'മതനിയമങ്ങൾ പാലിക്കാത്ത വിശ്വാസിയാണ് ഞാൻ, എന്നെ വർഗീയവാദിയാക്കി'; അമ്മയിൽ നടക്കുന്നത് വ്യക്തിഹത്യയും വർഗീയ മുദ്രകുത്തലുമെന്ന് അൻസിബ ഹസ്സൻ

ചിലർ പാകിസ്ഥാനിലേക്ക് പോകാൻ പറയുന്നത് കേൾക്കുമ്പോൾ വലിയ മാനസിക വിഷമമുണ്ട്.
അന്‍സിബ ഹസന്‍
അന്‍സിബ ഹസന്‍
Published on

'അമ്മ' സംഘടനയ്ക്കുള്ളിൽ തനിക്കെതിരെ നടന്ന വ്യക്തിഹത്യകൾക്കും വർഗീയ മുദ്രകുത്തലുകൾക്കുമെതിരെ തുറന്നടിച്ച നടി അൻസിബ ഹസൻ. അമ്മയിൽ നടക്കുന്നത് വ്യക്തിഹത്യയും വർഗീയ മുദ്രകുത്തലുകലുമാണെന്ന് അൻസിബ ഹസൻ പറഞ്ഞു.

മതനിയമങ്ങൾ കർശനമായി പാലിക്കാത്ത ഒരു സാധാരണ വിശ്വാസിയായ തന്നെ ചിലർ മനഃപൂർവ്വം ഒരു വർഗീയവാദിയാക്കി ചിത്രീകരിക്കാൻ ശ്രമിക്കുകയായിരുന്നു. ഇന്ത്യയിൽ ജനിച്ച് വളർന്ന എല്ലാവരും തുല്യ അവകാശമുള്ള ഇന്ത്യൻ പൗരന്മാരാണ്. എന്നിട്ടും ചിലർ പാകിസ്ഥാനിലേക്ക് പോകാൻ പറയുന്നത് കേൾക്കുമ്പോൾ വലിയ മാനസിക വിഷമമുണ്ട്. പ്രത്യേകിച്ച് മതസൗഹാർദ്ദത്തോടെ ജീവിക്കുന്ന കേരളം പോലുള്ള ഒരു സ്ഥലത്തുനിന്ന് ഇത്തരമൊരു അനുഭവം ഉണ്ടാകുന്നത് ഒട്ടും പ്രതീക്ഷിക്കാത്തതും അങ്ങേയറ്റം വേദനയുളവാക്കുന്നതുമാണ്. അത് ഇനി ഉണ്ടാവരുത് ഒരാൾക്കും. അതുകൊണ്ടാണ് അത് പബ്ലിക് ആയിട്ട് പറയണമെന്ന് തോന്നിയത്. രാജിവെച്ച സമയത്ത് പോലും കാര്യങ്ങളൊന്നും പറഞ്ഞിരുന്നില്ല. രാജിവെച്ച സമയത്ത് തന്നെ വ്യക്തിഹത്യ ചെയ്ത കാര്യങ്ങൾ, വർഗ്ഗീയവാദിയായിട്ട് മുദ്രകുത്താൻ ശ്രമിച്ച കാര്യങ്ങൾ, ഇനിയൊരു സ്ത്രീയെ പറ്റിഎന്നല്ല ഒരു മനുഷ്യനെ പറ്റി ആണെങ്കിലും ഇത്രയും അപവാദകഥകളൊന്നും പറയാൻ പാടില്ല. അത്തരത്തിലാണ് അപവാദകഥകൾ പറഞ്ഞിരിക്കുന്നത്. ഇനി അങ്ങനെ ഉണ്ടാവരുത്.

മാത്രമല്ല പരാതിക്കാർ പോലീസ് സ്റ്റേഷനിലെത്തിയത് കൃത്യമായ ആസൂത്രണത്തോടെയാണെന്നും അൻസിബ പറഞ്ഞു. സ്റ്റേഷനിൽ നടന്ന കാര്യങ്ങൾ പരാതിക്കാരി ഫോണിൽ രഹസ്യമായി റെക്കോർഡ് ചെയ്തിരുന്നു. താൻ ഒരു മണിക്കൂറിലധികം പോലീസിനോട് സംസാരിച്ചതിന്റെ ഡിജിറ്റൽ തെളിവുകൾ കൈവശമുണ്ടെന്നാണ് പരാതിക്കാരി ആദ്യം അവകാശപ്പെട്ടിരുന്നത്. എന്നാൽ, കേസിൽ കഴമ്പില്ലെന്ന് പൊലീസ് വ്യക്തമാക്കിയതോടെ ഇവർ നിലപാട് മാറ്റുകയായിരുന്നു.

അന്‍സിബ ഹസന്‍
'ബയോപിക്കിലെ രാജാവ്', കളക്ഷനിൽ ഓപ്പണ്‍ഹൈമറിനെയും കടത്തിവെട്ടി മൈക്കൽ

താൻ 20 മിനിറ്റ് മാത്രമാണ് സ്റ്റേഷനിൽ ചെലവഴിച്ചതെന്നാണ് പരാതിക്കാരിയുടെ പുതിയ വാദം. പരാതിക്കാരിയുടെ വാക്കുകളിലെ ഈ പരസ്പരവിരുദ്ധമായ പ്രസ്താവനകൾ തന്നെയാണ് പരാതി വ്യാജമാണെന്നതിന്റെ ഏറ്റവും വലിയ തെളിവെന്നും അൻസിബ ക്യൂവിനു നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കി അഭിമുഖത്തിൽ പറയുന്നു.

Summary

A public figure has alleged being deliberately portrayed as a communalist despite identifying as an ordinary believer who values equality and religious harmony. The individual said that being told to “go to Pakistan” and facing character assassination caused deep emotional distress, and urged society to stop spreading baseless allegations against anyone.

Madism Digital
madismdigital.com