

ഒരു മലയാള സിനിമാ ഗാനം, അതിന്റെ റോക്കോര്‍ഡിങ് അങ്ങ് കെനിയയില്‍. ചരിത്രം കുറിക്കുകയാണ് ആമിര്‍ പള്ളികലിന്റെ 'പ്രേംപാറ്റ'. പ്രശസ്ത പിന്നണി ഗായകന് സൂരജ് സന്തോഷ് ആലപിച്ച ഗാനമാണ് കെനിയന്‍ തലസ്ഥാനമായ നെയ്റോബിയില്‍ വച്ച് റെക്കോര്‍ഡിങ് നിര്‍വഹിച്ചത്. മിറാഷ് ടവേഴ്സിലുള്ള എഎംപി സ്റ്റുഡിയോയിലായിരുന്നു റെക്കോര്‍ഡിങ്.
ചലച്ചിത്രോത്സവത്തില്‍ പങ്കെടുക്കാനായിട്ടായിരുന്നു സൂരജ് സന്തോഷ് കെനിയയില്‍ എത്തിയത്. ഇതിനിടെയാണ് പ്രേംപാറ്റയുടെ പാട്ട് തയ്യാറായത്. കേരളത്തില്‍ ഇല്ലെങ്കിലും സൂരജ് സന്തോഷ് തന്നെ ഗാനം പാടണം എന്ന 'പ്രേംപാറ്റ'യുടെ അണിയറ പ്രവര്‍ത്തകര്‍ക്കുണ്ടായിരുന്ന താത്പര്യമാണ് കെനിയയില്‍ റെക്കോര്‍ഡിങ് എന്ന ആശയത്തിലേക്ക് എത്തിയത്. നെയ്റോബിയിലെ വിവിധ സ്റ്റുഡിയോകൾ പരിശോധിച്ച ശേഷമാണ് എഎംപി സ്റ്റുഡിയോ തെരഞ്ഞെടുത്തത്.
ഭാഷയുടെ അതിരുകൾക്കപ്പുറം സംഗീതത്തിന് മനുഷ്യരെ ബന്ധിപ്പിക്കാനാകുമെന്ന അനുഭവമായിരുന്നു റെക്കോർഡിങ് നൽകിയതെന്ന് സൂരജ് സന്തോഷ് ചൂണ്ടിക്കാട്ടുന്നു. മലയാള ഭാഷ അറിയാത്ത കെനിയൻ റെക്കോർഡിസ്റ്റുകൾക്കും ഗാനത്തിന്റെ വൈകാരികത അനുഭവിക്കാനായി എന്നും സൂരജ് വ്യക്തമാക്കുന്നു.
അങ്കിത് മേനോനാണ് പ്രേംപാറ്റയുടെ ഗാനങ്ങൾക്ക് സംഗീതം സംവിധാനം നിർവഹിച്ചിരിക്കുന്നത്. സുഹൈൽ എം കോയയും മുത്തുവും ചേർന്നാണ് ഗാനങ്ങൾക്ക് വരികൾ ഒരുക്കിയിരിക്കുന്നത്. രെണദിവെ ഛായാഗ്രഹണവും ആകാശ് ജോസഫ് വർഗീസ് എഡിറ്റിങും നിർവഹിക്കുന്നു. ചിത്രം നവംബർ 27ന് തിയറ്ററുകളിലെത്തും.
ഒരു കോളജ് എൻഎസ്എസ് ക്യാമ്പിന്റെ പശ്ചാത്തലത്തിൽ പ്രണയവും സൗഹൃദവും പറയുന്ന ചിത്രമാണ് 'പ്രേംപാറ്റ'. ജോമോൻ ജ്യോതിർ, സാഫ് ബോയ്, ജുനൈസ് വി.പി., നയന എൽസ, ടിസ് തോമസ്, ഇന്നസന്റ് ജൂനിയർ, വിഘ്നേഷ് വി.ക്യു, റയാൻ എൻ.ടി.പി, സൽമാനുൽ ഫാരിസി തുടങ്ങിയവരാണ് പ്രധാന വേഷങ്ങളിലെത്തുന്നത്. നാൽപ്പതോളം പുതുമുഖങ്ങളും ചിത്രത്തിന്റെ ഭാഗമാകുന്നുണ്ട്. സൈജു കുറുപ്പ്, അനുശ്രീ, രാജേഷ് മാധവൻ, സിദ്ദിഖ്, സഞ്ജു ശിവറാം, അശ്വിൻ വിജയൻ, സനേഷ് ഗിന്നസ് തുടങ്ങിയ പ്രമുഖ താരങ്ങളും ചിത്രത്തിൽ അണിനിരക്കുന്നു.
'ആയിഷ', 'ഇ.ഡി' എന്നീ ചിത്രങ്ങളിലൂടെ ശ്രദ്ധേയനായ ആമിർ പള്ളിക്കലാണ് 'പ്രേംപാറ്റ' സംവിധാനം ചെയ്യുന്നത്. ലിജീഷ് കുമാറാണ് ചിത്രത്തിന്റെ കഥയും തിരക്കഥയും സംഭാഷണവും ഒരുക്കിയിരിക്കുന്നത്. സ്റ്റുഡിയോ ഔട്ട്സൈഡേഴ്സിന്റെ ബാനറിൽ ആമിർ പള്ളിക്കൽ ചിത്രം നിർമ്മിക്കുന്നു.
Aamir Pallikkal's Prempatta is a campus romantic drama set against the backdrop of a college NSS camp. Playback singer Sooraj Santhosh has recorded a Malayalam film song Kenya, for Aamir Pallikkal's upcoming film Prempatta. The recording took place at AMP Studio in Mirage Towers. The song marks a historic milestone as the first Malayalam film song recorded in Kenya. Prempatta, a campus romantic drama, is scheduled to hit theatres on November 27, 2026.