

ലൈംഗികവിവേചനം, സ്ത്രീകളെ ഭോഗവസ്തുവായി ചിത്രീകരിക്കൽ തുടങ്ങി സിനിമാ മേഖലയിലെ പല തെറ്റായ പ്രവണതകൾക്കെതിരെയും നിരന്തരം ശബ്ദമുയർത്തുന്ന വ്യക്തിയാണ് ഗായിക സോന മോഹപത്ര. അടുത്തിടെ 'പെദ്ദി' സിനിമയിലെ സ്ത്രീവിരുദ്ധതയുമായി ബന്ധപ്പെട്ട വിവാദങ്ങളിൽ അവർ പ്രതികരിക്കുകയും, ഇന്ത്യൻ മുഖ്യധാരാ സിനിമകളിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലപാടുകൾക്കും തീരുമാനങ്ങൾക്കും പ്രാധാന്യം നൽകാത്തതിനെ വിമർശിക്കുകയും ചെയ്തിരുന്നു.
ഇപ്പോൾ, സിനിമാ മേഖലയ്ക്കൊപ്പം തന്നെ വളരുന്ന സംഗീത വ്യവസായത്തിന്റെ ഇന്നത്തെ അവസ്ഥയെക്കുറിച്ച് സംസാരിക്കവേ മറ്റൊരു കാര്യം കൂടി അവർ പങ്കുവെച്ചിരിക്കുകയാണ്. നഷ്ടപ്രണയം പറയുന്ന ഗാനങ്ങൾ എപ്പോഴും പുരുഷന്മാർക്കായി മാത്രം മാറ്റിവെച്ചിരിക്കുകയാണെന്നും, അത്തരം പാട്ടുകളിൽ സ്ത്രീ ശബ്ദങ്ങൾക്ക് വളരെ കുറഞ്ഞ ഇടം മാത്രമേ നൽകുന്നുള്ളൂ എന്നുമാണ് സോന വ്യക്തമാക്കിയത്.
തന്റെ ഇൻസ്റ്റാഗ്രാം അക്കൗണ്ടിൽ പങ്കുവെച്ച ഒരു വീഡിയോ ക്ലിപ്പിൽ സോന ഇങ്ങനെ പറഞ്ഞു:
"ബോളിവുഡിലെ നഷ്ടപ്രണയത്തെ കുറിച്ചുള്ള ഗാനങ്ങളെല്ലാം പുരുഷന്മാർക്കായി മാറ്റിവെച്ചിരിക്കുകയാണ്. ഈ കാലഘട്ടത്തിൽ പുരുഷന്മാർക്ക് മാത്രമേ പ്രണയവും വിരഹവും ഒക്കെയുള്ളൂ എന്ന രീതിയിലാണ് കാര്യങ്ങൾ. കാരണം, ഒരു ഡ്യുയറ്റ് പാടാൻ എന്നെ വിളിക്കുമ്പോഴെല്ലാം എനിക്ക് പാടാൻ കിട്ടുന്നത് പാട്ടിന്റെ ഏറ്റവും ഒടുവിലത്തെ കോറസ് മാത്രമായിരിക്കും. നിങ്ങൾ 'സാലിമ' എന്ന പാട്ട് ഒന്ന് കേട്ടുനോക്കൂ. അത് അരിജിത് സിങ്ങിന്റെ പാട്ടാണ്, അതിൽ പാടാൻ എന്നെ വിളിച്ചപ്പോൾ സത്യത്തിൽ ഞാൻ അമ്പരന്നുപോയി.
കാരണം പല്ലവിയും അനുപല്ലവിയുമൊക്കെ പുരുഷശബ്ദത്തിലാണ് കൊടുത്തിരിക്കുന്നത്. അത് അരിജിത്തിന്ർറെ കുറ്റമല്ല. അദ്ദേഹമൊരു വലിയ കലാകാരനാണ്. പക്ഷേ എന്തിനാണ് സ്ത്രീശബ്ദം ഏറ്റവും ഒടുവിൽ വെച്ചിരിക്കുന്നത്. പ്രീതമിനോടാണ് എന്ർറെ ചോദ്യം. പുരുഷൻ ഒറ്റയ്ക്കാണോ പ്രേമിക്കുന്നത്? അതെന്ത് ഡ്യുവറ്റ് ആണെന്ന് മനസ്സിലാകുന്നില്ല. ആരുടെയും കുറ്റമല്ലായിരിക്കാം, പക്ഷേ ഒരു മാറ്റത്തിനും സംഗീതമേഖല തയ്യാറാകുന്നില്ല.
ഇത് പ്രാതിനിധ്യത്തെ കുറിച്ചുള്ള ഒരു സംഭാഷണമാണ്. സ്ത്രീകൾക്ക് വേണ്ടരീതിയിൽ അവസരങ്ങൾ നൽകിയില്ലെങ്കിൽ എങ്ങനെ സ്ത്രീകൾ സക്സസ്ഫുൾ ആകും.
സ്ത്രീശബ്ദത്തിൽ ഇതുവരെ ഒരു വിരഹഗാനം പോലുമുണ്ടായിട്ടില്ല എന്നല്ല, അത്തരം ഗാനങ്ങൾ ചിട്ടപ്പെടുത്തുന്നതിൽ ബോളിവുഡ് വിമുഖത കാട്ടുകയാണ്.
കഴിഞ്ഞ രണ്ട് പതിറ്റാണ്ടുകളായി തങ്ങളുടെ ഏറ്റവും വലിയ പ്രണയ-വിരഹ ഗാനങ്ങളുടെ 80 മുതൽ 90 ശതമാനം വരെ പുരുഷ ശബ്ദങ്ങൾക്ക് മാത്രം നൽകുന്ന ഒരു സിനിമാ/സംഗീത മേഖലയ്ക്ക്, തത്തുല്യമായ സാംസ്കാരിക സ്വാധീനമുള്ള വനിതാ സംഗീത താരങ്ങളെ സൃഷ്ടിക്കാൻ കഴിയാതെ പോകുന്നതിൽ അത്ഭുതപ്പെടാനൊന്നുമില്ല. ഇത് വ്യവസ്ഥിതികളുടെ പോരായ്മകളെക്കുറിച്ചുള്ള ചർച്ചയാണ്, അല്ലാതെ ഇരകളെക്കുറിച്ചുള്ളതല്ല. പാട്ടുകളുടെ എണ്ണമൊന്ന് എടുത്തു നോക്കൂ. എന്നിട്ട് നമുക്ക് ബാക്കി സംസാരിക്കാം. സോന പറഞ്ഞുനിർത്തുന്നു.
സംവിധായകൻ സന്ദീപ് റെഡ്ഡി വംഗയുടെ 'ആനിമൽ' എന്ന സിനിമയെച്ചൊല്ലിയുണ്ടായ സ്ത്രീവിരുദ്ധ വിവാദങ്ങളിലും സോന അടുത്തിടെ ശക്തമായി പ്രതികരിച്ചിരുന്നു. ഇന്ത്യൻ മുഖ്യധാരാ സിനിമകളിൽ സ്ത്രീകളുടെ സ്വതന്ത്രമായ നിലപാടുകൾക്കും തീരുമാനങ്ങൾക്കുംഒട്ടും പ്രാധാന്യം നൽകുന്നില്ലെന്ന് ചൂണ്ടിക്കാണിച്ച അവർ, സ്ത്രീകൾക്ക് സ്വതന്ത്രമായ തിരഞ്ഞെടുപ്പുകളോ സ്വാധീനമുള്ള കഥാപാത്രങ്ങളോ സ്ക്രീനിൽ വളരെ അപൂർവമായി മാത്രമേ ലഭിക്കുന്നുള്ളൂ എന്ന് രൂക്ഷമായി വിമർശിക്കുകയും ചെയ്തു.
Summary: Singer Sona Mohapatra is someone who consistently speaks out against several wrong practices in the film industry, including sexism and the objectification of women. She recently reacted to the controversies surrounding misogyny in the movie Animal [referred to as 'Peddi' in the context of director Sandeep Reddy Vanga], calling out the lack of importance given to female agency and independent decisions in mainstream Indian cinema.
Now, while speaking about the current state of the music industry that grows alongside the film industry, she has shared yet another point. Sona stated that heartbreak songs are always reserved exclusively for men, leaving very little space for female voices in such tracks