'കേട്ടറിഞ്ഞല്ല, അനുഭവിച്ചറിഞ്ഞാണ് വിലയിരുത്തേണ്ടത്'; ഷെയിൻ നിഗത്തെക്കുറിച്ച് മനസുതുറന്ന് ഷോബി തിലകനും കോട്ടയം രമേഷും

കേട്ടറിവുകൾക്കല്ല അനുഭവങ്ങൾക്കാണ് പ്രാധാന്യം നല്‍കേണ്ടത്
'കേട്ടറിഞ്ഞല്ല, അനുഭവിച്ചറിഞ്ഞാണ് വിലയിരുത്തേണ്ടത്'; ഷെയിൻ നിഗത്തെക്കുറിച്ച് മനസുതുറന്ന് ഷോബി തിലകനും കോട്ടയം രമേഷും
Published on

നടന്‍ ഷെയ്ന്‍ നിഗത്തെ പ്രശംസിച്ച് ഷോബി തിലകനും കോട്ടയം രമേഷും. ഞങ്ങളോടുള്ള പെരുമാറ്റം കണ്ടിടത്തോളം ഷെയ്ൻ വളരെ നല്ല വ്യക്‌തിത്വത്തിന് ഉടമയാണ്. മറ്റുള്ളവർ പറയുന്നത് കേൾക്കാതെ സ്വന്തം അനുഭവത്തിൽനിന്നു വേണം ആളുകളെ മനസിലാക്കാനെന്നും ഇരുവരും പറഞ്ഞു. 'ദൃഢം' എന്ന ചിത്രത്തിന്റെ പ്രൊമോഷനുമായി ബന്ധപ്പെട്ട് മീഡിയ വണ്ണിന് നൽകിയ അഭിമുഖത്തിലായിരുന്നു ഇരുവരെയുടെയും പ്രതികരണം.

സംഭാഷണത്തിന്റെ പൂർണരൂപം

ഷെയിൻ നിഗത്തെക്കുറിച്ച് പലരും പലതും പറഞ്ഞുകേട്ടിട്ടുണ്ടെന്നും പക്ഷേ കേട്ടറിവുകളല്ല, നേരിട്ടുള്ള അനുഭവങ്ങളെയാണ് വിശ്വസിക്കുന്നതന്നുമായിരുന്നു ഷോബി തിലകന്റെ പ്രതികരണം. ആ കാര്യത്തിൽ നമ്മൾ തോമാസ്ലീഹയുടെ ആളാകണം. കേട്ടറിഞ്ഞ് വിശ്വസിക്കാതെ തൊട്ടറിഞ്ഞു വേണം വിശ്വസിക്കാൻ. അനുഭവത്തിലൂടെ നമ്മൾ മനസിലാക്കുക. ആരെങ്കിലും പറയുന്നത് വെച്ച് ഒരാളെ വിലയിരുത്താൻ പാടില്ല. നമ്മളോട് എങ്ങനെയാണോ ഒരാൾ പെരുമാറുന്നത് അതിന്റെ ആശ്രയിച്ചാണ് നമ്മളും തിരിച്ച് പെരുമാറുന്നത്.

'കേട്ടറിഞ്ഞല്ല, അനുഭവിച്ചറിഞ്ഞാണ് വിലയിരുത്തേണ്ടത്'; ഷെയിൻ നിഗത്തെക്കുറിച്ച് മനസുതുറന്ന് ഷോബി തിലകനും കോട്ടയം രമേഷും
'സിനിമ തന്ത്രങ്ങൾ നിറഞ്ഞ മറ്റൊരു ലോകമാണെന്ന് തിരിച്ചറിയാൻ വൈകി'; വേട്ടയാടപ്പെട്ട നാളുകളെക്കുറിച്ച് ഷെയിൻ നിഗം; വിവാദങ്ങൾക്കു പിന്നിലെ സത്യാവസ്ഥ ഇതാ!

ഷെയിനെക്കുറിച്ച് കേട്ടതു പോലെയൊന്നുമല്ല അനുഭവത്തിലുള്ളത്. മാനുഷർക്ക് എല്ലായിടത്തും ഒരേ രീതിയിൽ പെരുമാറാൻ സാധിച്ചുവെന്ന് വരില്ലല്ലോ. അങ്ങനെ പെരുമാറണമെങ്കിൽ നമ്മളൊക്കെ പ്രോഗ്രാം ചെയ്തു വെച്ച റോബോട്ടുകളായിരുന്നിരിക്കണം. ഞങ്ങളോടുള്ള അനുഭവത്തിന്റെ വെളിച്ചത്തിൽ അദ്ദേഹം വളരെ നല്ല വ്യക്തിയാണെന്നായിരുന്നു കോട്ടയം രമേഷിന്റെ പ്രതികരണം.

'കേട്ടറിഞ്ഞല്ല, അനുഭവിച്ചറിഞ്ഞാണ് വിലയിരുത്തേണ്ടത്'; ഷെയിൻ നിഗത്തെക്കുറിച്ച് മനസുതുറന്ന് ഷോബി തിലകനും കോട്ടയം രമേഷും
'ഇവളുമാർക്ക് എന്ത് കഥ?'; വാഴ 3 പ്രഖ്യാപനത്തോടെ വിഷം തുപ്പുന്ന 'ആൺ' ബോധങ്ങൾ

മേയ് എട്ടിന് റിലീസിനു തയാറെടുക്കുന്ന ചിത്രമാണ് 'ദൃഢം'. നവാഗതനായ മാർട്ടിൻ ജോസഫ് സംവിധാനം ചെയ്ത ചിത്രത്തിൽ ഷെയിൻ വീണ്ടും പോലീസ് വേഷത്തിലെത്തുന്നു. ഷോബി തിലകനെയും കോട്ടയം രമേഷിനെയും കൂടാതെ ദിനേശ് പ്രഭാകർ, നന്ദൻ ഉണ്ണി, വിനോദ് ബോസ്, കൃഷ്ണപ്രഭ തുടങ്ങി വലിയൊരു താരനിര തന്നെ ചിത്രത്തിൽ അണിനിരക്കുന്നു.

ഇ ഫോർ എക്‌സ്‌പെരിമെൻറ്‌സ്, ജീത്തു ജോസഫ് (ബെഡ് ടൈം സ്റ്റോറീസ്) എന്നിവർ ചേർന്ന് അവതരിപ്പിക്കുന്ന ചിത്രം മുകേഷ് ആർ മെഹ്തയും സി വി സാരഥിയുമാണ് നിർമിച്ചിരിക്കുന്നത്. ജോമോൻ ജോൺ, ലിന്റോ ദേവസ്യ എന്നിവർ ചേർന്നാണ് കഥ, തിരക്കഥ, സംഭാഷണം എന്നിവ ഒരുക്കിയിരിക്കുന്നത്.

'കേട്ടറിഞ്ഞല്ല, അനുഭവിച്ചറിഞ്ഞാണ് വിലയിരുത്തേണ്ടത്'; ഷെയിൻ നിഗത്തെക്കുറിച്ച് മനസുതുറന്ന് ഷോബി തിലകനും കോട്ടയം രമേഷും
കണ്ണുനനയിച്ച അതിജീവനഗാഥകൾ; സ്നേഹവും പ്രതീക്ഷയും ഇഴചേർന്ന മലയാളത്തിലെ മികച്ച സർവൈവൽ മൂവികൾ! ഏതാണ് നിങ്ങളുടെ പ്രിയപ്പെട്ട ചിത്രം?

English Summary: Shobi Thilakan and Kottayam Ramesh spoke positively about Shane Nigam during the promotions of Dridham. They emphasized that people should judge others based on personal experience rather than public opinions or rumours, describing Shane as a genuinely good person in their experience.

Madism Digital
madismdigital.com