ഇനി സിനിമകള്‍ക്ക് ഇടവേള, ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നു; ഗര്‍ഭിണിയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സാമന്ത

'എന്റെ നിലവിലെ ശാരീരികാവസ്ഥ കണക്കിലെടുത്ത്, 'മാ ഇന്റി ബംഗാരം' സിനിമയ്ക്ക് ശേഷം എനിക്ക് ചെറിയൊരു ഇടവേള എടുക്കേണ്ടി വരും. പ്രസവാവധിക്ക് ശേഷം, ആരാധകര്‍ക്കായി മറ്റൊരു മികച്ച ചിത്രവുമായി ഞാന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും,' സാമന്ത
ഇനി സിനിമകള്‍ക്ക് ഇടവേള, ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നു; ഗര്‍ഭിണിയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സാമന്ത
Published on

താന്‍ ഗര്‍ഭിണിയാണെന്ന വാര്‍ത്ത ഔദ്യോഗികമായി സ്ഥിരീകരിച്ച് പ്രമുഖ തെന്നിന്ത്യന്‍ നടി സാമന്ത റൂത്ത് പ്രഭു. തന്റെ പുതിയ ചിത്രമായ 'മാ ഇന്റി ബംഗാരം' എന്ന സിനിമയുടെ വിജയ ആഘോഷത്തിനിടയില്‍ മാധ്യമങ്ങളോട് സംസാരിക്കവെയാണ് താരം ഈ സന്തോഷവാര്‍ത്ത പങ്കുവെച്ചത്. നിലവിലുള്ള സിനിമകളുടെ ചിത്രീകരണം പൂര്‍ത്തിയാക്കിയ ശേഷം പ്രസവാവധിയിലേക്ക് പ്രവേശിക്കുമെന്നും സാമന്ത അറിയിച്ചു.

'എന്റെ നിലവിലെ ശാരീരികാവസ്ഥ കണക്കിലെടുത്ത്, 'മാ ഇന്റി ബംഗാരം' സിനിമയ്ക്ക് ശേഷം എനിക്ക് ചെറിയൊരു ഇടവേള എടുക്കേണ്ടി വരും. പ്രസവാവധിക്ക് ശേഷം, ആരാധകര്‍ക്കായി മറ്റൊരു മികച്ച ചിത്രവുമായി ഞാന്‍ വീണ്ടും ക്യാമറയ്ക്ക് മുന്നിലെത്തും,' സാമന്ത പറഞ്ഞു. 'മാ ഇന്റി ബംഗാരം' സിനിമയുടെ വിജയ ആഘോഷ ചടങ്ങുകളില്‍ പങ്കെടുത്ത സാമന്തയുടെ ദൃശ്യങ്ങളില്‍ താരം ഗര്‍ഭിണിയാണെന്ന സൂചനകള്‍ ഉണ്ടായിരുന്നു. ഇതേത്തുടര്‍ന്ന് കഴിഞ്ഞ കുറച്ചു ദിവസങ്ങളായി സോഷ്യല്‍ മീഡിയയില്‍ വലിയ രീതിയിലുള്ള അഭ്യൂഹങ്ങള്‍ പ്രചരിച്ചിരുന്നു. ഇതിനെല്ലാം വിരാമമിട്ടുകൊണ്ടാണ് ഇപ്പോള്‍ താരം തന്നെ നേരിട്ട് രംഗത്തെത്തിയിരിക്കുന്നത്.

സിനിമയുടെ വിജയത്തിനൊപ്പം തന്നെ ഈ സന്തോഷവാര്‍ത്തയും എത്തിയത് ഇരട്ടി മധുരമായെന്ന് ചിത്രത്തിന്റെ അണിയറപ്രവര്‍ത്തകര്‍ പറഞ്ഞു. സാമന്ത ഇപ്പോള്‍ തന്റെ ഗര്‍ഭകാലത്തിന്റെ ആദ്യത്തെ മൂന്ന് മാസങ്ങളിലൂടെയാണ് കടന്നുപോകുന്നതെന്നും 2026 ഡിസംബറിലാണ് കുഞ്ഞ് ജനിക്കുകയെന്നും അവര്‍ വ്യക്തമാക്കി. അമ്മയാകുക എന്നത് സാമന്തയുടെ വലിയൊരു ആഗ്രഹമായിരുന്നെന്നും ദമ്പതികള്‍ ഇപ്പോള്‍ ഏറെ സന്തോഷത്തിലാണെന്നും അവര്‍ കൂട്ടിച്ചേര്‍ത്തു. 'മാ ഇന്റി ബംഗാരം' ചിത്രത്തിന്റെ സംവിധായിക നന്ദിനി റെഡ്ഡിയും സാമന്തയുടെ ഗര്‍ഭവാര്‍ത്തയെക്കുറിച്ച് പ്രതികരിച്ചു. 'ഞങ്ങളുടെ ചിത്രം വന്‍ വിജയമായിരിക്കുന്ന ഈ വേളയില്‍ സാമന്തയുടെ ജീവിതത്തിലേക്ക് ഈ സന്തോഷം കൂടി എത്തിയത് ഏറ്റവും മനോഹരമായ കാര്യമാണ്', നന്ദിനി പറഞ്ഞു.

ഇനി സിനിമകള്‍ക്ക് ഇടവേള, ജീവിതത്തിലേക്ക് പുതിയൊരു അതിഥി എത്തുന്നു; ഗര്‍ഭിണിയാണെന്ന വാര്‍ത്ത സ്ഥിരീകരിച്ച് സാമന്ത
രവി മോഹന്റെ ചെന്നൈയിലെ വസതിയില്‍ മോഷണം; വീട്ടുജോലിക്കാരെ തടഞ്ഞുവെച്ചതായി റിപ്പോര്‍ട്ട്

2025 ഡിസംബറിലായിരുന്നു പ്രമുഖ ചലച്ചിത്ര സംവിധായകന്‍ രാജ് നിഡിമോരുവുമായുള്ള സാമന്തയുടെ വിവാഹം. കോയമ്പത്തൂരിലെ ഇഷ യോഗ സെന്ററിലുള്ള ലിംഗ ഭൈരവി ക്ഷേത്രത്തില്‍ വെച്ച് നടന്ന ലളിതമായ ചടങ്ങിലായിരുന്നു ഇരുവരും വിവാഹിതരായത്. സാമന്തയുടെ കരിയറിലെ മികച്ച കഥാപാത്രങ്ങളിലൊന്നായ 'രാജി'യെ അവതരിപ്പിച്ച 'ദി ഫാമിലി മാന്‍ 2' എന്ന വെബ് സീരീസിന്റെ ചിത്രീകരണത്തിനിടയിലാണ് ഇരുവരും പരിചയപ്പെടുന്നത്. പിന്നീട് 2024-ല്‍ പുറത്തിറങ്ങിയ 'സിറ്റാഡല്‍: ഹണി ബണ്ണി' എന്ന സീരീസിലും ഇവര്‍ ഒന്നിച്ച് പ്രവര്‍ത്തിച്ചു.

അതേസമയം, സാമന്തയുടെ സ്വന്തം ബാനറായ 'ട്രലാല മൂവിംഗ് പിക്‌ചേഴ്‌സും' രാജ് നിഡിമോരുവും ഹിമാങ്ക് റെഡ്ഡി ഡുവ്വുരുവും ചേര്‍ന്ന് നിര്‍മ്മിച്ച 'മാ ഇന്റി ബംഗാരം' ആഗോളതലത്തില്‍ 50 കോടിയിലധികം രൂപ കളക്ഷന്‍ നേടിക്കഴിഞ്ഞു. മികച്ച പ്രേക്ഷക പ്രതികരണങ്ങളോടെ തീയേറ്ററുകളില്‍ മുന്നേറുകയാണ് ചിത്രം. 2013-ലെ 'ജബര്‍ദസ്ത്', 2019-ലെ 'ഓ ബേബി' എന്നീ ചിത്രങ്ങള്‍ക്ക് ശേഷം നന്ദിനി റെഡ്ഡിയും സാമന്തയും ഒന്നിക്കുന്ന മൂന്നാമത്തെ ചിത്രമാണിത്. പേശികളെ ബാധിക്കുന്ന 'മയോസൈറ്റിസ്' എന്ന രോഗാവസ്ഥയില്‍ നിന്നുള്ള മോചനത്തിന് ശേഷം ഒരു പ്രധാന നടിയെന്ന നിലയില്‍ സാമന്തയുടെ ശക്തമായ തിരിച്ചുവരവായാണ് ഈ ചിത്രം വിലയിരുത്തപ്പെടുന്നത്.

Summary

Actress Samantha Ruth Prabhu has reportedly confirmed that she is pregnant while speaking during the success celebrations of her latest film, Maa Inti Bangaram. The actress said she plans to complete her current commitments before taking maternity leave and will return to acting after the break. Rumors about Samantha's pregnancy had been circulating on social media following her recent public appearances. Addressing the speculation, the actress shared the news publicly and expressed her excitement about the new phase of her life.

Madism Digital
madismdigital.com