8 കിലോ ചിലങ്കയണിഞ്ഞ് 25 ദിവസം പരിശീലനം; പേശികൾക്ക് പരിക്കേറ്റിട്ടും 'ഈത'ക്കായി ശ്രദ്ധ തയ്യാറായിരുന്നു

ഓരോ കാലിലും 4 കിലോ വീതമുള്ള ചിലങ്കയണിഞ്ഞായിരുന്നു എട്ട് മണിക്കൂർ നീണ്ട പരിശീലനം.
8 കിലോ ചിലങ്കയണിഞ്ഞ് 25 ദിവസം പരിശീലനം; പേശികൾക്ക് പരിക്കേറ്റിട്ടും 'ഈത'ക്കായി ശ്രദ്ധ തയ്യാറായിരുന്നു
Published on: 

മറാത്തി നാടോടി കലാരൂപമായ ലാവണിയും തമാശയും വെള്ളിത്തിരയിലെത്തിക്കാൻ കഠിനമായ പരിശീലനമാണ് ശ്രദ്ധ കപൂർ നടത്തിയതെന്ന് വെളിപ്പെടുത്തി 'ഈത'യുടെ സംവിധായകൻ ലക്ഷ്മൺ ഉത്തേക്കർ. ചിത്രത്തിലെ ലാവണി ഗാനരംഗത്തിനായി 25 ദിവസത്തോളം ഭാരമേറിയ ചിലങ്കകൾ അണിഞ്ഞ് പരിശീലനം നടത്തിയ ശ്രദ്ധ, ചിത്രീകരണത്തിനിടെ പേശികൾക്ക് പരിക്കേറ്റിട്ടും പിന്മാറാൻ തയ്യാറായിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. പൂനെയിൽ നടന്ന 'ജി ജി രേ ജി' എന്ന ഗാനത്തിന്റെ ലോഞ്ച് ചടങ്ങിലായിരുന്നു സംവിധായകന്റെ വെളിപ്പെടുത്തൽ.

ഗാനത്തിന്റെ ചിത്രീകരണത്തിനായി മധ് ഐലൻഡിൽ വലിയ സെറ്റ് ഒരുക്കിയിരുന്നതായും വൈഭവി മർച്ചന്റാണ് ഗാനത്തിന് നൃത്തസംവിധാനം നിർവഹിച്ചതെന്നും ലക്ഷ്മൺ ഉത്തേക്കർ പറഞ്ഞു. ഓരോ കാലിലും നാല് കിലോ വീതം ഭാരമുള്ള ചിലങ്കയണിഞ്ഞാണ് ശ്രദ്ധ പരിശീലനം നടത്തിയിരുന്നത്. ദിവസവും എട്ട് മണിക്കൂർ വീതം 25 ദിവസത്തോളം നീണ്ട പരിശീലനത്തിനിടെ കാലുകൾ വീർക്കാറുണ്ടായിരുന്നുവെന്നും അദ്ദേഹം വ്യക്തമാക്കി.

8 കിലോ ചിലങ്കയണിഞ്ഞ് 25 ദിവസം പരിശീലനം; പേശികൾക്ക് പരിക്കേറ്റിട്ടും 'ഈത'ക്കായി ശ്രദ്ധ തയ്യാറായിരുന്നു
അവഞ്ചേഴ്‌സ്: ഡൂംസ്‌ഡേ ട്രെയിലറിൽ വമ്പൻ താരനിര; ഡൂമിനെതിരെ എക്സ്-മെനും ഫന്റാസ്റ്റിക് ഫോറും

തമാശ, ലാവണി കലാരൂപങ്ങളുടെ ആഴം മനസ്സിലാക്കാനും അവയുടെ അവതരണരീതി പഠിക്കാനും ശ്രദ്ധ ഏറെ സമയം ചെലവഴിച്ചു. ഗാനത്തിന്റെ ആദ്യ ദിവസത്തെ ചിത്രീകരണം സുഗമമായി പൂർത്തിയാക്കിയെങ്കിലും രണ്ടാം ദിവസം താരത്തിന് പേശികൾക്ക് പരിക്കേറ്റു. ഇതോടെ ചിത്രീകരണം നിർത്തിവെക്കേണ്ടിവന്നു.

ചിത്രീകരണം മുടങ്ങിയതിൽ തനിക്ക് വലിയ വിഷമമുണ്ടായിരുന്നില്ലെന്നും എന്നാൽ സംഭവത്തെ തുടർന്ന് ശ്രദ്ധ കരയുന്നത് കണ്ടപ്പോൾ വിഷമം തോന്നിയെന്നും സംവിധായകൻ പറഞ്ഞു. പരിക്കിൽനിന്ന് ഒരു മാസത്തിനുള്ളിൽ താരം സുഖം പ്രാപിച്ചു. വീണ്ടും സെറ്റിലെത്താനായിരുന്നു ശ്രദ്ധയുടെ ആഗ്രഹമെന്നും ലക്ഷ്മൺ കൂട്ടിച്ചേർത്തു. 'ഈത'യിലെ കഥാപാത്രത്തെ അവതരിപ്പിക്കാൻ ശ്രദ്ധയ്ക്ക് മാത്രമേ സാധിക്കുമായിരുന്നുള്ളൂവെന്നും അദ്ദേഹം അഭിപ്രായപ്പെട്ടു. ഗാനത്തിന്റെ ലോഞ്ച് ചടങ്ങിൽ സാരിയണിഞ്ഞാണ് ശ്രദ്ധ എത്തിയത്. ചടങ്ങിനിടെ കുട്ടികൾക്കൊപ്പം വേദിയിൽ 'ജി ജി രേ ജി' ഗാനത്തിന് താരം ചുവടുവെക്കുകയും ചെയ്തു.

8 കിലോ ചിലങ്കയണിഞ്ഞ് 25 ദിവസം പരിശീലനം; പേശികൾക്ക് പരിക്കേറ്റിട്ടും 'ഈത'ക്കായി ശ്രദ്ധ തയ്യാറായിരുന്നു
പരമ്പരാഗത ആചാരങ്ങളില്ല, പരസ്പര വിശ്വാസത്തിൽ കൈകോർത്ത് 'സെൽഫ് റെസ്‌പെക്‌ട്  മാര്യേജ്'; അനിരുദ്ധ്-കാവ്യ മാരൻ വിവാഹരീതി ചർച്ചയാകുന്നു

മഹാരാഷ്ട്രയിലെ പരമ്പരാഗത തമാശ, ലാവണി കലാരൂപങ്ങളുടെ പശ്ചാത്തലത്തിൽ ഒരുങ്ങുന്ന ബയോപിക് ചിത്രമാണ് 'ഈത'. വിഠാബായി ഭാവു മാങ് നാരായൺഗോൺകറുടെ ജീവിതത്തിൽനിന്ന് പ്രചോദനം ഉൾക്കൊണ്ടാണ് ചിത്രം ഒരുക്കുന്നത്. സാമൂഹികമായ പല വിലക്കുകളെയും വെല്ലുവിളികളെയും അതിജീവിച്ച് ചരിത്രത്തിൽ സ്വന്തം ഇടം കണ്ടെത്തിയ ഒരു കലാകാരിയുടെ ജീവിതമാണ് സിനിമയുടെ പ്രമേയം.

മറാത്തി പുസ്തകമായ 'തമാശ: വിഠാബായ്ച്യ ആയുഷ്യാചാ'യിൽ രേഖപ്പെടുത്തിയ സംഭവങ്ങളും ചിത്രത്തിന് പ്രചോദനമായിട്ടുണ്ട്. തമാശ കലാകാരന്മാരെക്കുറിച്ചുള്ള പൊതുധാരണകളിൽ മാറ്റം വരുത്താനും അവരുടെ ജീവിതത്തിലെ യാഥാർഥ്യങ്ങൾ പ്രേക്ഷകരിലേക്ക് എത്തിക്കാനും ചിത്രത്തിന് കഴിയുമെന്നാണ് സംവിധായകന്റെ പ്രതീക്ഷ.

8 കിലോ ചിലങ്കയണിഞ്ഞ് 25 ദിവസം പരിശീലനം; പേശികൾക്ക് പരിക്കേറ്റിട്ടും 'ഈത'ക്കായി ശ്രദ്ധ തയ്യാറായിരുന്നു
ഭരതനാട്യത്തിൽ വിസ്മയം തീർത്ത പാരിസ് ലക്ഷ്മി; ബാംഗ്ലൂർ ഡെയ്സ് മുതൽ D'EUX വരെ

ശ്രദ്ധ കപൂറിനൊപ്പം രൺദീപ് ഹൂഡ, മുഹമ്മദ് സീഷാൻ അയ്യൂബ്, സിദ്ധാർഥ് ജാദവ്, ഇഷ്ടിയാഖ് ഖാൻ, അനന്ത് ജോഷി എന്നിവരും ചിത്രത്തിൽ പ്രധാന വേഷങ്ങളിലെത്തുന്നു. മാഡോക്ക് ഫിലിംസിന്റെ ബാനറിൽ ദിനേഷ് വിജനും കരിഷ്മ ശർമയും കത്പുത്ലി ക്രിയേഷൻസും ചേർന്നാണ് ചിത്രം നിർമിക്കുന്നത്. ഡിസംബർ 4ന് ചിത്രം തിയേറ്ററുകളിലെത്തും.

സൽമാൻ ഖാൻ നായകനാകുന്ന 'മാതൃഭൂമി: മേ വാർ റെസ്റ്റ് ഇൻ പീസ്' ആണ് 'ഈത'യുടെ ബോക്സ് ഓഫീസ് എതിരാളി. അപൂർവ ലാഖിയ സംവിധാനം ചെയ്യുന്ന ചിത്രത്തിൽ ചിത്രാംഗദ സിങ്ങും പ്രധാന വേഷത്തിലെത്തുന്നുണ്ട്.

Summary

Shraddha Kapoor underwent 25 days of intensive training for her Lavani dance sequence in Eetha, wearing anklets weighing four kilograms on each leg. Despite muscle injuries and swollen feet, she remained determined to complete the shoot. The film, inspired by Tamasha artist Vithabai Bhau Mang Narayangaonkar, releases December 4.