അതിരുകളില്ലാത്ത ശബ്ദം, സ്വരപരിവര്‍ത്തനത്തില്‍ കാലത്തെ മറികടന്ന ജാനകി

ഏത് കഥാപാത്രത്തിനും സാഹചര്യത്തിനും അനുസൃതമായി തന്റെ ശബ്ദം പൊരുത്തപ്പെടുത്താന്‍ അദ്യകാലം തൊട്ടുതന്നെ ജാനകിക്ക് കഴിഞ്ഞിരുന്നു.
അതിരുകളില്ലാത്ത ശബ്ദം, സ്വരപരിവര്‍ത്തനത്തില്‍ കാലത്തെ മറികടന്ന ജാനകി
Published on

തെന്നിന്ത്യയുടെ വാനമ്പാടി, എസ് ജാനകിക്ക് അത്തരം ഒരു വിശേഷണം വെറും ആലങ്കാരികം ആയിരുന്നില്ല. ആറ് പതിറ്റാണ്ടുകള്‍, ഇരുപതോളം ഭാഷകളിലായി 48,000-ത്തിലധികം ഗാനങ്ങള്‍. അത് മാത്രമായിരുന്നില്ല എസ് ജാനകിയെന്ന ഗായികയെ വ്യത്യസ്ഥയാക്കിയത്. വോക്കല്‍ മോഡുലേഷനുള്ള അപൂര്‍വ പ്രാവീണ്യമാണ് എസ് ജാനകിയെ ഇന്ത്യന്‍ സിനിമാ ഗാനമേഖലയില്‍ വ്യത്യസ്ഥയാക്കിയത്.

അതിരുകളില്ലാത്ത ശബ്ദം

പിച്ച് തിരുത്താനും സ്റ്റുഡിയോയില്‍ സാങ്കിതിക വിദ്യയുടെ സഹായത്തോടെയുള്ള ക്രമീകരണവും സാധ്യമാകുന്നതിന് മുന്‍പ് സ്വതസിദ്ധമായ ശൈലിയാല്‍ സംഗീത സംവിധായകരെ ജാനകി അതിശയിപ്പിച്ചിരുന്നു. ജാനകിയുടെ ഈ പ്രാവീണ്യം സ്വതന്ത്രമായ പരീക്ഷണങ്ങള്‍ക്ക് സംഗീതസംവിധായകര്‍ക്ക് അവസരം നല്‍കി. ഏത് കഥാപാത്രത്തിനും, സാഹചര്യത്തിനും അനുസൃതമായി തന്റെ ശബ്ദം പൊരുത്തപ്പെടുത്താന്‍ അദ്യകാലം തൊട്ടുതന്നെ ജാനകിക്ക് കഴിഞ്ഞിരുന്നു.

എസ് ജാനകിയുടെ ഈ മികവിന്റെ ഏറ്റവും തെളിവാര്‍ന്ന ഉദാഹരണമാണ് കന്നഡിയിലെ ഗന്ധദ ഗുഡിയിലെ ഗാനമായ എള്ളു ഹൊഗല്ല. പി.ബി. ശ്രീനിവാസിനൊപ്പം ജാനകി ആലപിച്ച ഈ ഗാനത്തില്‍ അവരുടെ ശബ്ദം ഒരു കൊച്ചു കുട്ടിയുടേതായിരുന്നു. വളരെ അനായാസമായാണ് ജാനതി കൊച്ചുകുട്ടിയുടെ ശബ്ദത്തില്‍ പാട്ടിന് ജീവന്‍ നല്‍കിയത്. കഥാപാത്രങ്ങളുടെ പൂര്‍ണതയ്ക്ക് വേണ്ടി ശബ്ദത്തില്‍ എത്രമാത്രം സ്വാഭാവികമായി മാറ്റം വരുത്താന്‍ കഴിയുമെന്നതിന്റെ ഉദാഹരണമായാണ് ആ ഗാനം വിലയിരുത്തപ്പെടുന്നത്.

അതിരുകളില്ലാത്ത ശബ്ദം, സ്വരപരിവര്‍ത്തനത്തില്‍ കാലത്തെ മറികടന്ന ജാനകി
പൃഥ്വിരാജ് എന്ന മലയാള സിനിമയുടെ അനിവാര്യത

ജാനകിയുടെ ഈ ആലാപന മികവിന് ഭാഷ ഒരിക്കലും ഒരു തടസമായിരുന്നില്ല. തെലുങ്ക് ഗാനമായ ഗോവുള്ളു തില്ലാന ഇതിന് മറ്റൊരു ഉദാഹരണമാണ്. ഇതില്‍ കഥാപാത്രമായ കുട്ടിയുടെ സൂക്ഷ്മമായ സംഭാഷണ രീതികളും നിഷ്‌കളങ്കതയും കൃത്യതയുമായി സമന്വയിപ്പിക്കുന്നു. വ്യത്യസ്ത കഥാപാത്രങ്ങള്‍ക്ക് വ്യത്യസ്തമായ വോക്കല്‍ ഐഡന്റിറ്റികള്‍ ഉപയോഗിച്ച്, ഫലപ്രദമായി 'ഡ്യുയറ്റ്' ചെയ്യുന്ന ഗാനങ്ങള്‍ റെക്കോര്‍ഡുചെയ്യുന്നതിലും ജാനകി പ്രശസ്തയായിരുന്നു.

ക്ലാസിക്കല്‍, റൊമാന്റിക് മെലഡികള്‍, നാടന്‍ പാട്ടുകള്‍, കോമിക് നമ്പറുകള്‍, യുഗ്മഗാനങ്ങള്‍ ഏതുഭാവവും ഒരുപോലെ അനായാസമായി ജാനകിക്ക് വഴങ്ങുമായിരുനന്നു. കര്‍ണാടക സംഗീതത്തില്‍ ത്യാഗരാജ കൃതികളുടെ ഒരു ആല്‍ബവും എസ് ജാനകി പുറത്തിറക്കിയിട്ടുണ്ട്.

തമിഴ് ചലച്ചിത്ര മേഖലയില്‍, പി. സുശീലയുള്‍പ്പെടെ നിരവധി ഗായകര്‍ ഉണ്ടായിരുന്ന സമയാത്താണ് എസ് ജാനകി തന്റേതായ കരിയര്‍ കെട്ടിപ്പെടുത്തത്. കെ.വി. മഹാദേവന്‍, എം.എസ്. വിശ്വനാഥന്‍ തുടങ്ങി അക്കാലത്തെ പ്രശസ്ത സംഗീത സംവിധായകരോടൊപ്പം പ്രവര്‍ത്തിച്ചു. അടുത്തിടെ അന്തരിച്ച ഭാരതിരാജ ആദ്യമായി സംവിധാനം നിര്‍വഹിച്ച 16 വയതിനിലെയിലെ 'സെന്തൂര പൂവേ' എന്ന ഗാനത്തിലൂടെ മികച്ച വനിതാ പിന്നണി ഗായികയ്ക്കുള്ള ദേശീയ ചലച്ചിത്ര പുരസ്‌കാരവും ജാനകി നേടി.

അതിരുകളില്ലാത്ത ശബ്ദം, സ്വരപരിവര്‍ത്തനത്തില്‍ കാലത്തെ മറികടന്ന ജാനകി
ബഹുമതികള്‍ പ്രലോഭിപ്പിക്കാത്ത ഗായിക; ആറ് പതിറ്റാണ്ട് ലോകത്തെ വിസ്മയിപ്പിച്ച ശബ്ദമാധുരി

അവിസ്മരണീയ ഗാനങ്ങള്‍

കൊഞ്ചും സലങ്കൈയിലെ 'സിംഗാര വേലനേ ദേവ' എസ് ജാനകിയുടെ മാസ്റ്റര്‍ പീസുകളുല്‍ ഒന്നാണ്. ഇതിഹാസ നാഗസ്വരം വിദ്വാന്‍ കാരുകുറിച്ചി അരുണാചലത്തിനൊപ്പമായിരുവന്നു ഈ ഗാനം. ആഭേരി രാഗത്തില്‍ ഒരുക്കിയ ഈ ഗാനം കര്‍ണാടക സംഗീതത്തിന്റെയും ചലച്ചിത്ര സംഗീതത്തിന്റെയും മികച്ച സംയോജനത്തിന് ഉദാഹരണമായി തുടരുകയാണ്. ജാനകിയും അരുണാചലവും അവരുടെ ഭാഗങ്ങള്‍ വെവ്വേറെ റെക്കോര്‍ഡുചെയ്ത ഈ ഗാനം പുറത്തിറങ്ങിയപ്പോള്‍ കാലാീതമായ സൃഷ്ടിയായി മാറി.

ദര്‍ബാരി കാനഡ എന്ന രാഗത്തില്‍ ഒരുക്കിയ കുങ്കുമത്തിലെ 'ചിന്നഞ്ചിരിയ വന്നപറവൈ' എന്ന ഗാനം അവരുടെ ശബ്ദത്തിന്റെ ആഴവും മാധുര്യവും കര്‍ണാടക സംഗീതത്തിന്റെ സൂക്ഷ്മതകള്‍ പ്രകടിപ്പിക്കാനുള്ള മികവും വ്യക്തമാ കഴിവും പ്രകടമാക്കി. ഇളയരാജയുടെ സംഗീതത്തില്‍ തെന്നിന്ത്യയില്‍ ജാനകി ഓളം സൃഷ്ടിച്ചു. നിരവധി ക്ലാസിക്ക് ഗാനങ്ങളായിരുന്നു ഈ കൂട്ടുകെട്ടില്‍ പിറന്നത്.

നാഥാ നീ വരും കാലൊച്ച കേള്‍ക്കുവാന്‍..... തുടങ്ങി ആഴക്കടലിന്റെ അങ്ങേ തലയ്ക്കായ് വരെ മലയാളത്തില്‍ എസ് ജാനകി ശബ്ദം നല്‍കിയ അനശ്വര ഗാനങ്ങള്‍ നിരവധിയാണ്. അനിവാര്യമായ വിടവാങ്ങലില്‍ ഇതിഹാസ ജീവിതം അവസാനിക്കുമ്പോഴും തെന്നിനന്ത്യയുടെ വാനമ്പാടിയുടെ ശബ്ദം കാലാതീതമായി ഇനിയും തുടരും.

Summary

S. Janaki, fondly known as the "Nightingale of South India," is one of India's greatest playback singers. Over a remarkable career spanning more than six decades, she recorded over 48,000 songs in nearly 20 languages. Renowned for her exceptional vocal modulation and versatility, Janaki brought unmatched emotion and character to every song, making her one of the most influential voices in Indian cinema and a legendary figure in playback singing.

Madism Digital
madismdigital.com