'ഞങ്ങളെ ഇസ്ലാമിലേയ്ക്ക് നയിച്ചത് അമ്മയാണ്'; വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും വെളിപ്പെടുത്തി സബ പട്ടൗഡി

'വാസ്തവത്തില്‍ അമ്മയാണ് ഇസ്ലാമിനെയും റമദാന്‍ നോമ്പിനേയും കുറിച്ചൊക്കെ പഠിപ്പിച്ചത്. എന്നാല്‍ ഒരു മതവും അടിച്ചേല്‍പ്പിച്ചിരുന്നില്ല'
'ഞങ്ങളെ ഇസ്ലാമിലേയ്ക്ക് നയിച്ചത് അമ്മയാണ്'; വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും വെളിപ്പെടുത്തി സബ പട്ടൗഡി
Published on

മാതാപിതാക്കളുടെ മതപരമായ ചിന്തകളെക്കുറിച്ചും താന്‍ വളര്‍ന്ന സാഹചര്യങ്ങളെക്കുറിച്ചും തുറന്നുപറഞ്ഞ് സബ പട്ടൗഡി. തങ്ങളെ ഇസ്ലാം മതത്തിന്റെ വഴിയില്‍ നയിച്ചത് അമ്മയാണെന്നും ഒരു തരത്തിലുള്ള ഹിന്ദു മതവിശ്വാസങ്ങളും തങ്ങള്‍ ആചരിച്ചിരുന്നില്ലെന്നും സബ വെളിപ്പെടുത്തി. തന്റെ മാതാപിതാക്കള്‍ മൂന്ന് മക്കളുടെ മേലും ഒരു മതവും അടിച്ചേല്‍പ്പിച്ചിട്ടില്ലെന്നും അവര്‍ പറഞ്ഞു. നടി ഷര്‍മിള ടാഗോറിന്റെയും അന്തരിച്ച ക്രിക്കറ്റ് താരം മന്‍സൂര്‍ അലി ഖാന്‍ പടൗഡിയുടെയും മകളാണ് സബ. ചലച്ചിത്ര താരങ്ങളായ സെയ്ഫ് അലി ഖാനും സോഹ അലി ഖാനും സഹോദരങ്ങളാണ്.

'ബിഗ് ബോളിവുഡ് ബഫ്‌സ്' എന്ന യൂട്യൂബ് ചാനലിന് നല്‍കിയ അഭിമുഖത്തിലാണ് സബ തന്റെ വ്യക്തിപരമായ വിശ്വാസങ്ങളെക്കുറിച്ച് സംസാരിച്ചത്. ദൈവത്തെക്കുറിച്ച് ചിന്തിക്കുമ്പോള്‍ മനസ്സില്‍ വരുന്നത് അല്ലാഹു എന്ന നാമമാണെന്നും എന്നാല്‍ അതിനര്‍ത്ഥം മറ്റ് മതങ്ങളെ ബഹുമാനിക്കുന്നില്ല എന്നല്ലെന്നും സബ വ്യക്തമാക്കി. ടൈഗര്‍ പട്ടൗഡിയുമായുള്ള വിവാഹശേഷം അമ്മ ഷര്‍മിള ഇസ്ലാമിലേക്ക് മാറിയെന്നും മക്കള്‍ക്ക് മതപരമായ ആശയക്കുഴപ്പമുണ്ടാകാതിരിക്കാനും ഒരു അടിത്തറയുണ്ടാകാനുമായി മക്കളെ ആ വിശ്വാസത്തിലേക്ക് നയിച്ചെന്നും അവര്‍ വ്യക്തമാക്കി.

'അമ്മയും അബ്ബയും വിവാഹിതരായപ്പോള്‍ അമ്മ ഇസ്ലാം മതം സ്വീകരിക്കുകയും ഞങ്ങളെ ആ വഴിയില്‍ നയിക്കുകയും ചെയ്തു. അതുകൊണ്ട് ഞങ്ങള്‍ ആശയക്കുഴപ്പത്തിലായില്ല. ഞങ്ങള്‍ ക്ഷേത്രങ്ങളില്‍ പോവുകയോ ഹിന്ദു മതം ആചരിക്കുകയോ ചെയ്തിരുന്നില്ല. വാസ്തവത്തില്‍ അമ്മയാണ് ഇസ്ലാമിനെയും റമദാന്‍ നോമ്പിനേയും കുറിച്ചൊക്കെ പഠിപ്പിച്ചത്. എന്നാല്‍ ഒരു മതവും അടിച്ചേല്‍പ്പിച്ചിരുന്നില്ല', സബ പറഞ്ഞു. ഷര്‍മിള ടാഗോര്‍ ഇസ്ലാം മതം സ്വീകരിച്ച് ആയിഷ എന്ന പേരാണ് സ്വീകരിച്ചത്.

'ഞങ്ങളെ ഇസ്ലാമിലേയ്ക്ക് നയിച്ചത് അമ്മയാണ്'; വളര്‍ന്ന സാഹചര്യത്തെക്കുറിച്ചും വിശ്വാസത്തെക്കുറിച്ചും വെളിപ്പെടുത്തി സബ പട്ടൗഡി
ലാലേട്ടൻ വന്നത് എന്നോടുള്ള സ്നേഹം കൊണ്ട്; 'ഖലീഫ'യിലെ മോഹൻലാൽ വേഷത്തെക്കുറിച്ച് പൃഥ്വിരാജ്

സഹോദരങ്ങളായ സെയ്ഫ് അലി ഖാനും സോഹ അലി ഖാനും മിശ്രവിവാഹം കഴിച്ചവരാണ്. വിശ്വാസം എന്നത് തികച്ചും വ്യക്തിപരമായ ഒന്നാണെന്നും ആരുടെയും മേല്‍ അടിച്ചേല്‍പ്പിക്കേണ്ട ഒന്നല്ലെന്നുമുള്ള നിലപാടാണ് കുടുംബത്തിനുള്ളത്. ആഘോഷങ്ങളുടെ കാര്യത്തില്‍ പൂര്‍ണ്ണ സ്വാതന്ത്ര്യമാണ് വീട്ടിലുണ്ടായിരുന്നത്. ക്രിസ്മസ്, ദീപാവലി, ഹോളി, പെരുന്നാള്‍ തുടങ്ങിയ എല്ലാ ആഘോഷങ്ങളും ഒരുപോലെ ആഘോഷിച്ചാണ് തങ്ങള്‍ വളര്‍ന്നതെന്ന് സബ ഓര്‍ത്തെടുക്കുന്നു. മാതാപിതാക്കളുടെ ഈ വിശാലമനസ്‌കത എല്ലാ മാതാപിതാക്കള്‍ക്കും മാതൃകയാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു.

വര്‍ഷങ്ങള്‍ക്ക് മുന്‍പ് അവതാരക സിമി ഗെര്‍വാളിന് നല്‍കിയ അഭിമുഖത്തില്‍, മതം മാറ്റത്തെക്കുറിച്ച് ചോദിച്ചപ്പോള്‍ ഷര്‍മിള പറഞ്ഞത് ഇങ്ങനെയായിരുന്നു, 'അത് എളുപ്പമുള്ളതോ വളരെ പ്രയാസമുള്ളതോ ആയിരുന്നില്ല. അതിനെ നേരിടുകയും മനസ്സിലാക്കുകയും ചെയ്യേണ്ടതുണ്ടായിരുന്നു. അതിനുമുമ്പ് ഞാന്‍ അത്ര വലിയ ദൈവവിശ്വാസി ആയിരുന്നില്ല. എന്നാല്‍ ഇപ്പോള്‍ എനിക്ക് ഹിന്ദു മതത്തെക്കുറിച്ചും ഇസ്ലാമിനെക്കുറിച്ചും കൂടുതല്‍ കാര്യങ്ങള്‍ അറിയാമെന്ന് കരുതുന്നു'. വ്യത്യസ്ത മതങ്ങളില്‍പ്പെട്ട പ്രമുഖ വ്യക്തികളുടെ വിവാഹമായതിനാല്‍ അന്ന് വലിയ എതിര്‍പ്പുകള്‍ കുടുംബത്തിന് നേരിടേണ്ടി വന്നിരുന്നു. വിവാഹവാര്‍ത്ത പുറത്തുവന്നപ്പോള്‍ 'തോക്കുകള്‍ സംസാരിക്കും' എന്ന തരത്തിലുള്ള വധഭീഷണികള്‍ വരെ തങ്ങള്‍ക്ക് ലഭിച്ചിരുന്നതായി 'ട്വീക്ക് ഇന്ത്യ'യ്ക്ക് നല്‍കിയ അഭിമുഖത്തില്‍ ഷര്‍മിള വെളിപ്പെടുത്തിയിട്ടുണ്ട്.

Summary

Saba Pataudi has opened up about her family’s religious upbringing, saying that her mother, actress Sharmila Tagore, guided her and her siblings toward Islam after marrying former cricketer Mansoor Ali Khan Pataudi. Saba said their parents never imposed any religion on their children and that they did not practise Hindu religious traditions while growing up. At the same time, the family respected other faiths and celebrated festivals including Christmas, Diwali, Holi and Eid. Saba said her personal belief is in Allah, while emphasising that faith is an individual choice and should not be imposed on anyone.

Madism Digital
madismdigital.com