'യുദ്ധം പവർ ഗ്രൂപ്പിനോട്, ഞാൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് അവർ വരില്ല': ശ്വേത മേനോൻ

"12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല"
'യുദ്ധം പവർ ഗ്രൂപ്പിനോട്, ഞാൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് അവർ വരില്ല': ശ്വേത മേനോൻ
Published on

ഹേമ കമ്മിറ്റി റിപ്പോർട്ടിലെ കുറ്റാരോപിതർക്കെതിരെയാണ് തന്റെ യുദ്ധമെന്ന് ശ്വേത മേനോൻ. താൻ ഉള്ളിടത്തോളം അവർ അമ്മയുടെ തലപ്പത്ത് വരില്ലെന്നും തനിക്കെതിരെയുള്ള ആരോപണങ്ങളുടെ യുക്തി മനസ്സിലാകുന്നില്ലെന്നും സമൂഹമാധ്യമങ്ങളിൽ പങ്കുവച്ച കുറിപ്പിൽ ശ്വേത കുറിച്ചു. കുറിപ്പിന്റെ പൂർണരൂപം.

ഇതിനിടയിൽ എനിക്കെതിരെ ഉയർത്തുന്ന ചില ആരോപണങ്ങൾക്കും കൂടി മറുപടി പറയട്ടെ.

ഒന്നാമത്…കഴിഞ്ഞ 12 വർഷമായി രാജ്യം ഭരിക്കുന്ന ഒരു ദേശീയ പാർട്ടിക്ക് കേരളത്തിൽ സ്ഥാനാർത്ഥികളെ കിട്ടാൻ എനിക്ക് കോടിക്കണക്കിന് രൂപ നൽകേണ്ടിവന്നു എന്ന ആരോപണത്തിന്റെ യുക്തി എനിക്ക് ഇന്നും മനസ്സിലായിട്ടില്ല. Can someone please explain the logic behind this accusation? लॉजिक गया तेल लेने।

രണ്ടാമത്…ഞാൻ ഏതെങ്കിലും പാർട്ടിക്കാരിയാണെങ്കിൽ അത് മറച്ചുവെക്കേണ്ട കാര്യമെന്താണ്? അങ്ങനെ തുറന്നു പറഞ്ഞാൽ എനിക്ക് എന്തെങ്കിലും നഷ്ടമുണ്ടാകുമോ? ഇല്ല. ഞങ്ങളുടെ എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ തന്നെ സിപിഎം, കോൺഗ്രസ്, ബിജെപി ആഭിമുഖ്യമുള്ള നിരവധി അംഗങ്ങളുണ്ട്. അവരിൽ ഒരാളും ഒരിക്കൽ പോലും ഉന്നയിക്കാത്ത ആരോപണമാണ് ചിലർ മാത്രം വീണ്ടും വീണ്ടും ആവർത്തിക്കുന്നത്.

'യുദ്ധം പവർ ഗ്രൂപ്പിനോട്, ഞാൻ ഉള്ളിടത്തോളം അമ്മയുടെ തലപ്പത്ത് അവർ വരില്ല': ശ്വേത മേനോൻ
'ശ്വേത അമ്മയുടെ നേതൃത്വത്തിലെത്തിയത് കുറുക്കുവഴിയിലൂടെ, കമ്മിറ്റി വീണത് സാമ്പത്തിക ക്രമക്കേടിന്റെ പേരില്‍'; ആരോപണങ്ങള്‍ കടുപ്പിച്ച് നടിമാര്‍

ഞാൻ ഒരു കാര്യം വളരെ വ്യക്തമായി പറയട്ടെ. AMMAയിൽ രാഷ്ട്രീയവും മതവും വർഗീയതയും കൊണ്ടുവന്ന് സംഘടനയെ വിഭജിക്കാൻ ശ്രമിക്കരുത് എന്നാണ് എനിക്കെതിരെ തുടർച്ചയായി അപവാദപ്രചരണം നടത്തുന്നവരോടുള്ള എന്റെ അഭ്യർഥന. കാരണം, മലയാളികൾ കലാകാരന്മാരെ സ്നേഹിച്ചതും ആദരിച്ചതും ജാതിക്കും മതത്തിനും രാഷ്ട്രീയത്തിനും അതീതമായാണ്. ഇതെല്ലാം ഇതുവരെ ഞാൻ പറയാതിരുന്നത്, ഇത്തരം അടിസ്ഥാനരഹിതമായ ആരോപണങ്ങൾക്ക് മറുപടി പറയേണ്ട ആവശ്യമില്ലെന്ന് കരുതിയതുകൊണ്ടാണ്

പക്ഷേ, ഈ ബഹളങ്ങൾക്കിടയിൽ ഞാൻ ഉയർത്തിയ യഥാർത്ഥ വിഷയങ്ങൾ ചർച്ച ചെയ്യപ്പെടാതെ പോകുകയാണ്. പിഷാരടി ഉൾപ്പെടെ അംഗീകരിക്കുന്ന “അഴിമതി ആരോപണങ്ങൾ” പോലും ഇവിടെ ചർച്ച ചെയ്യപ്പെടുന്നില്ല!! എന്തായാലും, ഞാൻ ഇവിടെ ഉള്ളിടത്തോളം ഹേമ കമ്മിറ്റി റിപ്പോർട്ടിൽ ഗുരുതര ആരോപണങ്ങൾ നേരിടുന്നവർ ഒരിക്കലും AMMAയുടെ തലപ്പത്ത് വരില്ല. I will go any extent to make sure of that.

I will not be intimidated.

I will not be silenced.

I will not surrender.

I will not back down.

The truth deserves to be heard.

AMMA deserves better.

Shwetha Menon

President, AMMA

Summary

Shweta Menon says her fight is against those accused in the Hema Committee report. As long as she is around, they will not return to the helm of AMMA, she said, adding that she does not understand the rationale behind the allegations levelled against her, in a note shared on social media.

Madism Digital
madismdigital.com