നടൻ രാജ്പാൽ യാദവിന് മൂന്ന് മാസത്തെ തടവുശിക്ഷ വിധിച്ച് കോടതി. കേസിൽ വിചാരണാകോടതി നേരത്തെ ശിക്ഷ വിധിച്ചിരുന്നു. ഇതിനെതിരെ നടൻ നൽകിയ അപ്പീലുകൾ തള്ളിയാണ് ഡൽഹി ഹൈക്കോടതി ശിക്ഷ ശരിവച്ചത്. ഇതോടെയാണ് യാദവിന് ശിക്ഷ ലഭിച്ചത്. ഒൻപത് കോടിയുടെ ഏഴ് കേസുകളിലാണ് രാജ്പാൽ യാദവിന് ശിക്ഷ വിധിച്ചത്. ഏഴ് കേസുകളിലേയും ശിക്ഷ ഒരുമിച്ച് അനുഭവിച്ചാൽ മതിയാകും. ഇതോടൊപ്പം തന്നെ പരാതിക്കാരന് വൻതുത നഷ്ടപരിഹാരമായി നൽകേണ്ടതായും വരും. ഏഴ് കേസുകളിലും പ്രത്യേകം നഷ്ടപരിഹാരം നൽകണമെന്നാണ് ഹൈക്കോടതി ഉരവ്. ജസ്റ്റിസ് സ്വർണ കാന്ത ശർമ അധ്യക്ഷയായ ബെഞ്ചാണ് കേസിൽ വിധി പറഞ്ഞത്.
2010ൽ രാജ്പാൽ യാദവ് നിർമിച്ച ‘അട്ടാ പട്ടാ ലാപ്പതാ’ എന്ന ചിത്രവുമായി ബന്ധപ്പെട്ടുണ്ടായ സാമ്പത്തിക ഇടപാടുകളാണ് കേസിനാധാരം. സിനിമാ നിർമാണത്തിനായി ഒരു സ്വകാര്യ ധനകാര്യ സ്ഥാനത്തിൽ അഞ്ച് കോടി രൂപ വായ്പയെടുത്തിരുന്നു. എന്നാൽ ചിത്രം സാമ്പത്തികമായി പരാജയപ്പെട്ടതോടെ തിരിച്ചടവ് മുടങ്ങി. തുടർന്ന് രാജ്പാൽ യാദവും ഭാര്യ രാധാ യാദവും നൽകിയ നിരവധി ചെക്കുകൾ ബാങ്കിൽ സമർപ്പിച്ചപ്പോൾ മതിയായ തുക അക്കൗണ്ടിലില്ലാത്തതിനാൽ മടങ്ങി. ഇതേടെയാണ് ഇരുവർക്കുമെതിരെ ഏഴ് പ്രത്യേത കേസുകൾ രജിസ്റ്റർ ചെയ്തത്.
വർഷങ്ങൾ നീണ്ട വിചാരണയ്ക്കുശേഷം വിചാരണ കോടതി യാദവിനെ കുറ്റക്കാനെന്ന് കണ്ടെത്തി ആറുമാസത്തെ ശിക്ഷിച്ചിരുന്നു. ഇതിനെതിരെയാണ് അദ്ദേഹം മേൽകോടതിയെ സമീപിച്ചത്. അതേസമയം കുടിശ്ശിക തിരിച്ചടക്കാൻ നിരവധി അവസരം നൽകിയിട്ടും കോടതിക്ക് നൽകിയ ഉറപ്പുകൾ പാലിക്കാനോ തുക തിരിച്ചടക്കാനോ യാദവിനായില്ല. എന്നാൽ, കേസിന്റെ സാഹചര്യങ്ങൾ പരിഗണിച്ച് തടവുശിക്ഷ ആറുമാസത്തിൽ നിന്ന് മൂന്ന് മാസമായി കുറച്ചു.
കൂടാതെ പരാതിക്കാരന് ഓരോ കേസിലും 1.05 കോടി രൂപ വീതം നൽകാനും കോടതി ഉത്തരവിട്ടു. ഭാര്യ രാധാ യാദവും അഞ്ചുകോടിയിലധികം രൂപ പരാതിക്കാരന് നൽകണമെന്നും കോടതി ഉത്തരവിൽ പറയുന്നുണ്ട്. ഇതേ കേസിൽ കഴിഞ്ഞ ഫെബ്രുവരിയിൽ രാജ്പാൽ യാദവിനോട് തിഹാർ ജയിലിൽ കീഴടങ്ങാൻ ഹൈകോടതി നിർദേശിച്ചിരുന്നു. പിന്നീട് ജാമ്യം നേടി പുറത്തിറങ്ങിയ അദ്ദേഹം കുടിശ്ശികയുടെ ഒരു ഭാഗം അടച്ചെങ്കിലും പക്ഷെ കേസിൽ പൂർണമായൊരു ഒത്തുതീർപ്പുണ്ടായിരുന്നില്ല. ഈ പശ്ചത്ത കോടതി വിധി.
A court has sentenced Bollywood actor Rajpal Yadav to three months' imprisonment in a ₹9 crore cheque bounce case. The trial court had earlier convicted and sentenced him in the case. However, the Delhi High Court upheld the conviction after dismissing the actor's appeals, resulting in the sentence taking effect. Rajpal Yadav was convicted in seven cheque bounce cases involving ₹9 crore. He will serve the sentences concurrently, meaning he will undergo all seven sentences at the same time. In addition, he has been directed to pay substantial compensation to the complainant. The High Court ordered that separate compensation must be paid in each of the seven cases. The verdict was delivered by a bench headed by Justice Swarana Kanta Sharma.