അദ്ദേഹം അവശനാണോ... സല്‍മാന്‍ ഖാന്റെ ആരോഗ്യത്തെക്കുറിച്ച് ചൂടുള്ള ചര്‍ച്ച

പുതിയ വീഡിയോ പുറത്തുവന്നതോടെ സൽമാൻ ഖാന്റെ ആരോഗ്യത്തെക്കുറിച്ച് സോഷ്യൽ മീഡിയയിൽ ചർച്ചകൾ ഉയർന്നിരുന്നു
അദ്ദേഹം അവശനാണോ... സല്‍മാന്‍ ഖാന്റെ ആരോഗ്യത്തെക്കുറിച്ച് ചൂടുള്ള ചര്‍ച്ച
Published on

പതിറ്റാണ്ടുകൾ പിന്നിട്ട സിനിമാ ജീവിതത്തിൽ എന്നും ചുറുചുറുക്കോടെ ആരാധകരെ വിസ്മയിപ്പിച്ച താരമാണ് സൽമാൻ ഖാൻ. എന്നാൽ കഴിഞ്ഞ ദിവസം പുറത്തിറങ്ങിയ ഒരു വിഡിയോ സൽമാൻ ഖാന്റെ ആരോഗ്യസ്ഥിതിയെ കുറിച്ചുള്ള ചർച്ചകൾക്ക് വഴിതുറന്നിരുന്നു. വെള്ളിയാഴ്ച മുംബൈയിൽ നടന്ന ഒരു പരിപാടിയിൽ പങ്കെടുത്ത സൽമാൻ ഖാൻ അവശനാണെന്നാണ് ചർച്ചകളുടെ ഉള്ളടക്കം.

വെള്ളിയാഴ്ച രാത്രി മുംബൈയിലെ ചേരി പുനരധിവാസ അതോറിറ്റിയുടെ പുതിയ സഹായ കേന്ദ്രത്തിൽ നടൻ സൽമാൻ ഖാൻ എത്തിയതിന്റെ ചിത്രങ്ങളും വിഡിയോ ദൃശ്യങ്ങളുമാണ് സമൂഹ മാധ്യമങ്ങളിൽ പുതിയ ചർച്ചകൾക്ക് കാരണമായത്. അദ്ദേഹത്തിനെ എന്തെങ്കിലും അസുഖങ്ങൾ വേട്ടയാടുന്നുണ്ടോ എന്നുൾപ്പടെ നിരവധി ആശങ്കകളാണ് ആരാധകർ പങ്കുവെക്കുന്നത്. അതേസമയം, അറുപത് പിന്നിട്ട താരത്തിന് പ്രായത്തിന്റേതായ മാറ്റങ്ങളുണ്ടാകും എന്നാണ് ഒരു വിഭാഗം ആരാധകരുടെ വാദം.

അദ്ദേഹം അവശനാണോ... സല്‍മാന്‍ ഖാന്റെ ആരോഗ്യത്തെക്കുറിച്ച് ചൂടുള്ള ചര്‍ച്ച
'മോണലിന്റെ വിയോഗം എന്നെ തളർത്തി, പക്ഷേ തോറ്റുകൊടുക്കാൻ ഞാനില്ല'; മടങ്ങിവരവിനെക്കുറിച്ച് സിമ്രാൻ മനസ്സ് തുറക്കുന്നു

ആളുകളുടെ സംശയങ്ങൾ വർധിച്ചതോടെ ചോദ്യങ്ങൾക്ക് മറുപടിയുമായി സൽമാൻ ഖാൻ തന്നെ രം​ഗത്തെത്തി. ഇൻസ്റ്റ​ഗ്രാമിൽ തന്റെ ചിത്രം പങ്കുവെച്ച് കൊണ്ട് എല്ലാവരുടെയും ആരോ​ഗ്യം എങ്ങനെയുണ്ടെന്നാണ് താരം കുറിച്ചത്.

സൽമാൻ ഖാൻ അടുത്തതായി അഭിനയിക്കുന്നത് മെയ് വാർ റെസ്റ്റ് ഇൻ പീസ് എന്ന ചിത്രത്തിലാണ്. അപൂർവ ലഖിയ സംവിധാനം ചെയ്യുന്ന ഈ ചിത്രത്തിൽ നടൻ ചിത്രാംഗദ സിങ് ഒരു പ്രധാന വേഷത്തിൽ അഭിനയിക്കുന്നു. 2020ൽ ഇന്ത്യയിലെ ലഡാക്കിലെ തർക്ക പ്രദേശമായ ഗാൽവാൻ താഴ്‌വരയിൽ ഇന്ത്യയും ചൈനീസ് സൈനികരും തമ്മിലുണ്ടായ ഏറ്റുമുട്ടലിനെ അടിസ്ഥാനമാക്കിയാണ് വരാനിരിക്കുന്ന ചിത്രം.

വംശി പൈഡിപ്പള്ളി സംവിധാനം ചെയ്യുന്ന പുതിയ ചിത്രത്തിൽ നയൻതാരയ്‌ക്കൊപ്പം സൽമാനും അഭിനയിക്കുന്നുണ്ട്. 2027ലെ ഈദ് ദിനത്തിൽ ചിത്രം റിലീസാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.

Summary

Salman Khan sparked concern among fans after appearing visibly fatigued at a public event in Mumbai. As videos from the event went viral, social media was flooded with speculation about his health. The actor later responded through an Instagram post, while continuing work on his upcoming film projects.

Madism Digital
madismdigital.com