‘സിനിമയ്ക്ക് വേണ്ടി സ്റ്റേജ് ഷോ വേണ്ടെന്ന് വെക്കണോ?’; നിലപാട് വ്യക്തമാക്കി ഷംന കാസിം

അടുത്ത നാല് മാസത്തേക്ക് സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിൽക്കണമെന്ന് ഒരു പ്രമുഖ സംവിധായകൻ തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഷംന കാസിം വെളിപ്പെടുത്തി.
‘സിനിമയ്ക്ക് വേണ്ടി സ്റ്റേജ് ഷോ വേണ്ടെന്ന് വെക്കണോ?’; നിലപാട് വ്യക്തമാക്കി ഷംന കാസിം
Published on

കരിയറിന്റെ തുടക്കത്തിൽ സ്റ്റേജ് ഷോകളിൽ സജീവമായിരുന്നത് സിനിമയിലെ അവസരങ്ങളെ ബാധിച്ചിട്ടുണ്ടെന്നും, അതിന്റെ പേരിൽ മാറ്റിനിർത്തലുകൾ നേരിട്ടിട്ടുണ്ടെന്നും നടി ഷംന കാസിം. സ്റ്റേജ് ഷോകൾ ചെയ്യുന്ന നിരവധി താരങ്ങൾ സിനിമയിലുണ്ടെങ്കിലും, തന്റെ കാര്യത്തിൽ ചില സംവിധായകർ വ്യത്യസ്തമായ സമീപനമാണ് സ്വീകരിച്ചിരുന്നതെന്നും ഷംന പറഞ്ഞു. ഡാൻസ് റിയാലിറ്റി ഷോയിലൂടെ കലാരം​ഗത്തേക്ക് എത്തിയ നടിയാണ് ഷംന കാസിം. മലയാളത്തിന് പുറമെ തമിഴ്, തെലുങ്ക്, കന്നഡ ഭാഷകളിലും ഷംന ശ്രദ്ധേയമായ വേഷങ്ങൾ അവതരിപ്പിച്ചിട്ടുണ്ട്. അടുത്തിടെ പുറത്തിറങ്ങിയ ‘ജയിലർ 2’വിലെ ഷംനയുടെ നൃത്തവും ഏറെ ശ്രദ്ധ നേടിയിരുന്നു.

അടുത്ത നാല് മാസത്തേക്ക് സ്റ്റേജ് ഷോകളിൽ നിന്ന് വിട്ടുനിൽക്കണമെന്നും സിനിമയിൽ കൂടുതൽ ശ്രദ്ധ കേന്ദ്രീകരിക്കണമെന്നും ഒരു പ്രമുഖ സംവിധായകൻ തന്നോട് ആവശ്യപ്പെട്ടിട്ടുള്ളതായും ഷംന കാസിം വെളിപ്പെടുത്തി. നൃത്തത്തോടുള്ള തന്റെ താൽപര്യം കരിയറിലുടനീളം നിലനിർത്തുന്ന താരം, വിവിധ വേദികളിൽ കലാപരിപാടികളുമായി എത്താറുണ്ട്. എന്നാൽ, സ്റ്റേജ് ഷോകൾ ചെയ്യുന്നതിന്റെ പേരിൽ മാത്രം താൻ സിനിമയിൽ നിന്ന് മാറ്റിനിർത്തപ്പെട്ടിട്ടുണ്ടെന്നും ഷംന പറഞ്ഞു.

‘സിനിമയ്ക്ക് വേണ്ടി സ്റ്റേജ് ഷോ വേണ്ടെന്ന് വെക്കണോ?’; നിലപാട് വ്യക്തമാക്കി ഷംന കാസിം
‘നിങ്ങളുടെ ഗോത്രം ഏതാണ്?’ ചോദ്യം കേട്ട് ഞെട്ടി; തമിഴ്നാട്ടിൽ ജാതിബോധം ആഴത്തിലുണ്ടെന്ന് ഐശ്വര്യ ലക്ഷ്മി

മറ്റുള്ളവരുടെ വാക്ക് വിശ്വസിച്ച് ന്യത്തം ചെയ്യുന്നത് താൻ അന്ന് നിർത്തിവെച്ചിരുന്നെങ്കിൽ ‘ജയിലർ 2’വിലെ പാട്ട് തനിക്ക് ലഭിക്കുമായിരുന്നോ എന്ന് അറിയില്ലെന്നും താരം പറഞ്ഞു. സംവിധായകർ മാത്രമല്ല, സ്റ്റേജ് ഷോകൾ താൽക്കാലികമായി ഒഴിവാക്കാൻ മാനേജർമാരും നിർദേശിച്ചിരുന്നതായി താരം വ്യക്തമാക്കി. ഏത് പരിപാടിയായാലും ഷംനയുടെ ന്യത്തം ഉണ്ടാകുമെന്നും, കുറച്ചുകാലത്തേക്ക് സ്റ്റേജ് ഷോകൾ ഒഴിവാക്കിയാൽ മികച്ച സിനിമകൾ ലഭിക്കുമെന്നും, അവർ ചൂണ്ടിക്കാട്ടിയിരുന്നതായി ഷംന പറഞ്ഞു. എന്നാൽ സ്റ്റേജ് ഷോകളും സിനിമയും തമ്മിൽ എന്താണ് ബന്ധമെന്ന് തനിക്ക് വ്യക്തമായിട്ടില്ലെന്നും താരം കൂട്ടിചേർത്തു.

‘സിനിമയ്ക്ക് വേണ്ടി സ്റ്റേജ് ഷോ വേണ്ടെന്ന് വെക്കണോ?’; നിലപാട് വ്യക്തമാക്കി ഷംന കാസിം
ഭിന്നശേഷി അവകാശനിയമവും പുനരധിവാസ ഗ്രാമവും

ഒപ്പം, സ്റ്റേജ് ഷോകൾ ചെയ്യാനുള്ള തന്റെ തീരുമാനം ഒരിക്കലും തെറ്റായിരുന്നുവെന്ന് തോന്നിയിട്ടില്ലെന്ന് ഷംന വ്യക്തമാക്കി. സാമ്പത്തിക ബുദ്ധിമുട്ടുകൾ കാരണമാണ് താൻ ഇപ്പോഴും സ്റ്റേജ് ഷോകൾ ചെയ്യുന്നതെന്ന് ചിലർ പറയാറുണ്ടെന്നും, എന്നാൽ തനിക്ക് നൃത്തത്തോടുള്ള ഇഷ്ടമാണ് അതിന് പിന്നിലെ പ്രധാന കാരണമെന്നും താരം പറഞ്ഞു.

‘‘വെറുതെ വീട്ടിലിരുന്നാൽ ആരും എനിക്ക് ഒന്നും തരില്ല. എല്ലാവരും ജോലി ചെയ്യുന്നത് പണം ആവശ്യമായതുകൊണ്ടാണ്. നമ്മളാരും സൗജന്യമായി ഒന്നും ചെയ്യുന്നില്ല. എന്നാൽ ന്യത്തം എനിക്ക് ഇഷ്ടമുള്ള കാര്യമാണ്. 30 ദിവസം തുടർച്ചയായി ഷോകളുണ്ടായാലും ന്യത്തം ചെയ്യുന്നതിൽ എനിക്ക് മടുപ്പോ ക്ഷീണമോ തോന്നാറില്ല. എത്ര നേരം വേണമെങ്കിലും ന്യത്തം ചെയ്യാൻ എനിക്ക് സാധിക്കും,’’ ഷംന പറഞ്ഞു.

Summary

Actress Shamna Kasim reveals that she was sidelined from film opportunities for doing stage shows. Despite advice from filmmakers and managers to temporarily stop dancing, Shamna chose to continue because of her passion. She says stopping dance might have cost her opportunities like her performance in Jailer 2.

Madism Digital
madismdigital.com